Posts
എന്നെ നിശബ്ദനാക്കാനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്...
- Get link
- X
- Other Apps
കൊച്ചിയിൽ നിന്നും പകൽ വിമാനം പറക്കില്ല !!! No day flights in Cochin Air...
- Get link
- X
- Other Apps
കരിമണൽ തിന്നുന്നവർ.....
- Get link
- X
- Other Apps
കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ട് സമരം രൂക്ഷമാകുകയാണല്ലോ .. രണ്ടായിരത്തി നാലിൽ ഞാൻ മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്ത് , ഒരു അന്വേഷണപഠനം നടത്തുകയുണ്ടായി . കൊല്ലം മുതൽ ആലപ്പുഴയുടെ തെക്കേ അറ്റം വരെ പരന്ന് കിടക്കുന്ന കടൽതീരങ്ങളിൽ നിന്നും പൊതുമേഖലയും സ്വകാര്യ വ്യക്തികളും നടത്തുന്ന കരിമണൽ ഖനനത്തിന്റെ അന്വേഷണം . അന്ന് ജേർണലിസം ക്ലാസിൽ മാത്രം ഒതുങ്ങിയ അന്വേഷണ വിവരങ്ങൾക്ക് , വിലാപങ്ങൾക്ക് , വെളിപ്പെടുത്തലുകൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് കരുതുകയാണ് . ഈ അന്വേഷണം വീണ്ടും ഫേസ് ബുക്കിലൂടെ ഞാൻ പങ്കുവക്കുകയാണ് . അതിന് നിമിത്തമായത് കരിമണൽ ഖനനം ഏറ്റവും രൂക്ഷമായ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി . കെ . കുഞ്ഞാലിക്കുട്ടിയുടെ ഇന്ന് പത്രങ്ങളിൽ വന്ന പ്രസ്താവനയാണ് . അതും ഞാനിവിടെ പങ്ക് വക്കുന്നുണ്ട് , മറ്റൊന്ന് നിലവിലെ വ്യവസായ മന്ത്രിയായ ഇ പി ജയരാജന്റെ സുനാമി പരാമർശമാണ് . ഞാൻ പത്രപ്രവർത്തനം പഠിച്ച രണ്ടായിരത്തി നാലിലാണ് ആലപ്പാട്ടും ആറാട്ടുപുഴയിലുമൊക്കെ സുനാമി ആഞ്ഞടിച്ചത് . കരിമണലിന്റെ കഥ പറയുകയാണ് .. ...
സൗദി സ്ത്രീകളുടെ പോരാട്ട വിജയം...
- Get link
- X
- Other Apps
സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവകാശം നൽകികൊണ്ടുള്ള രാജകീയ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് സൗദി സ്ത്രീകൾ വരവേറ്റത്.2011മുതൽ ഈ അവകാശം നേടാനായി പോരാടിയ മനാൽ അൽ ഷെറീഫ്,ലൂജെയിൻ ഹൽത്തോൾ തുടങ്ങിയ സൗദി വനിതകളുടെ വിജയം കൂടിയാണ് ഇത്. ……. അവകാശങ്ങൾക്ക് വേണ്ടിയുള്ള അറബ് വസന്ത സമരം ശക്തമായ 2011ലാണ് മെക്കയിൽ ജനിച്ച് വളർന്ന മനാൽ മോസൂൽ അൽ ഷെറീഫ് എന്ന മുപ്പത്തുരണ്ടുകാരി സ്വയം കാറോടിച്ച് നഗരത്തിലെ റോഡിലെത്തിയത്.തന്റെ സമരയോട്ടം സുഹൃത്ത് വജേഹ അൽ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫേസ്ബുക്കിലുമിട്ടു. ഷറീയത്ത് നിയമങ്ങൾ കർശനമായ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നത് നിഷേധിച്ചിരുന്നു.സ്ത്രീകൾ വണ്ടി ഓടിക്കരുതെന്ന് എഴുതപ്പെട്ട നിയമത്തിലില്ലായിരുന്നുവെങ്കിലും അതൊരു കീഴ് വഴക്കമായിരുന്നു. മനാൽ വണ്ടി ഓടിക്കുന്ന വീഡിയോ വൈറലായതോടെ സൗദിയിലെ മതകാര്യപോലീസ് മനാലിനെ അറസ്റ്റ് ചെയ്തു ഒന്പത് ദിവസത്തോളം തടവിലായ മനാലിനെ ഉപാധികളുള്ള ജാമ്യം നൽകി.പീന്നീടങ്ങോട്ട് വനിതകൾക്ക് റോഡിൽ പുരുഷൻമാരോടൊപ്പം വണ്ടിഓടിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടി,അന്തർദേശീയ മാധ്യമങ്ങളിൽ ഈ അവകാശത്തിന് വേണ്ടി സംസാരിച്ചു...
