ഞാനൊരു സുഹൃത്താണോ???

സൗഹൃദത്തിന്രെ ദിനമായി ലോകം മുഴുവൻ ഇന്ന് ആഘോഷത്തിലാണ്.ഫേസ് ബുക്കിലും,വാട്സ്ആപ്പിലും,ട്വിറ്ററിലും,ഇൻസ്റ്റാഗ്രാമിലുമൊക്കെ നിറഞ്ഞ് തുളുന്പുകയാണ് ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശങ്ങൾ.എനിക്കും കിട്ടി കൊട്ടക്കണക്കിന് സൗഹൃദസന്ദേശങ്ങളും,ആശംസകളും,അങ്ങനെ ഞാനെന്റെ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി,അതങ്ങോട്ട് എഴുതിവക്കാനും തീരുമാനിച്ചു.

കുറെ വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവമാണ്,എന്റെ മൂത്ത ജേഷ്ടൻ അദ്ദേഹം ഒരു വൈദീകനാണ്,മിഷന

എനിക്ക് ഉണ്ട് ധാരാളം സുഹൃത്തുക്കൾ,അവരിൽ ഉണ്ടായവരും,ഉണ്ടാക്കപ്പെട്ടവരും ധാരാളം.
ഈ ദിനത്തിൽ നാം ചിന്തിക്കേണ്ട,അല്ലെങ്കിൽ തിരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ എഴുത്ത്.
ഞാൻ അവധിക്ക് പോയപ്പോൾ,എന്റെ ഒപ്പം പഠിച്ച,വളർന്ന റജി എന്നൊരു സുഹൃത്തിനെ വഴിയിൽ വച്ച് കണ്ടു,അവൻ ആകെ ക്ഷീണിച്ചിരിക്കുവാണ്,എന്നെ കണ്ട പാടെ സൈക്കിൾ നിർത്തി സംസാരം തുടങ്ങി,പ്രാരാബ്ദങ്ങളുടെ വഴിയിൽ പത്താം ക്ലാസിൽ അവൻ പഠനം ഉപേക്ഷിച്ചു.കയർ ഫാക്ടറിൽ ദിവസക്കൂലിക്ക് പോയിത്തുടങ്ങി,ഇന്ന് അവന്റെ അമ്മയും,വിധവയായ പെങ്ങളും അവരുടെ മക്കളും,ബുദ്ധിമാന്ദ്യം സംഭവിച്ച പെങ്ങളുമായി കഴിയുകയാണ്,എന്റെ മക്കളെക്കുറിച്ചും,ദുബായിലെ ജീവിതത്തെക്കുറിച്ചുമൊക്കെ ചോദിച്ചു.
അവൻ അവന്റെ സങ്കടങ്ങളൊന്നും പറഞ്ഞില്ല,പക്ഷേ കുറെ അധികം വിശേഷങ്ങൾ ചോദിച്ചു,കാരണം അവൻ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇല്ല,അതിനുള്ള സമയമോ,അതിനുള്ള മനസ്സോ അവനില്ല.കുറെ നാളുകൾക്ക് ശേഷം ഞാൻ നടത്തിയ ഏറ്റവും ഹൃദ്യമായ സംസാരം കൂടിയായിരുന്നു അത്.
പിരിയാറായപ്പോൾ ഞാൻ ചോദിച്ചു നിനക്കൊരു കല്യാണം കഴിക്കാണ്ടായോന്ന്,ഒരു ചിരി മാത്രമായിരുന്നു ഉത്തരം,എന്നിട്ട് അടുത്തതവണം വരുന്പോൾ കാണണമെന്ന് പറഞ്ഞ് അവൻ സൈക്കിൾ ചവിട്ടി പോയി.

