കരിമണൽ തിന്നുന്നവർ.....

കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ട് സമരം രൂക്ഷമാകുകയാണല്ലോ..രണ്ടായിരത്തി നാലിൽ ഞാൻ മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്ത്,ഒരു അന്വേഷണപഠനം നടത്തുകയുണ്ടായി.കൊല്ലം മുതൽ ആലപ്പുഴയുടെ തെക്കേ അറ്റം വരെ പരന്ന് കിടക്കുന്ന കടൽതീരങ്ങളിൽ നിന്നും പൊതുമേഖലയും സ്വകാര്യ വ്യക്തികളും നടത്തുന്ന കരിമണൽ ഖനനത്തിന്റെ അന്വേഷണം.അന്ന് ജേർണലിസം ക്ലാസിൽ മാത്രം ഒതുങ്ങിയ അന്വേഷണ വിവരങ്ങൾക്ക്,വിലാപങ്ങൾക്ക്,വെളിപ്പെടുത്തലുകൾക്ക്  ഇന്നും പ്രസക്തിയുണ്ടെന്ന് കരുതുകയാണ്. അന്വേഷണം വീണ്ടും ഫേസ് ബുക്കിലൂടെ ഞാൻ പങ്കുവക്കുകയാണ്.അതിന് നിമിത്തമായത് കരിമണൽ ഖനനം ഏറ്റവും രൂക്ഷമായ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇന്ന് പത്രങ്ങളിൽ വന്ന പ്രസ്താവനയാണ്.അതും ഞാനിവിടെ പങ്ക് വക്കുന്നുണ്ട്,മറ്റൊന്ന് നിലവിലെ വ്യവസായ മന്ത്രിയായ പി ജയരാജന്റെ സുനാമി പരാമർശമാണ്.ഞാൻ പത്രപ്രവർത്തനം പഠിച്ച രണ്ടായിരത്തി നാലിലാണ് ആലപ്പാട്ടും ആറാട്ടുപുഴയിലുമൊക്കെ സുനാമി ആഞ്ഞടിച്ചത്.


കരിമണലിന്റെ കഥ പറയുകയാണ്..














''നമ്മുടെ ജീവിത സ്വപ്നങ്ങൾ
തളിരണിയേണ്ട തീരങ്ങൾ
കാറ്റുകൾ ചാകര പാടീടും
നമ്മുടെ ജീവിത തീരങ്ങൾ
കടലിൽ താഴ്ത്തി ലാഭം വാരാൻ
കോപ്പുകൾ കൂട്ടി വരുന്നുണ്ടേ...
ലാഭം മാത്രം കാണും കഴുകക്കണ്ണുകൾ പാറി വരുന്നുണ്ടേ..
കരിമണൽ ഖനനം വേണ്ടേ വേണ്ടേ നമ്മുടെ തീരത്ത് വേണ്ടേ വേണ്ട...''( കരിമണൽ ഖനനത്തിനെതിരെയുള്ളവരുടെ പാട്ട്)

ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ പോലെയാണ് കേരളത്തിന് കരിമണൽ എന്നാണ് മുൻ വ്യവസായ മന്ത്രിയും ഇന്നത്തെ എംപിയും മുസ്ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടായിരത്തി നാലിൽ നടത്തിയത്.
ആ അദിയാനാണ് ഇന്ന് ആലപ്പാട്ട് നടക്കുന്ന സമരം ന്യായമുള്ളതാണെന്നും ഖനനം കാരണം പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്നും മനക്ലേശത്തിൽ പ്രസ്താവിച്ചത്.
കേരളത്തിന്റെ ഖജനാവിലേക്ക് പണം എത്തിക്കാനുള്ള വഴിയായും കരിമണൽ ഖനനത്തെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു...
ഇന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയും പ്രസക്തമാണ് ഞാൻ പതിനാല് വർഷം മുമ്പ് നടത്തിയ അന്വേഷണവുമായി ചേർത്ത് വായിക്കാവുന്നതുമാണ്.അദ്ദേഹം പറഞ്ഞിരിക്കുന്നത് ആലപ്പാട്ടെ തീരം കവർന്നെടുത്തത് കരിമണൽ ഖനനമല്ല,മറിച്ച് ആഞ്ഞടിച്ച സുനാമിയാണെന്നാണ്,സുനാമി കുറെ വീടുകൾ തകർത്തു,മനുഷ്യരെ തകർത്തു ജീവനെടുത്തു എന്നിട്ട് കടൽ ഇറങ്ങിപ്പോയി പക്ഷേ കരിമണൽ ലോബി സുനാമിയുടെ മറവിൽ ചുളുവിലക്ക് നടത്തിയ സ്ഥലക്കച്ചവടങ്ങൾ....പറഞ്ഞ് പറ്റിച്ച നെറികേടുകൾ അങ്ങനെ പലതുമുണ്ട്...
കരിമണൽ ഖനത്തിന്റെ ചരിത്രം...കറുത്ത സ്വർണം എന്നറിയപ്പെടുന്ന കരിമണലിന്റെ പ്രത്യേകൾ,ഇത് ഉപയോഗിക്കുന്നത് ആരൊക്കെ.
ആലപ്പാട്ട സമരത്തെ പ്രത്യക്ഷമായും പരോക്ഷമായും അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെങ്കിലും സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പതിനാല് വർഷം മുമ്പ് നടത്തിയ എന്റെ ചെറിയ അറിവുകൾ കണ്ടെത്തലുകൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..