റഷ്യയിൽ സമ്മാനിക്കേണ്ട ലോകകപ്പ് ദുബായിൽ..

അടുത്തവർഷം റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം ഉയർത്തി വിജയികൾക്ക് സമ്മാനിക്കുന്ന ഫിഫി സ്വർണകപ്പ് ദുബായിൽ.ആഢംബര ബുർജ് അൽ അറബിലാണ് വിന്നേഴ്സ് ട്രോഫി അവതരിപ്പിച്ചത്.
…….
സപ്ത നക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിന്റെ 27-ാം നിലയിലെ അൽ ഫലാക് ബോൾ റൂമിലാണ് ഫിഫയുടെ ലോകകപ്പ് അവതരിപ്പിച്ചത്.റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ പ്രധാന പങ്കാളികളായ വീസയാണ് ട്രോഫി ദുബായിലെത്തിച്ചത്.ടചില്ലുപേടകത്തിനുള്ളിൽ സ്ഥാപിച്ച് ട്രോഫിക്കൊപ്പം ചേർന്ന് സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും അവസരം ഉണ്ടായിരുന്നു.ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നിറക്കാനാണ് വിജയികൾക്കുള്ള ട്രോഫി ലോകം ചുറ്റുന്നതെന്ന് വീസയുടെ മിഡിൽ ഈസ്റ്റ് മാർക്കറ്റിംഗ് ഹെഡ് കരീം പറഞ്ഞു.
……..
യുഎഇക്ക് പിന്നാലെ ഖത്തറിലേക്ക് ഈ ട്രോഫി പറക്കും.അടുത്തവർഷം ജുലൈ പതിനഞ്ചിന് റഷ്യയിലെ ലുഷ്നിക്കി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിലെ വിജയിയാണ് ഫിഫയുടെ സ്വർണകപ്പ് ഉയർത്തുക.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..