ശരിക്കും മറന്ന് പോയ സുഹൃത്തുക്കളില്ലേ നമുക്ക്,നമ്മളെ ആവശ്യമുള്ളവർ,നമ്മളെ കേൾക്കാനും കാണാനും,നമുക്കൊപ്പം സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നവർ,ഫേസ് ബുക്കിൽ ഒരു പരിചയമില്ലാത്തവർക്ക് വേണ്ട് നാം എത്രമാത്രം സമയം ചിലവഴിക്കുന്നു,വാട്സ്ആപ്പിൽ എന്തൊക്കെ മെസേജ് അയക്കുന്നു…
മറന്ന് പോയ,പിണങ്ങിക്കഴിയുന്ന,നഷ്ടപ്പെട്ട് പോയ ആ സൗഹൃദങ്ങളെ വീണ്ടെടുക്കുകയല്ലേ വേണ്ടത്?അതിന് കുറച്ച് മെനക്കെടണം,അതിനുള്ള ദിവസമാണ് ഇത്തരം ഫ്രണ്ട്ഷിപ്പ് ഡേകളെന്ന് ഞാൻ സ്വയം ബോധ്യപ്പെടുത്തുകയാണ്.അങ്ങനെ ഒരാളെ നിങ്ങൾ തേടിപ്പിടിച്ചാൽ എന്റെ വാക്കുകൾ വെറുംവാക്കായില്ലെന്ന് ഞാൻ ആശ്വസിക്കും.

ഇനി പുതിയ ലോകത്തെ സൗഹൃദങ്ങളാണ്,ഡിജിറ്റൽ ഫ്രണ്ട് ഷിപ്പ് എന്ന് വേണമെങ്കിൽ പുതിയ ലോക സൗഹൃദങ്ങളെ വിശേഷിപ്പിക്കാം,കാരണം അവർ കാണുന്നതും,കേൾക്കുന്നതും,സഹവർത്തിക്കുന്നതുമെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമാണ്.നേരെ നോക്കി വർത്തമാനം പറയാനും,സ്നേഹം പങ്കിടാനും,കഴിയാത്തവർ ഡിജിറ്റൽ മറ പിടിച്ച് ആശ്വസിക്കുന്നു.ഞാനും നിങ്ങളുമൊക്കെ ഇതിന്റെ ഭാഗമല്ലെന്ന് പറയാൻ ധൈര്യമുണ്ടോ?കുറച്ചൊന്ന് മാറ്റിപ്പിടിക്കാം,റൂട്ട് മാറി സഞ്ചരിച്ചാൽ പുതിയ കാഴ്ചകൾ കാണാം എന്ന് പറയുന്നത് പോലെ.
ഇനി ചില സൗഹൃദചിന്തകളാണ്
നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ ജീവിതത്തിൽ നൻമകളുണ്ടാകും ഇല്ലെങ്കിൽ തിൻമകളുടെ കൂടാരമായി നാം മാറും.ഇന്നത്തെ ലോകത്തിൽ തിൻമകൾക്ക് വേണ്ടി കൂട്ടുകൂടുന്നുവെന്ന അപഖ്യാതി പരക്കെ കേൾക്കുന്നുണ്ട്,അതിന് ഒരു തിരുത്തുണ്ടാകണം,ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നൊരു ചൊല്ലുണ്ട്,ഇന്നാരും ഇത് പറഞ്ഞ് കേൾക്കാറില്ല,കാരണം സ്വന്തം ചങ്ങാതിയെ ചീത്തയാക്കുന്ന,നശിപ്പിക്കുന്ന,കൂട്ടുകാർക്ക് കാഴ്ചവക്കുന്ന,കെണിയിൽ ചാടിക്കുന്ന,സാന്പത്തിക പ്രശ്നങ്ങളിൽ പെടുത്തുന്നു,മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും ലോകത്തെത്തിക്കുന്ന എത്രയോ കഥകൾ നാം ദിവസവും കേൾക്കുന്നു.

