സണ്ണി വന്നു കണ്ടു കീഴടക്കി

അസ്ലീല സിനിമകളിലെ സൂപ്പർ താരമായിരുന്ന സണ്ണി ലിയോൺ,ഇന്ന് ലോകം ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരയുന്ന സൂപ്പർ താരമാണ്,നമ്മുടെ മോദിയെയും,മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെപ്പോലും കടത്തിവെട്ടിയ മാദക സുന്ദരി,ബോളിവുഡിലെ ഐറ്റം ഗേളായി വന്ന് ഇന്ന് നായികയായി വിലസുന്ന ഈ അമേരിൻ ഇന്ത്യൻ സുന്ദരി,കൊച്ചിയിൽ പ്രളയമുണ്ടാക്കി.

വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന കഥകളിൽ ഏറ്റവും രസം ഇത് തന്നെയാണ് മറഡോണ വന്നു,,,,സച്ചിൻ വന്നു….പക്ഷേ അവർക്കാർക്കും ഇതുമാതിരി സ്വീകരണം കിട്ടിയില്ലെന്ന് മാത്രമല്ല,സണ്ണിക്ക് പോലും പറയേണ്ടി വന്നും താനിതുവരെ ഇതുപലോ െഒരു ആരാധക വൃന്ദത്തെ കണ്ടിട്ടില്ലെന്ന്,അവരോടാരോടെങ്കിലും തനഭിനയിച്ച ഹിന്ദി സിനിമയുടെ പേര് ചോദിക്കാതിരുന്നത് നന്നായി,ആരാധകർ പെട്ട് പോയേനെ…

കൊച്ചിയിലെ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട സണ്ണി ലിയോൺ, പത്രക്കാരുടെ ചോദ്യത്തിന് ഒരു മറുചോദ്യം ചോദിച്ചു,എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതെന്ന്…എന്റമ്മോ..സണ്ണിയുടെ ഉത്തരം ബഹുകേമമായിരുന്നു.

എന്തായാലും കേരളം മോശമാക്കിയില്ല,അമ്മയെ തല്ലിയാലും രണ്ട് പക്ഷം പിടിക്കുന്ന മലയാളികൾ സണ്ണിയുടെ കാര്യത്തിൽ എല്ലാം  മറന്ന് എംജി റോഡിൽ ഇടം പിടിച്ചു.

സണ്ണി വന്നു കണ്ടു കീഴടക്കി

Comments

Popular posts from this blog

ഞാനൊരു സുഹൃത്താണോ???

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...