അനിയന്റെ ആശുപത്രികിടക്കയുടെ ചാരത്ത് നിന്നാണ് ഏഷ്യാനെറ്റിലെ അഭിമുഖ പരീക്ഷക്കായി പുളിയരക്കോണത്തേക്ക് പോയത്.പോകാൻ നേരം അച്ചാച്ചി(എന്റെ അപ്പ)ചോദിച്ചു.ടാ നിനക്ക് അവിടെ വല്ലവരെയും അറിയുമോെയന്ന്.ചിന്തിച്ചപ്പോൾ ഏഷ്യാനെറ്റിന്റെ ആകെകൂടി പരിചയമുള്ള പരിപാടി കണ്ണാടിയായിരുന്നു.പുളിയരക്കോണത്ത് അന്ന് എന്നെ ഇന്റർവ്യൂ ചെയ്യാൻ കണ്ണാടിയുടെ അവതാരകനായ ടിഎൻജി സാറും ഉണ്ടായിരുന്നു.ഒപ്പം എംഡി മാധവനും,എഡിറ്റർ കെ.പി.മോഹനനും.
പുലികൾക്ക് മുന്നിൽ ഞാൻ ശരിക്കും ഒരു ഐപ്പ് കുഞ്ഞായിരുന്നു.നല്ല മീശപോലുമില്ലാത്ത കഷ്ടിച്ച് അന്പത്തിയഞ്ച് കിലോ ഭരമുള്ള ഒരു ഉദ്യോഗാർത്ഥി.അഭമുഖം തുടങ്ങിയപാടെ മാധവൻ എന്നോട് ചോദിച്ചു.ഇതാരാണ് ചൂണ്ടിയത് ടിഎൻജിക്ക് നേർക്കായിരുന്നു.ഗോപകുമാർ സർ കണ്ണാടിയുടെ...മുഴുവിപ്പിക്കുന്നതിന് മുന്പേ ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ ആവശ്യം.എന്തൊക്കെയോ ചോദിച്ചു.ഒന്നും ഇപ്പോഴന്നല്ല അപ്പോഴും ഓർമ്മയില്ല.പക്ഷേ അദ്ദേഹം ശ്രദ്ദയോടെ എന്നെ വീക്ഷിച്ചു.2005ൽ മുംബൈയിൽ വെള്ളപ്പൊക്കത്തിന്റെ സമയത്തായിരുന്നു ഈ പരീക്ഷ.മുംബൈക്ക് പോകാൻ തയാറാണോയെന്ന് ചോദിച്ചപ്പോൾ,എവിടേക്കും തയാറെന്നായിരുന്നു ഉത്തരം.അന്ന് നാനൂറനടുത്ത് പേർ എഴുത്ത് പരീക്ഷ എഴുതി അന്പതിനടത്തുപേർ അഭിമുഖത്തിനുമെത്തിയിരുന്നു.
മടക്കായാത്രക്കായി ഇന്രർസിറ്റി തീവണ്ടിയിൽ കാത്തിരിക്കുന്പോൾ തിരുവനന്തപുരം കോഡിൽ ലാന്റ് ഫോണിൽ നിന്നും വിളി.എന്ന് ജോയിൻ ചെയ്യാൻ പറ്റുമെന്ന്...
പിന്നെ ഒരു യാത്രയായിരുന്നു.അന്ന് ടിഎൻജി ഞങ്ങൾ കുട്ടി മാധ്യമപ്രവർത്തകർക്ക് വലിയ ആവേശവും പ്രോൽസാഹനവുമായിരുന്നു.കണ്ണാടിയിലേക്ക് അയച്ച വാർത്തകൾ പലപ്പോഴും നമ്മളറിയാത്ത ആങ്കിളിലാകും കഥയായി മാറുക.എത്രയോ ലക്ഷങ്ങൾ കൊച്ചിയിലും ആലപ്പുഴയിലുമായി ആവശ്യക്കാർക്ക് ടിഎൻജി(കണ്ണാടി) വഴി നൽകാൻ കഴിഞ്ഞു.
