ഞാനൊരു സുഹൃത്താണോ???
സൗഹൃദത്തിന്രെ ദിനമായി ലോകം മുഴുവൻ ഇന്ന് ആഘോഷത്തിലാണ്.ഫേസ് ബുക്കിലും,വാട്സ്ആപ്പിലും,ട്വിറ്ററിലും,ഇൻസ്റ്റാഗ്രാമിലുമൊക്കെ നിറഞ്ഞ് തുളുന്പുകയാണ് ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശങ്ങൾ.എനിക്കും കിട്ടി കൊട്ടക്കണക്കിന് സൗഹൃദസന്ദേശങ്ങളും,ആശംസകളും,അങ്ങനെ ഞാനെന്റെ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി,അതങ്ങോട്ട് എഴുതിവക്കാനും തീരുമാനിച്ചു. കുറെ വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവമാണ്,എന്റെ മൂത്ത ജേഷ്ടൻ അദ്ദേഹം ഒരു വൈദീകനാണ്,മിഷന എനിക്ക് ഉണ്ട് ധാരാളം സുഹൃത്തുക്കൾ,അവരിൽ ഉണ്ടായവരും,ഉണ്ടാക്കപ്പെട്ടവരും ധാരാളം. ഈ ദിനത്തിൽ നാം ചിന്തിക്കേണ്ട,അല്ലെങ്കിൽ തിരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ എഴുത്ത്. ഞാൻ അവധിക്ക് പോയപ്പോൾ,എന്റെ ഒപ്പം പഠിച്ച,വളർന്ന റജി എന്നൊരു സുഹൃത്തിനെ വഴിയിൽ വച്ച് കണ്ടു,അവൻ ആകെ ക്ഷീണിച്ചിരിക്കുവാണ്,എന്നെ കണ്ട പാടെ സൈക്കിൾ നിർത്തി സംസാരം തുടങ്ങി,പ്രാരാബ്ദങ്ങളുടെ വഴിയിൽ പത്താം ക്ലാസിൽ അവൻ പഠനം ഉപേക്ഷിച്ചു.കയർ ഫാക്ടറിൽ ദിവസക്കൂലിക്ക് പോയിത്തുടങ്ങി,ഇന്ന് അവന്റെ അമ്മയും,വിധവയായ പെങ്ങളും അവരുടെ മക്കളും,ബുദ്ധിമാന്ദ്യം സംഭവിച്ച പെങ്ങളുമായി കഴിയുകയാണ്,എന്റെ മക്കളെക്കുറിച്ചും...
Comments