ടോം ഉഴുന്നാലിൽ അച്ചനെ മോചിപ്പിച്ചതാ???????
- Get link
- X
- Other Apps
ചില സത്യങ്ങൾ പറഞ്ഞേ പറ്റൂ.ഒമാൻ സർക്കാരിന്റെ വ്യക്തമായ ശ്രമമാണ് യെമനിൽ കഴിഞ്ഞ വർഷം മാർച്ച് നാലിന് തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിൽ പാർപ്പിച്ച വൈദീകൻ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത്. ഇന്ത്യ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു,അത് അവഗണിക്കാനുമാകില്ല,യെമനിലെ ഐസിസ് തീവ്രവാദികളിലേക്ക് എത്തിപ്പെടാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം എന്ത് ചെയ്തുവെന്നതിന് ഉത്തരമുണ്ടോ? സുഷമാ സ്വരാജിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം അയച്ച കത്തിന് മുന്പേ വിദേശകാര്യമന്ത്രി ഏറെ ബഹുമാനിക്കുന്ന സുഷമാ സ്വരാജ് ടോമച്ചന്റെ മോചനത്തിന് വേണ്ടി ശ്രമം തുടങ്ങിയിരുന്നു.അവസാനം തട്ടിക്കൊണ്ട് പോയവർ തന്നെ പുറത്ത് വിട്ട് ടോമച്ചന്റെ വീഡിയോയിയിൽ അദ്ദേഹം തീർത്തും ക്ഷീണിതനായിരുന്നു,തനിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം വേണമെന്നും,തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്, അവിടെ ചിലർ പറയും എന്തിനാണിയാൾ ഇത്രയും പ്രശ്നങ്ങളുള്ള യെമനിൽ പോയതെന്ന്,അദ്ദേഹം സലേഷ്യൻ സഭയിലെ അംഗമായാ മിഷനറിയാണ്,സാധുക്കളായ,അനാഥരായ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുന്ന മദർതെരേസ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി,ഉപവിയുട...
ദുബായിൽ വിവാഹവും സ്മാർട്ടായി....
- Get link
- X
- Other Apps
ദന്പതിമാർ നേരിട്ട് കാണാതെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹാത്തോടെ ദുബായിൽ ഒരു വിവാഹ ഉടന്പടി.സ്മാർട്ട് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ അസാധാരണ വിവാഹത്തിന് സാക്ഷിയാകാൻ യുഎഇയുടെ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും എത്തിയിരുന്നു. …….. ഷെയ്ഖ് മുഹമ്മദിന്റെ ദുബായിലെ എമിറേറ്റ്സ് ടവറിലെ ഓഫീസിലെ ജീവനക്കാരായ ഒമർ അൽ അൽമയുടെയും അമൽ ബിൻ ഷബീബിന്റെയും വിവാഹമാണ് സ്മാർട്ടായത്.എമിറേറ്റ്സ് ടവറിലെ ഓഫീസിൽ സർക്കാരിന്റെ പതിനാല് സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സർവീസസ് വൺ എന്ന കേന്ദ്രമുണ്ട്.ഇവിടെയാണ് വേറിട്ട വിവാഹ ഉടന്പടിക്ക് സാക്ഷിയാകാൻ ദുബായിയുടെ ഭരണാധീകാരി എത്തിയത്. … ദുബായി കോർട്ടിൽ നിന്നും ജഡ്ജി സ്മാർട്ട് വീഡിയോയിൽ കാര്യങ്ങൾക്ക് നേതൃത്വം നൽകി,ഒമറിന്റെ പിതാവും അടുത്ത ബന്ധുക്കളും വിവാഹ ഉടന്പടി ചെയ്തു.വധുവിന്റെ ബന്ധുക്കളും ഈ സ്മാർട്ട് വിവാഹത്തിൽ പങ്കാളികളായി.’മബ്റൂക് മ ദബ്രാത്’നിങ്ങളുടെ വിവാഹത്തിന് ആശംസകൾ എന്നാണ് ഈ സ്മാർട്ട് സേവനത്തിന് പേര്, .. ഐബിഎം വികസിപ്പിച്ച വാട്സൺ കോഗ്നറ്റീവ് കന്പ്യൂട്ടിംഗ് സിസ്റ്റം,യുഎഇ സർക്കാരുമായി സ...
റഷ്യയിൽ സമ്മാനിക്കേണ്ട ലോകകപ്പ് ദുബായിൽ..
