മ്യൂസിയം പുസ്തകങ്ങൾക്ക് വില നാല് കോടിയിലേറെ....
ഐപ്പ് വള്ളികാടൻ...
......
ഷാർജ-പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള അമൂല്യമായ പുസ്തകങ്ങളുടെ ശേഖരവുമായാണ് ഹോളണ്ട്,ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഷാർജ പുസ്തകമേളയിൽ എത്തിയിരിക്കുന്നത്.കയ്യെഴുത്ത് പ്രതികൾ മുതൽ,അച്ചടിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ വരെ ഇവരുടെ പക്കലുണ്ട്.
ഇത് മൂന്നാം തവണയാണ് ഓസ്ട്രിയയിൽ നിന്നുള്ള 'ഇൻലിബ്രിസും',ഹോളണ്ടിൽ നിന്നുള്ള 'ഫോറമും' സംയുക്തമായി പുസ്തകങ്ങൾ പരിചയപ്പെടുത്താനും വിൽക്കാനുമായി ഷാർജയിൽ എത്തുന്നത്.
ഈജിപ്ത്,സീനായി,ജറുസലേം എന്നീ നാടുകളിലെ 1858നും1860നും ഇടക്കുള്ള ഇരപുത് അപൂർവ ഫോട്ടോകളുള്ള ആദ്യ പതിപ്പിലുള്ള പുസ്തകമാണ് ഏറ്റവും വിലയേറിയത്.പതിനേഴ് ലക്ഷത്തി,എഴുപത്തയ്യായിരത്തി,മു
1770ൽ പുറത്തിറത്തിയ അറേബ്യൻ ചരിത്രം അടങ്ങിയ പുസ്തകമാണ് ഇവിടെയുള്ളതിൽ വില കുറഞ്ഞത്.ഈ പുസ്തകത്തിന് മൂവായിരത്തി,എഴുനൂറ്റി,നാൽപത്തി
ബ്രിട്ടീഷ് നയതന്ത്രജ്ഞനും,സഞ്ചാരിയും,എഴു
ലോകത്തിലെ പ്രമുഖ സർവകലാശാലകൾ,മ്യൂസിയങ്ങൾ,പുരാതന വസ്തുക്കളോട് താൽപര്യമുള്ള വ്യക്തികൾ തുടങ്ങിയവരാണ് ഈ അപൂർവ,വിലയേറിയ പുസ്തകങ്ങളുടെയും മറ്റും ആവശ്യക്കാർ.കഴിഞ്ഞ പുസ്തകമേളയിൽ ഇത്തരത്തിലുള്ള പന്ത്രണ്ട് പുസ്തകങ്ങൽ വിറ്റഴിഞ്ഞതായി 'ഫോറം'കന്പനി ഉടമ ലോറൻസ് ഹെസെലിങ്ക് മാതൃഭൂമിയോട് പറഞ്ഞു.
ഓരോ പുസ്തകങ്ങളും വലിയ വിലക്ക് ഇൻഷുറൻസും ചെയ്തിട്ടുണ്ട്.പുസ്തകവിൽപനക്കൊ
മ്യൂസിയങ്ങളിലേത് പോലെ പ്രത്യേകം തയാറാക്കിയ ചില്ല് അലമാരികളിലാണ് പുസ്കകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.പുസ്തകങ്
1696 ൽ ഗ്രേറ്റ് ബ്രിട്ടണിലെ വില്യം മൂന്നാമൻ രാജാവ് ഉപയോഗിച്ചിരുന്ന കൈകൊണ്ട് നിർമിച്ച രണ്ട് ഗ്ലോബുകളും ഇവരുടെ കയ്യിലുണ്ട്.തടിയിലും പേപ്പറിലുമായി നിർമിച്ചതിൽ ഒന്ന് ഭൂഗോളവും,മറ്റൊന്ന് ആകാശക്കാഴ്ചകളുമാണ്.പഴക്കം പോലെ വിലയും അൽപം കൂടുതലാണിതിന്.ഇരുപത്തിമൂന്ന് ലക്ഷത്തി,നാൽപ്പത്തേഴായിരം യുഎഇ ദിർഹമാണ് ഇതിന്റെ വില.ഇന്ത്യൻ രൂപയിലാണെങ്കിൽ വില നാല് കോടി ഇരുത്തിരണ്ടായിരത്തി ഇരുപത്തിയേഴായിരം.
വില കണ്ട് കണ്ണുതള്ളിയാണ് ഫോറത്തിന്റെ പുസ്കകങ്ങൾ കണ്ട് ആളുകൾ മടങ്ങുന്നത്.പക്ഷേ ഇതിനിടയിൽ പുരാവസ്തുക്കളെ സ്നേഹിക്കുന്ന അറബികൾ അടക്കമുള്ളവർ വലിയ വില നൽകി ഇവയിൽ പലതും സ്വന്തമാക്കുന്നുമുണ്ട്.
Comments