ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....


ജോർജിയയിലെ മൂന്ന് പ്രധാന സ്ഥലങ്ങളാണ്  ഈ എഴുത്തിൽ.
 രാജ്യത്തെ ഏറ്റവും ഉയർന്ന മലനിരയുള്ള സ്റ്റെപാൻസ്മിന്റയും,ഉപ്ലിസ്കോയും,സ്റ്റാലിന്റെ ജൻമനാടായ ഗോറിയും.
ആദ്യം സ്റ്റെപാൻസ്മിന്റെയിലേക്ക് പോകാം.തലസ്ഥാനത്ത് നിന്നും ഏതാണ്ട് 160 കിലോമീറ്റ
റിലേറെ ദൂരമുണ്ട് പണ്ട് കാലത്ത് കസ്ബഗിയെന്ന് അറിയപ്പെടുന്ന സ്റ്റെപാൻസ്മിന്റെയിലേക്ക്.സമുദ്രനിരപ്പിൽ നിന്നും 5047അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ജോർജിയയിലെ ഏറ്റവും ഉയർന്ന പ്രദേശം കൂടിയാണിത്.മലനിരകളും തടാകങ്ങളും നിറഞ്ഞ വഴിയിലൂടെ റോഡ് മാർഗം ഏതാണ്ട് മൂന്ന് മണിക്കൂറി  ലേറെ വേണം ഇവിടേക്ക്.ഇടക്ക് നിർത്തി നിർത്തി പോയാൽ സമയം വീണ്ടുമെടുക്കും.കസ്ബഗി മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ പ്രദേശം.തിബ്ലിസിയില് നിന്നും പോകുന്പോൾ ആദ്യം കാണുന്ന പ്രധാന സ്ഥാലം ഷിനിവാലി ഡാമാണ്.വൈദ്യുതിക്കും ജല സേചനത്തിനുമായി ഉപയോഗിക്കുന്ന ഈ ഡാം മുകളിലെ റോഡിൽ നിന്നും ഭംഗിയായി കാണാം, ഡാം പ്രദേശത്തേക്ക് പ്രവേശനമില്ല.http://mathrubhuminews.in/ee/Programs/Episode/20423/arabian-stories1/E

അവിടെ നിന്നും ഗുദൌരി എന്ന സ്ഥലത്തൂകൂടിയാണ് യാത്ര.ഇപ്പോൾ തന്നെ മലയുടെ ഉച്ചിയിൽ മഞ്ഞുറച്ച് കഴിഞ്ഞു ഡിസംബറാകുന്നതോടെ ഇവിടെയെല്ലാം മഞ്ഞുകൊണ്ട് നിറയും.രാജ്യത്തെ ഏറ്റവും മനോഹരമായ സ്കീ റിസോർട്ടുകളുടെ കേന്ദ്രം കൂടിയാണ് ഗുദൌരി.ഇവിടെ നിന്നും കസ്ബഗിയുടെ മലയുടെ ഉച്ചിയും ദർശിക്കാം.ചെമ്മരിയാടുകും,പശുക്കൂട്ടങ്ങളും വിഹരിക്കുന്നതും ഭാഗ്യമുണ്ടെങ്കിൽ കാണാം.

കസ്ബഗിയിൽ ജീവിച്ചിരുന്ന ജോർജിയൻ ഓർത്തഡോക്സ് സഭയിലെ സന്ന്യാസിയും പിന്നീട് വിശുദ്ധനുമായ സെയ്ന്റ് സ്റ്റീഫന്റെ പേരിൽ നിന്നാണ് സ്റ്റെപാൻസ്മിന്റെ എന്ന പേരുണ്ടായതെന്നാണ് ചരിത്രം.ഇതിന് മുന്പത്തെ പേര് വന്നതിന് പിന്നിലും കഥയുണ്ട്.ഇവിടെ ഭരിച്ചിരുന്ന ഗബ്രിയേലിന്റെ മകൻ കാസ് ബഗിന്റെ പേരിൽ നിന്നാണ് കസ്ബഗി ഉണ്ടായതും.ചെറു മ്യൂസിയവും,നാഷണൽ പാർക്കും റിസോർട്ടുകളും നിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രം തന്നെയാണ് സ്റ്റെപാൻസ്മിന്റെ,ഇവിടെ നിന്നും ആറ് കിലോമീറ്റർ മലമുകളിലേക്ക് കയറണം,ഇവിടെയാണ് പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഗെർഗേറ്റി ട്രിനിറ്റി പള്ളിയുള്ളത്.കല്ലിലും മണ്ണിലും തീർത്ത പള്ളിയിൽ ഇപ്പോഴും മുടങ്ങാതെ ആരാധനയുണ്ട്.

കല്ല് നിറഞ്ഞ വഴിയിലൂടെ നടന്നു,കുതിരയുടെ പുറത്ത് കയറിയും,ഫോർ വീൽ ഡ്രൈവുള്ള വണ്ടിയിലൂടെയും മലമുകളിലെത്താം.താഴ്വാരത്ത് നിന്നും പള്ളിവരെയെത്താനും തിരിച്ചെത്താനും കൂടി ഒരു വണ്ടിക്ക് 50 ലാറിയാണ് ചിലവ്.

1925ൽ സോവിയറ്റ് യൂണിയന്റെ കാലത്ത് പട്ടാള ക്യാന്പുകളും ഇവിടെയുണ്ടായിരുന്നു.തറനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.മണിമാളികയും,വൈദികർക്ക് താമസിക്കാനുള്ള മുറികളും ഇവിടെയുണ്ട്.പള്ളിക്കകത്തെ ആരാധന ചിത്രീകരിക്കാനും നിയന്ത്രണങ്ങളുണ്ട്.എന്തായാലും മനോഹരമായ അനുഭവം തന്നെയാണ് സ്റ്റെപാൻസ്മിന്റയെന്ന പഴയ കസ്ബഗിയിലേക്കുള്ള യാത്ര.

