കുട്ടികൾക്ക് വേണ്ടി മാത്രം ഒരു ജിം

ഹൃദയാരോഗ്യം മുതൽ മുഖത്തിന്റെ സൗന്ദര്യം വരെ സംരക്ഷിക്കാൻ  കുട്ടികൾക്കായി ഒരു സമഗ്ര ഫിറ്റ്നെറ്റ്സ് ക്ലബ്.ദുബായ് പാം ജുമൈറയിലാണ് ആറ് മാസം മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്കായി ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ ആരോഗ്യപരിപാലന കേന്ദ്രം തുറന്നിരിക്കുന്നത്.
……..
വളർന്ന് വരുന്ന കുരുന്നുകൾക്ക് ആരോഗ്യത്തോടെ മുന്നേറാനുള്ള വേദിയാണ് ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ്,ആറ് മാസം പ്രായമുള്ള കുട്ടികൾക്ക് ഇവിടെ വെള്ളത്തിൽ നീന്തിത്തുടിക്കാം,ഇത്തികൂടി വളർന്നവർക്ക് ഭിത്തിയിൽ അള്ളിപ്പിടിച്ച് കയറാനും,ചാടാനും,ഓടാനും അവസരമുണ്ട്.ഏഴ് വയസ്സുമുതലുള്ളവർക്ക് ബോക്സിംഗും,ജിംനാസ്റ്റിക്സും അഭ്യസിക്കാം.എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ച് കുട്ടികളുടെ യോഗാഭ്യാസവും..ഇവയൊക്കെ നല്ല രീതിയിൽ അഭ്യസിപ്പിക്കാൻ മികച്ച പരിശീലകരെയും ലിറ്റിൽ ഗ്ലാഡിയേറ്റേഴ്സ് എന്ന അരോഗ്യപരിപാലന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നു.സൗത്ത് ആഫ്രിക്കയിൽ ജനിച്ച് വളർന്ന ഗുജറാത്തിയായ ജാവേദ് ഗാനിയാണ് ഈ ആശയത്തിന്റെ ഉടമ.
…….
കുട്ടികളെ തേച്ച് കുളിപ്പിച്ച് സുന്ദരനും സുന്ദരിയുമാക്കാൻ കിഡ്സ് ഹമാമും,അടി മുതൽ മുടി വരെ അലങ്കരിക്കാൻ കിഡ്സ് സ്പായും,ആഘോഷങ്ങൾ കിടിലമാക്കാൻ പാർട്ടി ഹാളും ഇവിടെയുണ്ട്.
….
വെറുതെ വന്ന് ഓടിയും ചാടിയും പോകാനുദ്ദേശിച്ചല്ല ഇവിടുത്ത പരിശീലനം,ചെയ്യുന്ന വ്യായാമങ്ങൾ കൃത്യമായി ഇമെയിലിൽ മാതാപിതാക്കളെ അറിയിക്കും.ഒരു വർഷത്തേക്ക് കുട്ടികൾക്ക് ചിലവ് ആയിരം ദിർഹമാണ്.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..