- Get link
- X
- Other Apps
അടുത്തവർഷം റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം ഉയർത്തി വിജയികൾക്ക് സമ്മാനിക്കുന്ന ഫിഫി സ്വർണകപ്പ് ദുബായിൽ.ആഢംബര ബുർജ് അൽ അറബിലാണ് വിന്നേഴ്സ് ട്രോഫി അവതരിപ്പിച്ചത്. ……. സപ്ത നക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിന്റെ 27-ാം നിലയിലെ അൽ ഫലാക് ബോൾ റൂമിലാണ് ഫിഫയുടെ ലോകകപ്പ് അവതരിപ്പിച്ചത്.റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ പ്രധാന പങ്കാളികളായ വീസയാണ് ട്രോഫി ദുബായിലെത്തിച്ചത്.ടചില്ലുപേടകത്തിനുള്ളിൽ സ്ഥാപിച്ച് ട്രോഫിക്കൊപ്പം ചേർന്ന് സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും അവസരം ഉണ്ടായിരുന്നു.ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നിറക്കാനാണ് വിജയികൾക്കുള്ള ട്രോഫി ലോകം ചുറ്റുന്നതെന്ന് വീസയുടെ മിഡിൽ ഈസ്റ്റ് മാർക്കറ്റിംഗ് ഹെഡ് കരീം പറഞ്ഞു. …….. യുഎഇക്ക് പിന്നാലെ ഖത്തറിലേക്ക് ഈ ട്രോഫി പറക്കും.അടുത്തവർഷം ജുലൈ പതിനഞ്ചിന് റഷ്യയിലെ ലുഷ്നിക്കി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിലെ വിജയിയാണ് ഫിഫയുടെ സ്വർണകപ്പ് ഉയർത്തുക.
വെള്ളവും വെളിച്ചവും കലാകാരൻാരും അത്ഭുതമൊരുക്കുന്ന ലേ പേൾ ദുബായിൽ
- Get link
- X
- Other Apps
വിസ്മയങ്ങൾക്ക് വേദിയൊരുക്കുന്ന ദുബായ് സാങ്കേതികതയും-കലാവിരുതും-സാഹസികതയും നിറഞ്ഞ പുതിയൊരു വേദി സജ്ജമാക്കുകയാണ്.ദുബായ് വാട്ടർ കനാലിന് സമീപത്തെ അൽ ഹബ്ത്തൂർ സിറ്റിയിലാണ് ‘ലാ പേർല’ എന്ന പേരിൽ മാസ്മരിക കലാപ്രകടനം ഒരുക്കുന്നത്. ………… 27ലക്ഷം ലിറ്റർ വെള്ളം നിറഞ്ഞ പ്രധാന വേദി,270 ഡിഗ്രി ചുറ്റളവിൽ 1300 ഇരിപ്പിടങ്ങൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65 കലാകാരൻമാർ, അകാശത്തും,ഭൂമിയുലും,വെള്ളത്തിലുമായി അവതരിപ്പിക്കപ്പെടുന്ന കലാസൃഷ്ടിക്ക് പേര് ലാ പേർലെ മലയാളത്തിൽ പറഞ്ഞാൽ ലാ പേൾ. സെലിൻ ഡിയോണിന്റെ അടക്കം വേദികളിൽ കലാകാരൻമാരെ അണിനിരത്തിയ പ്രശസ്ത സംവീധായകൻ ഫ്രാങ്കോ ഡ്രാഗോണാണ് ദുബായിലെ ലാ പേളും ഒരുക്കിയിരിക്കുന്നത്. …….. ഒന്നര മണിക്കൂർ നീളുന്ന കലാപ്രകടനത്തിൽ സർക്കസും,നൃത്തവും,സാഹസിക അഭ്യാസങ്ങളും ഒക്കെയുണ്ട്.25മീറ്റർ ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ഊർന്നിറങ്ങുന്നവർ,കാണികളുടെ തലക്കുമുകളിലെ കയറുകളിൽ നൃത്തമാടി പോകുന്നവർ,വെള്ളത്തിന്റെ അതിർവരന്പുകളിൽ സൈക്കിളിൽ അഭ്യാസപ്രകടനം നടത്തുന്നവർ വാക്കുകൾക്കുമപ്പുറമാണ് ലേ പേളിന്റെ കാഴ്ചാനുഭവം. 360ഡിഗ്രി ശബ്ദ് സൗന്ദര്യത്തിനൊപ്പം വർണവെളിച്ചത്തിന്റെ ക്രമാനുഗതമായ വിന്ന്യാസവും കണ്ണ...
