മകൻ ഉമ്മയെ കണ്ടും പതിനാറ് വർഷത്തിന് ശേഷം പാകിസ്ഥാനിയുടെ കനിവോടെ..

പതിനേഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മകൻ അമ്മയെ കണ്ടുമുട്ടി.നൂർജഹാന്റെയും ഹാനിയുടെയും വികാരനിർഭരമായ നിമിഷങ്ങൾക്ക് വേദിയായത് ഷാർജ വിമാനത്താവളമാണ്,ഒരു പാകിസ്ഥാനിയാണ് മലയാളിയായ ഈ അമ്മക്ക് മകനെ കാണാൻ ടിക്കറ്റ് നൽകിയത്.
………
നിരവധി രാജ്യക്കാരുടെ കഥയുണ്ട് ഈ കഥയിൽ,സുഡാനിൽ നിന്നും കാലിക്കറ്റ് സർവ്വകലാശാലയിൽ പഠിക്കാൻ വന്ന സുഡാനിയായ നാദിർ നിന്ന് തുടങ്ങാം,പഠനത്തിന് ശേഷം അധ്യാപകനായി അതിനിടയിൽ മുന്ന് പെൺമക്കളുമായി വിധവയായി ജീവിച്ചിരുന്ന നൂർജഹാനെ നാദിർ വിവാഹം ചെയ്തു.ആ ബന്ധത്തിലുള്ളതാണ് ഹാനി,നാലാം വയസ്സിൽ ഭാര്യയുമായി പിണങ്ങിയ നാദിർ കുഞ്ഞ് ഹാനിയെയും കൂട്ടി സ്വദേശമായ സുഡാനിലേക്ക് പോയി.ദുരിത ജീവിതമായിരുന്നു പിന്നീട് ഹാനിക്ക്,നാദിർ വേറെ കല്ല്യാണം കഴിച്ചു.

ഇതിനിടയിൽ സുഡാനിൽ കച്ചവട ആവശ്യത്തിന് വന്ന മണ്ണൂർക്കാട് സ്വദേശി ഫറൂഖിലൂടെയാണ് ഹാനിക്ക് പുതുജീവിതം തുറന്ന് കിട്ടിയത്,നൂർജഹാന്റെ ആദ്യവിവാഹത്തിലെ മകൾ സമീറ ഷാർജയിലുണ്ടായിരുന്നു,ഇവർ ഉമ്മയെയും സഹോദരിമാരെയും ബന്ധപ്പെട്ട് ഹാനിയെ സന്ദർശക വീസയിൽ ദുബായിക്ക് കൊണ്ടുവന്നു.

കഥകളൊക്കെ പത്രത്തിൽ നിന്നും വായിച്ചറിഞ്ഞ ഒരു പാകിസ്ഥാനി,ഉമ്മക്ക് മകനെ കാണാൻ ടിക്കറ്റ് അയച്ചു നൽകി,നരിക്കേനി അസോസിയേഷൻ ഇടപെട്ട് ഉമ്മ നൂർജഹാന് വീസയും നൽകി.

അങ്ങനെ അവരിരുവരും പതിനേഴ് വർഷത്തിനിപ്പുറം,കണ്ടുമുട്ടി…..വികാര നിർഭരമായിരുന്നു ആ രംഗം.നാലാം വയസ്സിൽ വാപ്പ് സുഡാനിലേക്ക് കൊണ്ടുപോയതിനാൽ മലയാളം ഹാനിക്ക് തീരെ വശമല്ല,പക്ഷേ സ്നേഹത്തിന് ഭാഷ പ്രശ്നമല്ലല്ലോ,,,ഉമ്മ പടച്ചോനൊപ്പം എല്ലാവർക്കും നന്ദി പറയുകയാണ് ഈ നൻമനിറഞ്ഞ സ്നേഹത്തിനും മകനെ തിരിച്ച് നൽകിയതിനും…

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..