മിസ്കേട്ട മേഖലയിലേക്ക് തിരിഞ്ഞാൽ പ്രധാനപ്പെട്ട നഗരം ഗോറിയാണ്.ജോർജിയൻ ഭാഷയിൽ ഗോറിയെന്നാൽ മലയെന്നാണ് അർത്ഥം.ഇവിടെയാണ് സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന്റെ ജൻമ സ്ഥലം.സ്റ്റലിന്റെ ചിരിത്രം പറയുന്ന മ്യൂസിയവും,സ്റ്റാലിൻ ജനിച്ച വീടും,യുഎസ്എസ് ആറിന്റെ കാലത്തെ തീവണ്ടിയും ഇവിടെയുണ്ട്.സ്റ്റാലിനോട് വലിയ സ്നേഹമൊന്നും ഇവിടുത്തുകാർക്കില്ലെന്ന് തോന്നുന്നു.ചില ആളുകളോട് സംസാരിച്ചപ്പോൾ അങ്ങനെയാണ് മനസ്സിലായത്.അതുകൊണ്ടാണെന്ന് തോന്നുന്നു.സ്റ്റാലിനെപ്പോലെയൊരാളുടെ ശേഷിപ്പുകളുടെ കെട്ടിടങ്ങൾക്ക് അത്ര ശ്രദ്ധയൊന്നും ഇവർ നൽകുന്നില്ല.പത്ത് ലാറിയാണ് സ്റ്റേറ്റ് മ്യൂസിയം  ഓഫ് സ്റ്റാലിൻ കാണാൻ ചിലവ്.സ്റ്റാലിന്റെ ചെറുപ്പത്തിലെ ചിത്രങ്ങളും,വലിച്ച ചുരുട്ടുകളും,ആഷ് ട്രേയും,വസ്ത്രങ്ങളും ഒക്കെ ഇവിടെയുണ്ട്.കൂട്ടത്തില് സ്റ്റാലിന് സ്വയ രക്ഷക്കായി കൊണ്ടുനടക്കാറുള്ള വാളും.

സ്റ്റാലിന്റെ പണ്ട് കാലത്തെ ഓഫീസ് മുറി അതേ പടി ഇവിടെ പുനരാവീഷ്കരിച്ചിട്ടുണ്ട്.യുഎസ്എസ്ആറിന്റെ കാലത്ത തീവണ്ടിക്കുള്ളിൽ കയറാനും പ്രത്യേകം ഫീസുണ്ട് അഞ്ച് ലാറി.ഇവിടെയും പഴയ സ്റ്റാലിന്റെ സാധനങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.ഭൂമിക്കടയിൽ ചെറുമുറിയുള്ള രണ്ട് കിടപ്പുമുറികളുള്ള വീടാണ് സ്റ്റാലിന്റേത്.കല്ല് കൊണ്ട് പണിത വീടിന് കോൺക്രീറ്റ് കെട്ടിടത്തിന്റെ മേലാപ്പ് നൽകിയിട്ടുണ്ട് അധികാരികൾ.ഒരു പാട് സഞ്ചാരികൾ സ്റ്റാലിന്റെ വീട് കാണാൻ ഗോറിയിലെത്തുന്നുണ്ട്.

കിഴക്കൻ ജോർജിയലുള്ള പ്രധാനപ്പെട്ട സ്ഥലമാണ് ഉപ്ലിസിഹേ.ഒന്പത് പത്ത് നൂറ്റാണ്ടുകളിലെ ഗുഹാമനുഷ്യര് ജീവിച്ചിരുന്ന സ്ഥലമാണ് ഇത്.അന്ന് തന്നെ പണിത ചില ആരാധനാലയങ്ങളും ഇവിടെ കാണാം.മലതുരന്ന് മുകളിലേക്ക് പോകാനുള്ള ഏണിപ്പടികളും ഉണ്ടാക്കിയിട്ടുണ്ട്.കോൺക്രീറ്ര് പോലെ മിനുസമായ പാറകളാണ് ഇവിടെയുള്ളത്.മലമുകളിൽ നിന്നുള്ള കാഴ്ച നയനമനോഹരമാണ്.അയൺ ഏജ് കാലത്തുണ്ടായിരുന്ന പല സാധനങ്ങളും ഇവിടെ നടത്തിയ ഖനനത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.മട്വരി നദിയും ഇതിന് സമീപം ഒഴുകുന്നുണ്ട്.തുർക്കിയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ശില്പികളും ഉപ്ലസിഹേയിൽ എത്തിയിട്ടുണ്ടെന്നും ചരിത്രം പറയുന്നു.

ജോർജിയയിൽ ഇപ്പോൾ വിവാഹത്തിന്റെ കാലം കൂടിയാണ്.ജോർജിയൻ പാരന്പര്യ വേഷങ്ങളണിഞ്ഞും,പാശ്ചാത്യ വേഷമണിഞ്ഞും നടക്കുന്ന വധുവരൻമാരെ ഇപ്പോൾ കാണാനാകും.കുതിരവണ്ടികളിൽ ബന്ധുക്കൾക്കൊപ്പം വിവാഹം ആഘോഷിക്കുന്നവരെയും ഞാൻ






കണ്ടുമുട്ടി.
മനോഹരമായ മനസ്സിലുടക്കുന്ന കാഴ്ച തന്നെയാണ് ജോർജിയൻ ദന്പതികൾ.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..