യുഎഇയുടെ ജേഴ്സിയിൽ ഒരു തലശ്ശേരിക്കാരൻ ക്രിക്കറ്റർ

സെപ്റ്റംബറിൽ യുഎഇയിൽ നടക്കുന്ന ഇൻഡോർ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ യുഎഇയുടെ ജേഴ്സി അണിയാൻ തലശ്ശേരിക്കാനും.ക്രിക്കറ്റ് ഓസ്ട്രേലിയയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയത് നശ് വാൻ നസീറിനാണ്.
……………..
സാധാരണ ക്രിക്കറ്റ് കളി നിയമങ്ങളേക്കാൾ ഏറെ വ്യത്യാസമുള്ള ഇൻഡോർ കളി തുടങ്ങിയത് ഓസ്ട്രേലിയക്കാരാണ്.അടുത്ത മാസം പതിനാറ് മുതൽ 23വരെ യുഎഇയിലെ ഇൻസ്പോർട്സിൽ നടക്കുന്ന ലോകകപ്പിൽ മൽസരിക്കാൻ ഇന്ത്യ,ശ്രീലങ്ക,ഓസ്ട്രോലിയ,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്റ്,മലേഷ്യ.സിംഗപ്പൂർ,അതിഥേയ രാജ്യമായ യുഎഇ എന്നീ രാജ്യങ്ങളുണ്ട്.
ക്രിക്കറ്റ് ഓസ്ട്രേലിയ,യുഎഇയുടെ ഔദ്യോഗിക ക്രിക്കറ്റ് ബോർഡായ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് എന്നിവരുമായി സഹകരിച്ച് വേൾഡ് ഇൻഡോർ ക്രിക്കറ്റ് ഫെഡറേഷൻ അഥവാ WICF ആണ്,ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് മൽസരം സംഘടിപ്പിക്കുന്നത്.
…..
യുഎഇയിൽ വളരെ പ്രചാരത്തിലുള്ള ഇൻഡോർ ക്രിക്കറ്റ് അഞ്ച് വർഷത്തിലേറെയായി കളിക്കുന്ന നഷ്വാൻ നസീർ,  യുഎഇയുടെ ദേശീയ ജേഴ്സി അണിയുന്നത്.നിരവധി കടന്പകൾ കടന്നാണ് അവസാന ടീമിൽ ഇടം പിടിക്കാൻ ദുബായിൽ ജനിച്ച് വളർന്ന തലശ്ശേരിക്കാരൻ സിടികെ നാസറിന്റെ മകൻ നശ് വാൻ ലോകകപ്പിന് തയാറെടുക്കുന്നത്.
…….
ഓഫ് സ്പിൻ ബൗളിംഗിലും,മധ്യനിര ബാറ്റിംഗിലും തിളങ്ങുന്ന നശ്വാൻ എല്ലാത്തരത്തിലും ഒരു ഓൾറൗണ്ടറാണ്.നഷ്വാന്റെ അചൻറെ സഹോദരൻമാരായ സിടികെ മഷൂദ്,ഉസ്മാൻ കുട്ടി എന്നിവർ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിൽ തിളങ്ങിയവരാണ്.

ഇൻസ്പോർട്സിൽ കടുത്ത പരിശീലത്തിലാണ് നശ്വാനും കൂട്ടരും,ഇൻഡോർ ക്രിക്കറ്റിലെ ലോക ചാന്പ്യൻമാരാകാനുള്ള ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്ന് ടീമിലെ ഏക മലയാളിയായ നശ്വാൻ പറയുന്നു.
……..
നിരവധി ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത് തലശ്ശേരിയിലെ സിടികെ കുടുംബത്തിൽ നിന്നും മറ്റൊരു താരോദയം അന്യ നാടിന്റെ ജേഴ്സിയിൽ മികവ് തെളിയിക്കാൻ തയാറാടെക്കുകയാണ്.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..