പണ്ട് ഏഷ്യാനെറ്റ് കുടുംബസംഗമത്തിൽ ക്രിക്കറ്റ് മൽസരത്തിനിടെ ടിഎൻജിയെ ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ എല്ലാരും ട്രെയിനി ജേർണലിസറ്റായിരുന്ന എന്നോട് പറഞ്ഞു,നിന്റെ പണി പോകുമെന്ന് പറഞ്ഞ് കളിയാക്കി,സത്യത്തിൽ അൽപം പേടിയും തോന്നി..അന്ന് രാത്രി ഞാൻ ടിഎൻജിക്കൊപ്പം കള്ളുകുടിച്ചു.
എന്റെ കല്യാണത്തിന് മണിക്കൂറുകൾക്ക് മുന്പേ ആശംസകൾ നേരാൻ ടിഎൻജി എത്തിയിരുന്നു.അന്ന് എന്റെ നാട്ടുകാരി ഏലിയാമ്മ ചേട്ടത്തി ചോദ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.എന്തൊരു വെളുപ്പാ നിന്റെ സാറിനെന്ന്...
(എന്രെ കല്ല്യാണ വേഷം ഇഷ്ടപ്പെട്ടെന്ന് ടിഎൻജി പറയുന്ന രംഗമാണ് ഈ ഫോട്ടോയിലുള്ളത്)
ടെലിവിഷന് പറ്റിയ മുഖം,സൌന്ദര്യം,ശബ്ദം പിന്നെ ചെറുപ്പക്കാരെ മുതൽ അതികായകൻമാരെ വരെ ശകാരിക്കാനും,പ്രോൽസാഹിപ്പിക്കാനുമുള്ള കഴിവ്...അതായിരുന്നു ആ ആറടിപ്പൊക്കക്കാരൻ.
പോൾ മൂത്തൂറ്റ് വധക്കേസിലെ 'എസ്'കത്തി വാർത്ത ചെയ്ത്, അക്കാര്യം ആദ്യം അറിയിക്കാൻ വിളിച്ചപ്പോൾ സർ പറഞ്ഞു.നിന്റെ വാർത്ത വലിയ വിവാദമുണ്ടാക്കും,നീയും സൂക്ഷിക്കണം ഇനി മൊബൈൽ ഫോണിൽ നിന്നും വിളിക്കേണ്ട,പരിചയമില്ലാത്ത ലാന്റ് ഫോണിൽ നിന്നും ബന്ധപ്പെടുക.ആ വാർത്ത ചെയ്തതിന് പിന്നാലെ പിണറായി വിജയൻ അടക്കമുള്ളവർ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വലിയ ആക്ഷേപങ്ങൾ ഉന്നയിച്ചു.പോലീസിന്റെ അന്വേഷണവുമായി ഏഷ്യാനെറ്റ് സഹകരിക്കുന്നില്ലെന്ന് വരെ ചിലർ പറഞ്ഞു.അന്ന് ഈ വാർത്തയുടെ വിശദാംശങ്ങളുമായി ടിഎൻജി ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രത്യേക വീഡിയോ പ്രസ്താവന തന്ന നടത്തി.ഒരു പക്ഷേ അത്തരം ഒരു നടപടി പിന്നീട് ഒരു കാലത്തും ടിഎൻജി നടത്തിക്കാണില്ലെന്ന് കരുതുന്നു.അതൊക്കെ എന്തൊരു ഊർജമാണ് സമ്മാനിച്ചത്.
