വെള്ളവും വെളിച്ചവും കലാകാരൻാരും അത്ഭുതമൊരുക്കുന്ന ലേ പേൾ ദുബായിൽ
വിസ്മയങ്ങൾക്ക് വേദിയൊരുക്കുന്ന ദുബായ് സാങ്കേതികതയും-കലാവിരുതും-സാഹസികതയും നിറഞ്ഞ പുതിയൊരു വേദി സജ്ജമാക്കുകയാണ്.ദുബായ് വാട്ടർ കനാലിന് സമീപത്തെ അൽ ഹബ്ത്തൂർ സിറ്റിയിലാണ് ‘ലാ പേർല’ എന്ന പേരിൽ മാസ്മരിക കലാപ്രകടനം ഒരുക്കുന്നത്.
…………
27ലക്ഷം ലിറ്റർ വെള്ളം നിറഞ്ഞ പ്രധാന വേദി,270 ഡിഗ്രി ചുറ്റളവിൽ 1300 ഇരിപ്പിടങ്ങൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65 കലാകാരൻമാർ,
അകാശത്തും,ഭൂമിയുലും,വെള്ളത്തിലുമായി അവതരിപ്പിക്കപ്പെടുന്ന കലാസൃഷ്ടിക്ക് പേര് ലാ പേർലെ മലയാളത്തിൽ പറഞ്ഞാൽ ലാ പേൾ.
സെലിൻ ഡിയോണിന്റെ അടക്കം വേദികളിൽ കലാകാരൻമാരെ അണിനിരത്തിയ പ്രശസ്ത സംവീധായകൻ ഫ്രാങ്കോ ഡ്രാഗോണാണ് ദുബായിലെ ലാ പേളും ഒരുക്കിയിരിക്കുന്നത്.
……..
ഒന്നര മണിക്കൂർ നീളുന്ന കലാപ്രകടനത്തിൽ സർക്കസും,നൃത്തവും,സാഹസിക അഭ്യാസങ്ങളും ഒക്കെയുണ്ട്.25മീറ്റർ ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ഊർന്നിറങ്ങുന്നവർ,കാണികളുടെ തലക്കുമുകളിലെ കയറുകളിൽ നൃത്തമാടി പോകുന്നവർ,വെള്ളത്തിന്റെ അതിർവരന്പുകളിൽ സൈക്കിളിൽ അഭ്യാസപ്രകടനം നടത്തുന്നവർ വാക്കുകൾക്കുമപ്പുറമാണ് ലേ പേളിന്റെ കാഴ്ചാനുഭവം.
360ഡിഗ്രി ശബ്ദ് സൗന്ദര്യത്തിനൊപ്പം വർണവെളിച്ചത്തിന്റെ ക്രമാനുഗതമായ വിന്ന്യാസവും കണ്ണുകളെയും കാതുകളെയും ഒരു പോലെ ആനന്ദിപ്പിക്കും.
ഫ്രാൻസിൽ ജനിച്ച ഈ കലാപ്രകടനം ദുബായിലെ വേദിയിലെത്തുന്പോൾ,ഇവിടുത്തെ സാംസ്‌കാരിക പൈതൃകവും ആധുനിക ദുബായിയുടെ തുടിപ്പും ഭാവിയിലേക്ക് കുതിക്കുന്ന നഗരത്തിന്റെ പ്രതീക്ഷകളുമെല്ലാം ലേ പേൾ ചേർത്തണക്കുമെന്ന് സംവീധായരൻ ഫ്രാങ്കോ പറയുന്നു.
നാനൂറ് ദിര്‍ഹം മുതൽ ആയിരത്തി അറുനൂറ് ദിർഹംവരെയാണ് ടിക്കറ്റ് നിരക്ക്. അല്‍ ഹബ്തൂര്‍ ഗ്രൂപ്പാണ് ഈ ലോകനിലവാരത്തിലുള്ള തിയേറ്ററും ഷോയും ദുബായിക്ക് സമ്മാനിച്ചിരിക്കുന്നത്.
……….

Comments