മലേഷ്യയിലെ മുരുകന്റെ പ്രതീഷ്ടയുള്ള ഗുഹാ ക്ഷേത്രം
- Get link
- X
- Other Apps
ഭീമാകാരമായ ഗുഹക്കുള്ളിലെ മുരുകൻ അന്പലമാണ് മാലേഷ്യയിലെ പ്രധാന ആകർഷണം.ലോകത്തിലെ ഏറ്റവും ഉയരമുള്ള മുരുകന്റെ പൂർണകായ പ്രതിമയും ഇവിടെയാണുള്ളത്.ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടം സന്ദർശിക്കാനെത്തുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പ്രകൃതിദത്തമായ ചുണ്ണാന്പ് മലയിലെ ഗുഹയിലാണ് മുരുകന്റെ പ്രതിഷ്ടയുള്ള ക്ഷേത്രമുള്ളത്.ഇവിടെ നടക്കുന്ന തൈപ്പൂയക്കാവടി ഉൽസവം ഏറെ പേര് കേട്ടതാണ്.മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വലലംപൂരിൽ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെയാണ്,ഗൊന്പാക്കിലെ ഈ മനോഹര കാഴ്ച.പരിസ്ഥിതിക്ക് അധികം കോട്ടമില്ലാത്ത തരത്തിലാണ് ഗുഹക്കുള്ളിലെ ക്ഷേത്രമുള്ളത്,ചെറിയ ഒരന്പലം, … താഴെ നിന്നും 272കുത്തനെയുള്ള കോൺക്രീറ്റ് പടികൾ കയറി വേണം ഗുഹക്കുള്ളിലെ മുരുകന്റെ ദർശനത്തിന് പോകാൻ,വഴി നീളെ കുരങ്ങൻമാരുമുണ്ട്.പ്ലാസ്റ്റിക് ബാഗുകളുണ്ടെങ്കിൽ ഭക്ഷണമാണെന്ന് കരുതി അവ തട്ടിയെടുക്കുകയും ചെയ്യും. വിദേശികളായ നിരവധി പേരാണ് ദിവസവും ഈ പടികൾ ചവുട്ടി പ്രകൃതിയുടെ അത്ഭുതലോകം കാണാനെത്തുന്നത്. മലേഷ്യയിലുണ്ടായിരുന്ന ഇന്ത്യൻ വ്യവസായി തന്പുസ്വാമി പിള്ളൈയാണ് ഈ ക്ഷേത്രം പണിതീർത്ത...
മകൻ ഉമ്മയെ കണ്ടും പതിനാറ് വർഷത്തിന് ശേഷം പാകിസ്ഥാനിയുടെ കനിവോടെ..
- Get link
- X
- Other Apps
പതിനേഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മകൻ അമ്മയെ കണ്ടുമുട്ടി.നൂർജഹാന്റെയും ഹാനിയുടെയും വികാരനിർഭരമായ നിമിഷങ്ങൾക്ക് വേദിയായത് ഷാർജ വിമാനത്താവളമാണ്,ഒരു പാകിസ്ഥാനിയാണ് മലയാളിയായ ഈ അമ്മക്ക് മകനെ കാണാൻ ടിക്കറ്റ് നൽകിയത്. ……… നിരവധി രാജ്യക്കാരുടെ കഥയുണ്ട് ഈ കഥയിൽ,സുഡാനിൽ നിന്നും കാലിക്കറ്റ് സർവ്വകലാശാലയിൽ പഠിക്കാൻ വന്ന സുഡാനിയായ നാദിർ നിന്ന് തുടങ്ങാം,പഠനത്തിന് ശേഷം അധ്യാപകനായി അതിനിടയിൽ മുന്ന് പെൺമക്കളുമായി വിധവയായി ജീവിച്ചിരുന്ന നൂർജഹാനെ നാദിർ വിവാഹം ചെയ്തു.ആ ബന്ധത്തിലുള്ളതാണ് ഹാനി,നാലാം വയസ്സിൽ ഭാര്യയുമായി പിണങ്ങിയ നാദിർ കുഞ്ഞ് ഹാനിയെയും കൂട്ടി സ്വദേശമായ സുഡാനിലേക്ക് പോയി.ദുരിത ജീവിതമായിരുന്നു പിന്നീട് ഹാനിക്ക്,നാദിർ വേറെ കല്ല്യാണം കഴിച്ചു. … ഇതിനിടയിൽ സുഡാനിൽ കച്ചവട ആവശ്യത്തിന് വന്ന മണ്ണൂർക്കാട് സ്വദേശി ഫറൂഖിലൂടെയാണ് ഹാനിക്ക് പുതുജീവിതം തുറന്ന് കിട്ടിയത്,നൂർജഹാന്റെ ആദ്യവിവാഹത്തിലെ മകൾ സമീറ ഷാർജയിലുണ്ടായിരുന്നു,ഇവർ ഉമ്മയെയും സഹോദരിമാരെയും ബന്ധപ്പെട്ട് ഹാനിയെ സന്ദർശക വീസയിൽ ദുബായിക്ക് കൊണ്ടുവന്നു. … കഥകളൊക്കെ പത്രത്തിൽ നിന്നും വായിച്ചറിഞ്ഞ ഒരു പാകിസ്ഥാനി,ഉമ്മക്ക് മകനെ കാണാൻ ടിക്കറ്റ് അയച്ചു...