പ്രശസ്തമായ ഒരു നബി വചനമുണ്ട് മൂന്ന് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുന്പോൾ അതിൽ രണ്ട് പേർ മാത്രം സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടരുതെന്ന്..ഇതും ചിന്തിക്കേണ്ടതാണ്,ഒരേ മുറിയിൽ ഇരിക്കുന്നവർ,താമസിക്കുന്നവർ പ്രവാസികൾക്ക് പെട്ടെന്ന് ഇക്കാര്യം മനസ്സിലാകും,മൂന്നേ പേർ ഒരുമിച്ചുള്ള മുറിയിൽ ഒരാളെ മാത്രം ഒറ്റപ്പെടുത്തിയാൽ അവനുണ്ടാകുന്ന സങ്കടം എന്തായിരിക്കും.നമ്മളും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാകും,സ്വാർത്ഥമായ താൽപര്യങ്ങൾക്ക് വേണ്ടി സ്വന്തം സുഹൃത്തിനെ തള്ളിപ്പറഞ്ഞവർ,തള്ളിക്കളഞ്ഞവർ ഈ എഴുത്ത് വായിക്കുന്നവർക്കിടയിലും ഉണ്ടാകില്ല,അതും തിരുത്തണം,അവന്റേതല്ലാതെ കാരണത്താൽ ഒഴുവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ച് തന്നെ തിരുത്തണം,വീണ്ടും ആ സൗഹൃദം വീണ്ടെടുക്കണം.

‘’True Friendship is to Understand and to be Understood’’ കാണാതെ പഠിക്കേണ്ട വാചകമാണിത്,ശരിക്കുള്ള സൗഹൃദം പരസ്പരം മനസ്സിലാകുന്നതും,മനസ്സിലാക്കേണ്ടതുമാണ്.
എന്റെ സ്വഭാവത്തിലെ കുറവുകൾ അംഗീകരിച്ച് എന്നിലെ സുഹൃത്തിനെ മനസ്സിലാക്കുന്നവനാകും അധികനാൾ എനിക്കൊപ്പം ഉണ്ടാവുക,അല്ലാതെ നമ്മുടെ സ്വഭാവമെല്ലാം സുഹൃത്തിന്റെ ഇംഗീതകൾക്കനുസിച്ച് മാറ്റിവച്ച് അഭിനയിച്ചാൽ,പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന അവസ്ഥയിലാകും..ശരിയല്ലേ?
എന്റെ മനസ്സിലെത്തിയ ചില സൗഹൃദ ചിന്തകൾ പങ്ക് വക്കുക,അവ നിങ്ങൾക്ക് പ്രയോജനപ്പെടുമെങ്കിൽ ആവട്ടെയെന്ന് വച്ച് എഴുതിയതാണ്,
പങ്കുവക്കാൻ നാം മടിക്കുന്പോഴാണ് സൗഹൃദം കുറയുന്നത് അത് അനുവദിക്കരുത് നിങ്ങളുടെ സൗഹൃദങ്ങൾ കടലുപോലെ പരക്കട്ടെ…
റിയായി സേവനം ചെയ്യുന്നു.ഞാൻ കോളേജിൽ പഠിക്കുന്പോൾ പുള്ളിക്കാരൻ ഒരു ചോദ്യം ചോദിച്ചു.നിനക്ക് പുതിയ കൂട്ടുകാരെയൊക്കെ കിട്ടിയോന്ന്?ഞാൻ പറഞ്ഞു,ഇല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുവാണെന്ന്,അപ്പോ കൊച്ചായൻ പറഞ്ഞു സുഹൃത്തുക്കളെ ഉണ്ടാക്കുകയല്ല അവർ ഉണ്ടാവുകയാണ് വേണ്ടതെന്ന്..ഒരു ഫിലോസഫി ഉണ്ട് ഇതിന് പിറകിൽ…ശരിക്കും ഞാൻ ചിന്തിച്ചപ്പോഴും പിന്നീട് ഭാവിയിലും അത് വളരെ ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.കാരണം നമ്മളുണ്ടാക്കുന്ന സൗഹൃദങ്ങളൊക്കെ ഒരു കാലം കഴിയുന്പോൾ ഇല്ലാതാകും,ആ ബന്ധങ്ങൾക്ക് വലിയ ബലമുണ്ടാകില്ല,ക്ഷയിച്ച് ഇല്ലാതാകും,പക്ഷേ നമ്മളറിയാതെ ഉണ്ടാവുന്ന സൗഹൃദങ്ങൾ കാലാകാലം യാതൊരു ഡിമാന്റും ഇല്ലാതെ പരിഭവങ്ങളുമില്ലാതെ നിലനിൽക്കും.
എല്ലാവർക്കും നല്ല സൗഹൃദത്തിന്റെ ഹൃദ്യമായ ആശംസകൾ




Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..