അക്ഷരമധുരം വിളന്പി ഷാർജ പുസ്തകമേള..
അക്ഷരമധുരം നുകരാൻ പതിനൊന്ന് നാളുകളാണ് ഷാർജ ഭരണാധികാരി െഷയ്ഖ് സുൽത്താൻ അൽ ഖാസിമിയിലുടെ രക്ഷകർതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമ്മാനിക്കുന്നത്.ഷാർജ എക്സ്പോ സെന്ററിലെ വിശാലമായ ഹാളുകളിൽ എഴുത്തുകാരെ നേരിട്ട് കാണാനും കേൾക്കാനും അവരുടെ കയ്യൊപ്പിട്ട പുസ്തകങ്ങള് ഏറ്റുവാങ്ങാനും വലിയ അവസരമുണ്ട്.ഇന്ത്യ ഉൾപ്പെടെയുള്ള അറുപത്തിനാല് രാജ്യങ്ങളിൽ നിന്നായി 1546 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.210ഭാഷകളിൽ നിന്നായി 15 ലക്ഷം പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്.
....
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ,മാതൃഭൂമി ബുക്സ്,ഡിസിബുക്സ്,ചിന്ത,പെൻഗ്വിൻ തുടങ്ങിയ 110 പ്രസാധകരാണ് ഇക്കുറി ഇന്ത്യയിൽ നിന്നും എത്തിയിരിക്കുന്നത്.890 പ്രാദേശിക അറബ് പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ട്.യുഎഇയിൽ നിന്നാണ് കുടുതൽ പേർ എത്തിയിരിക്കുന്നത്,146പ്രസാധകർ.പോളണ്ട്,പെറു,അൽബേനിയ,ആർജന്റീന,ബൾഗേറിയ,മാർസിഡോണിയ,മംഗോളിയ,സെർബിയ എന്നീ രാജ്യങ്ങൾ ആദ്യമായി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ പങ്കെടുക്കുന്നു.
.....
മുപ്പത്തിനാലാമത് ഷാർജ രാജ്യാന്തര പുസ്തകമേള യുഎഇ സുപ്രീം കൌൺസിൽ അംഗവും,ഷാർജ ഭരണാധികാരിയുമായ ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും സൌദി രാജാവിന്റെ ഉപദേഷ്ടകനും,മക്ക ഗവർണറും കവിയുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
...
കവി രാജകുമാരൻ എന്നറിയപ്പെടുന്ന ഖാലിദ് അൽ ഫൈസലിന് മികച്ച സാസ്കാരിക വ്യക്തിത്വം എന്ന പുരസ്കാരവും ഷെയ്ഖ് സുൽത്താൻ സമ്മാനിച്ചു.
....
ഇന്ത്യൻ പവലിയന്റെയും ഇവിടെയുള്ള മാതൃഭൂമി ബുക്സി്റെയും സ്റ്റാളുകൾ ഇന്ത്യൻ സ്ഥാനപതി ടി പി സീതാറാമാണ് ഉദ്ഘാടനം ചെയ്തത്.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അ്ഡ്വക്കേറ്റ് വൈ എ റഹീം,രവി ഡിസി,മാതൃഭൂമി പ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
.....
ഈ മാസം പതിനാല് വരെ നീണ്ടു നിൽക്കുന്ന മേളയിൽ ആശയസംവാദങ്ങൾ,കവിയരങ്ങളുകൾ,എഴുത്തുകാരുമായുള്ള സംവാദങ്ങൾ,കുട്ടികളുടെ പരിപാടികൾ,പാചകമൽസരങ്ങൾ തുടങ്ങിയ നൂറുകണക്കിന് പരിപാടികളാണ് നടക്കുക.
പ്രവേശനം പൂർണായും സൌജന്യമായ മേളയിൽ പുസ്തകങ്ങൾ വലിയ വിലക്കുറവും ഉണ്ട്.
Comments