സണ്ണി വന്നു കണ്ടു കീഴടക്കി
- Get link
- X
- Other Apps
അസ്ലീല സിനിമകളിലെ സൂപ്പർ താരമായിരുന്ന സണ്ണി ലിയോൺ,ഇന്ന് ലോകം ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരയുന്ന സൂപ്പർ താരമാണ്,നമ്മുടെ മോദിയെയും,മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെപ്പോലും കടത്തിവെട്ടിയ മാദക സുന്ദരി,ബോളിവുഡിലെ ഐറ്റം ഗേളായി വന്ന് ഇന്ന് നായികയായി വിലസുന്ന ഈ അമേരിൻ ഇന്ത്യൻ സുന്ദരി,കൊച്ചിയിൽ പ്രളയമുണ്ടാക്കി. വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന കഥകളിൽ ഏറ്റവും രസം ഇത് തന്നെയാണ് മറഡോണ വന്നു,,,,സച്ചിൻ വന്നു….പക്ഷേ അവർക്കാർക്കും ഇതുമാതിരി സ്വീകരണം കിട്ടിയില്ലെന്ന് മാത്രമല്ല,സണ്ണിക്ക് പോലും പറയേണ്ടി വന്നും താനിതുവരെ ഇതുപലോ െഒരു ആരാധക വൃന്ദത്തെ കണ്ടിട്ടില്ലെന്ന്,അവരോടാരോടെങ്കിലും തനഭിനയിച്ച ഹിന്ദി സിനിമയുടെ പേര് ചോദിക്കാതിരുന്നത് നന്നായി,ആരാധകർ പെട്ട് പോയേനെ… കൊച്ചിയിലെ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട സണ്ണി ലിയോൺ, പത്രക്കാരുടെ ചോദ്യത്തിന് ഒരു മറുചോദ്യം ചോദിച്ചു,എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതെന്ന്…എന്റമ്മോ..സണ്ണിയുടെ ഉത്തരം ബഹുകേമമായിരുന്നു. എന്തായാലും കേരളം മോശമാക്കിയില്ല,അമ്മയെ തല്ലിയാലും രണ്ട് പക്ഷം പിടിക്കുന്ന മലയാളികൾ സണ്ണിയുടെ കാര്യത്തി...
കുട്ടികൾക്ക് വേണ്ടി മാത്രം ഒരു ജിം
- Get link
- X
- Other Apps
ഹൃദയാരോഗ്യം മുതൽ മുഖത്തിന്റെ സൗന്ദര്യം വരെ സംരക്ഷിക്കാൻ കുട്ടികൾക്കായി ഒരു സമഗ്ര ഫിറ്റ്നെറ്റ്സ് ക്ലബ്.ദുബായ് പാം ജുമൈറയിലാണ് ആറ് മാസം മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്കായി ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ ആരോഗ്യപരിപാലന കേന്ദ്രം തുറന്നിരിക്കുന്നത്. …….. വളർന്ന് വരുന്ന കുരുന്നുകൾക്ക് ആരോഗ്യത്തോടെ മുന്നേറാനുള്ള വേദിയാണ് ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ്,ആറ് മാസം പ്രായമുള്ള കുട്ടികൾക്ക് ഇവിടെ വെള്ളത്തിൽ നീന്തിത്തുടിക്കാം,ഇത്തികൂടി വളർന്നവർക്ക് ഭിത്തിയിൽ അള്ളിപ്പിടിച്ച് കയറാനും,ചാടാനും,ഓടാനും അവസരമുണ്ട്.ഏഴ് വയസ്സുമുതലുള്ളവർക്ക് ബോക്സിംഗും,ജിംനാസ്റ്റിക്സും അഭ്യസിക്കാം.എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ച് കുട്ടികളുടെ യോഗാഭ്യാസവും..ഇവയൊക്കെ നല്ല രീതിയിൽ അഭ്യസിപ്പിക്കാൻ മികച്ച പരിശീലകരെയും ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ് എന്ന അരോഗ്യപരിപാലന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നു.സൗത്ത് ആഫ്രിക്കയിൽ ജനിച്ച് വളർന്ന ഗുജറാത്തിയായ ജാവേദ് ഗാനിയാണ് ഈ ആശയത്തിന്റെ ഉടമ. ……. കുട്ടികളെ തേച്ച് കുളിപ്പിച്ച് സുന്ദരനും സുന്ദരിയുമാക്കാൻ കിഡ്സ് ഹമാമും,അടി മുതൽ മുടി വരെ അലങ്കരിക്കാൻ കിഡ്സ് സ്പായും,ആഘോഷങ്ങൾ കിടിലമാക്കാൻ പാർട്ടി ...