നല്ലതിനെ പ്രോൽസാഹിപ്പിക്കാനും നല്ലതല്ലാത്തതിനെ വിമർശിക്കാനും ഈ വലിയ മനുഷ്യൻ നല്ല മിടുക്കുണ്ടായിരുന്നു.എപ്പോഴും വിളിക്കാനും,സ്വാകാര്യ ജീവിതവും,ജോലിക്കാര്യവും തുറന്ന് സംസാരിക്കാനും എഡിറ്റർ ഇൻ ചീഫ് എന്ന വലിയ പദവിയിലിരിക്കുന്പോഴും അദ്ദേഹം അനുവാദം നൽകിയിരുന്നു.
2011ൽ ഞാൻ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജി വക്കുന്നതിന്റെ തലേന്ന് ആലപ്പുഴയിൽ റോട്ടറി ക്ലബിന്റെ അവാർഡ് വാങ്ങാൻ ടിഎൻജി എത്തിയിരുന്നു.റോയൽ പാർക്കിലിരുന്ന് ഞങ്ങൾ കുറെ പേർ ഒന്നിച്ചിരുന്ന് കള്ളുകുടിക്കുന്പോൾ,ഇടക്ക് വലിക്കാൻ ടിഎൻജി എനിക്കൊരും വണ്ണം കുറഞ്ഞ ഡേവിഡോഫ് സിഗരറ്റ് തന്നു.രാത്രി പിരിയാൻ നേരം ഞാൻ സാറിനോട് പറഞ്ഞു ഞാൻ നാളെ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്.സാറിനോട് അൽപം സംസാരിക്കണം..
പിറ്റെ ദിവസം രാവിലെ തിരുവനന്തപുരത്തെത്തിയ ഞാൻ ആദ്യം പോയത് ടിഎൻജിയുടെ മുറിയിലേക്കായിരുന്നു.രാജിവക്കുന്ന കാര്യ പറഞ്ഞപാടെ നീ ഒന്ന് പോടാ..എന്ന് പറഞ്ഞ് കസേരയിൽ നിന്നെഴുന്നേറ്റു...നീ വാ എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി വീണ്ടും ഡേവിഡോഫ് പുകച്ചു.
നിനക്ക് വേണോ എന്ന് ചോദിച്ചു,ഞാൻ വേണ്ടെന്ന് പറഞ്ഞു...
ആ നിനക്ക് നല്ലതെന്ന് തോന്നിയൽ ഒക്കെ,,,ഇല്ലെങ്കിൽ ഇവിടേക്ക് തന്നെ മടങ്ങാൻ പറഞ്ഞു...
ഞാൻ ദുബായിലെത്തി ഇടക്ക് സാറിവിടെ എത്തിയപ്പോൾ കണ്ടു.പിന്ന നാട്ടിലും പോകുന്പോൾ കണ്ടു.മാതൃഭൂമി ചാനലിലേക്ക് കയറുന്നതിന് ഏതാനും ദിവസങ്ങൾ മുന്പ് ടിഎൻജി എന്നെ വിളിച്ചു.നീ തിരിച്ച് ഏഷ്യാനെറ്റിലേക്ക് വാ എന്ന് പറഞ്ഞു..പക്ഷേ അത് നടന്നില്ല.പക്ഷേ ഗുരുതുല്യമായ സ്നേഹവും ടാ ഐപ്പേ എന്ന വിളിയും തുടർന്നു..
ഇനി ടിഎൻജി എന്ന മൂന്നാക്ഷരമില്ല.ആ പുഞ്ചിരിയും കരുതലും സ്നേഹവം ആവോളം അനുഭവിച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ,ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ നല്ല വാർത്തകളിൽ ഒന്നിന്റെയെങ്കിലും ഉടമസ്ഥനാകാൻ കഴിഞ്ഞതിൽ എന്നെ നല്ലൊരു ജേർണലിസ്റ്റാക്കിയ ആ നല്ല മനുഷ്യന്റെ മുന്നിൽ എഴുതിയതൊന്നും മതിയാകില്ല..എങ്കിലും പ്രിയ ടിഎൻജി പ്രാർത്ഥനയോടെ നിത്യശാന്തി നേർന്ന് നമസ്കാരം.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..