യുഎഇയുടെ ജേഴ്സിയിൽ ഒരു തലശ്ശേരിക്കാരൻ ക്രിക്കറ്റർ
- Get link
- X
- Other Apps
സെപ്റ്റംബറിൽ യുഎഇയിൽ നടക്കുന്ന ഇൻഡോർ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ യുഎഇയുടെ ജേഴ്സി അണിയാൻ തലശ്ശേരിക്കാനും.ക്രിക്കറ്റ് ഓസ്ട്രേലിയയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയത് നശ് വാൻ നസീറിനാണ്. …………….. സാധാരണ ക്രിക്കറ്റ് കളി നിയമങ്ങളേക്കാൾ ഏറെ വ്യത്യാസമുള്ള ഇൻഡോർ കളി തുടങ്ങിയത് ഓസ്ട്രേലിയക്കാരാണ്.അടുത്ത മാസം പതിനാറ് മുതൽ 23വരെ യുഎഇയിലെ ഇൻസ്പോർട്സിൽ നടക്കുന്ന ലോകകപ്പിൽ മൽസരിക്കാൻ ഇന്ത്യ,ശ്രീലങ്ക,ഓസ്ട്രോലിയ,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്റ്,മലേഷ്യ.സിംഗപ്പൂർ,അതിഥേയ രാജ്യമായ യുഎഇ എന്നീ രാജ്യങ്ങളുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ,യുഎഇയുടെ ഔദ്യോഗിക ക്രിക്കറ്റ് ബോർഡായ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് എന്നിവരുമായി സഹകരിച്ച് വേൾഡ് ഇൻഡോർ ക്രിക്കറ്റ് ഫെഡറേഷൻ അഥവാ WICF ആണ്,ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് മൽസരം സംഘടിപ്പിക്കുന്നത്. ….. യുഎഇയിൽ വളരെ പ്രചാരത്തിലുള്ള ഇൻഡോർ ക്രിക്കറ്റ് അഞ്ച് വർഷത്തിലേറെയായി കളിക്കുന്ന നഷ്വാൻ നസീർ, യുഎഇയുടെ ദേശീയ ജേഴ്സി അണിയുന്നത്.നിരവധി കടന്പകൾ കടന്നാണ് അവസാന ടീമിൽ ഇടം പിടിക്കാൻ ദുബായിൽ ജനിച്ച് വളർന്ന തലശ്ശേരിക്കാരൻ സിടികെ ന...
ഞാനൊരു സുഹൃത്താണോ???
- Get link
- X
- Other Apps
സൗഹൃദത്തിന്രെ ദിനമായി ലോകം മുഴുവൻ ഇന്ന് ആഘോഷത്തിലാണ്.ഫേസ് ബുക്കിലും,വാട്സ്ആപ്പിലും,ട്വിറ്ററിലും,ഇൻസ്റ്റാഗ്രാമിലുമൊക്കെ നിറഞ്ഞ് തുളുന്പുകയാണ് ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശങ്ങൾ.എനിക്കും കിട്ടി കൊട്ടക്കണക്കിന് സൗഹൃദസന്ദേശങ്ങളും,ആശംസകളും,അങ്ങനെ ഞാനെന്റെ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി,അതങ്ങോട്ട് എഴുതിവക്കാനും തീരുമാനിച്ചു. കുറെ വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവമാണ്,എന്റെ മൂത്ത ജേഷ്ടൻ അദ്ദേഹം ഒരു വൈദീകനാണ്,മിഷന എനിക്ക് ഉണ്ട് ധാരാളം സുഹൃത്തുക്കൾ,അവരിൽ ഉണ്ടായവരും,ഉണ്ടാക്കപ്പെട്ടവരും ധാരാളം. ഈ ദിനത്തിൽ നാം ചിന്തിക്കേണ്ട,അല്ലെങ്കിൽ തിരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ എഴുത്ത്. ഞാൻ അവധിക്ക് പോയപ്പോൾ,എന്റെ ഒപ്പം പഠിച്ച,വളർന്ന റജി എന്നൊരു സുഹൃത്തിനെ വഴിയിൽ വച്ച് കണ്ടു,അവൻ ആകെ ക്ഷീണിച്ചിരിക്കുവാണ്,എന്നെ കണ്ട പാടെ സൈക്കിൾ നിർത്തി സംസാരം തുടങ്ങി,പ്രാരാബ്ദങ്ങളുടെ വഴിയിൽ പത്താം ക്ലാസിൽ അവൻ പഠനം ഉപേക്ഷിച്ചു.കയർ ഫാക്ടറിൽ ദിവസക്കൂലിക്ക് പോയിത്തുടങ്ങി,ഇന്ന് അവന്റെ അമ്മയും,വിധവയായ പെങ്ങളും അവരുടെ മക്കളും,ബുദ്ധിമാന്ദ്യം സംഭവിച്ച പെങ്ങളുമായി കഴിയുകയാണ്,എന്റെ മക്കളെക്കുറിച്ചും...
ഷാർജയിലെ മരുഭൂമിയിലും നെൽകൃഷി- കൊയ്ത്തുൽസവത്തിന് കൃഷിപ്രേമികൾ...
- Get link
- X
- Other Apps
കുട്ടനാടൻ നെൽപാടത്തിന്റെ പ്രതീതിയായിരുന്നു ഷാർജയിലെ സുധീഷ് ഗുരുവായൂരിന്റെ വീട്ട് മുറ്റത്ത്.കേരളത്തിന്റെ കാർഷിക സംസ്കാരവും,കൃഷിയുടെ മഹത്വവും കഷ്ടപ്പാടുകളും ഗൾഫിലെ കുട്ടികൾക്ക് പകർന്ന് നൽകാനാണ് ഷാർജയിലെ മലയാളി കർഷകനായ സുധീഷ് ഗുരുവായൂർ ഈ പരിശ്രമം നടത്തിയത്. മാസങ്ങൾക്ക് മുന്പ് ഷാർജയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ സുധീഷിനൊപ്പം നെൽകൃഷിക്ക് കൂടി.നാട്ടിലെ നെൽവിത്തിനമായ ഉമയാണ് വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെൽപാടത്ത് വിതച്ചത്.ഷാർജയിൽ കിട്ടുന്ന ഉപ്പ് വെള്ളം തന്നെയാണ് യാഥാസമയം നെല്ലിന് നൽകിയത്.ജൈവ വളങ്ങളും വിതറി.മാസങ്ങൾക്കിപ്പുറം രാസവളത്തിന്രെ പോറലുപോലുമില്ലാതെ നെൽപാടും നൂറുമേനി നിറവിലായി. കൊയ്ത്തിന് പാകമായ തന്റെ വീട്ട്മുറ്റത്തെ പാടത്തൊരുക്കിയ നെല്ല് കൊയ്യാൻ സുധീഷ് കുട്ടികൾക്കൊപ്പം കൃഷി പ്രേമികളായ ആളുകളെയും ക്ഷണിച്ചു. നാട്ടിലെ കൊയ്ത്തുൽസവത്തിന്റെ പ്രതീതിയായിരുന്നു സുധീഷിന്റെ ഷാർജയിലെ വീട്ട് മുറ്റത്ത്,കുട്ടികളും മുതിർന്നവരും കർഷകരുടെ വേഷത്തിൽ അണിനിരന്നു.കയ്യിൽ ഷാർജയിൽ പണിത അരിവാൾ,തലയിൽ പാളത്തൊപ്പിയും, പശ്ചാത്തലത്തിൽ നാടൻ പാട്ടുകളും. നെൽകൃഷിയുടെ രീതികളും,ചോറിന്റെ വ...
വെടിപ്പുരക്ക് മംഗളം.......
- Get link
- X
- Other Apps
ഒരു വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പണ്ടൊരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഒരു വാർത്താ സമ്മേളനം നടത്തി.ആലപ്പുഴയിൽ കൊല്ലപ്പെട്ട പോൾ ജോജ്ജ് മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച എസ് കത്തി വ്യാജമായി ഉണ്ടാക്കിയതാണെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തക്കെതിരയൊണ് ഇന്നത്തെ മുഖ്യൻ അന്ന് വാർത്താസമ്മേളനം വിളിച്ചത്. അതിന്റെ പിറ്റേന്ന് ഇന്നും റേറ്റിംഗിൽ താഴെപോകാത്ത ആറ് മണി വാർത്തയിൽ ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന TNG ഈ വാർത്ത ഉണ്ടായതിനെപ്പറ്റി വിശദീകരിച്ചു.അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു.ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് ഉറപ്പ് നൽകി.ഒളിക്യാമറയുടെ സഹായത്തോടെ ആ വാർത്തയുടെ ഉടമസ്ഥരാകാൻ ഞാനും,ക്യാമറാ മാൻ രാജേഷ് തകഴിയും,സഹായികളായി ഈഥൻ സെബാസ്റ്റ്യനും,കുഞ്ഞുമോൻ ചേട്ടനും,വിനോദുമുണ്ടായിരുന്നു. ആ വാർത്തയിലേക്ക് എന്നെ നയിച്ചത് അന്ന് കെഎസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയും,എന്റെ സഹോദരനുമായ ആർ.ബി.നിജോയായിരുന്നു.രണ്ടാഴ്ചയോളം ഉറക്കം നഷ്ടപ്പെട്ട ഞങ്ങൾക്കെല്ലാവർക്കും ആ വാർത്ത തന്ന ഊർജ്ജമാണ് ഇന്നും മാധ്യമപ്രവർത്തകനായി ഞാനും തകഴിയുമൊക്കെ ഇവിടെ ജീവ...
അവൾക്ക് വേണ്ടി......
- Get link
- X
- Other Apps
ദില്ലിയിൽ വാഹനത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് ഇന്നും എനിക്കറിയില്ല,നിർഭയ എന്നല്ലാതെ.അവളുടെ സങ്കടം ദില്ലിയേക്കാളേറെ ചർച്ച ചെയ്യപ്പെട്ടതും മാധ്യമവിചാരണക്ക് വേദിയായതും ഒരു പക്ഷേ ഇങ്ങ് നമ്മുടെ കേരളത്തിലാണെന്നത് പറയാതെ വയ്യ. ഇന്ന് നമ്മുടെ നാട്ടിലെ പ്രശസ്തയായ കൊച്ചി മുതൽ തൃശൂര് വരെ നല്ല പിടിപാടുള്ള യുവനടിയെ നാടകം കളിച്ച് തട്ടിയെടുത്ത്,പീഡിപ്പിച്ചു.അതുമാത്രമല്ല അവളുടെ നഗ്ന ശരീരത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി. അത് അവിടെ നിൽക്കട്ടെ... സിനിമയിൽ കുറെ തന്തക്ക് വിളിച്ചിട്ടുള്ള എനിക്കിഷ്ടമുള്ള ചില നടൻമാരിൽ മുന്പന്തിയിലാണ് പ്രിഥ്വിരാജ് സുകുമാരൻ.ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു,തന്തയില്ലാത്തരം കാണിച്ചവൻമാരെ 'bastard' എന്ന് വിളിച്ച് തന്നെയാണ് പ്രിഥ്വി തന്റെ പോസ്റ്റിട്ടിരിക്കുന്നത്.സങ്കടകരമായ ഒരു കാര്യം കൂടി അദ്ദേഹം പങ്കുവക്കുന്ന.ഇത്രയും ധൈര്യശാലിയായ സിനിമാ സെറ്റുകളിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈ നടി,തന്റെ പുതിയ സിനിമയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു,എന്നാൽ മാനസികമായും ശാരീരികമായും അവളനുഭവിച്ച വേദന കാരണം ആ സിനിമയിൽ നിന്നും അവൾ പിൻവാങ്ങിയിരിക്കു...
പ്രണയദിന കുറിപ്പുകൾ....
- Get link
- X
- Other Apps
ടെകി പ്രണയം നിനക്കുള്ള എന്റെ പ്രണയമാണ് ഞാനിന്നലെ വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്തത്. നീ അത് തുറന്ന് പോലും നോക്കാതെ തള്ളി മറ്റൊരു വാട്സ്ആപ്പ് ഫോർവേഡാക്കി.. നിന്റെ പ്രണയമാണ് ഞാനിന്ന് ഡീലീറ്റ് ചെയ്ത മെസേജിലുണ്ടായിരുന്നത്. തിരിച്ചെടുക്കാൻ പറ്റാത്ത വിധം അത് എന്നന്നേക്കുമായി സിസ്റ്റത്തിൽ നിന്നും ഡിലീറ്റായി. നീ തിരിച്ചറിയാതെ ഫോർവേഡ് ചെയ്ത് പ്രണയം തിരിച്ചാരെങ്കിലും അയക്കുമെന്ന് കരുതി റീചാർജ്ജ് ചെയ്ത് ഞാൻ ബാറ്ററിയിൽ കറണ്ട് നിറച്ച് ടച്ച് ഫോണിൽ വിരലമർത്തി കാത്തിരിക്കുന്നു. പ്രണയം ഒരു ഗ്രാമാന്തരീക്ഷത്തിൽ.. നിന്നെയും കാത്ത് ഞാൻ വഴിവക്കിൽ കാത്തിരുന്നു.. നിന്നു നിന്നു മുഷിഞ്ഞപ്പോൾ കോയക്കാന്റെ ചായക്കടയിൽ കയറി.. നീ രമണിയോടൊപ്പം പാവാടയും പറത്തി ബിസ്മി ബസിൽ കയറി പോകുന്നത് ഞാൻ കണ്ടു.. വൈകുവോളം ഞാൻ കാത്തിരുന്നു,ഇടക്ക് മുഖം ഷൌരം ചെയ്തു,അന്പലക്കുളത്തിൽ കുളിച്ചു തോർത്തി.. രാത്രി വീട്ടിലെത്തിയപ്പോൾ അറിഞ്ഞു നിനക്ക് കല്യാണമായെന്ന്,ഗൾഫിൽ നിന്നുമെത്തിയ നിന്റെ മുറച്ചെറുക്കനൊപ്പം,അത്തറിന്റെ മണമടിച്ച് നീ ഇന്നേ അവനെ പ്രേമിച്ച് കാണുമെന്ന് എനിക്കറിയാം. നിനക്കെഴുതിയ പ്രേമലേഖനം ഞാൻ,ചെറുമഴയിൽ ഒഴുകിയൊലിച്ച ഇറച്...