സൗദി സ്ത്രീകളുടെ പോരാട്ട വിജയം...







സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവകാശം നൽകികൊണ്ടുള്ള രാജകീയ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് സൗദി സ്ത്രീകൾ വരവേറ്റത്.2011മുതൽ ഈ അവകാശം നേടാനായി പോരാടിയ മനാൽ അൽ ഷെറീഫ്,ലൂജെയിൻ ഹൽത്തോൾ തുടങ്ങിയ സൗദി വനിതകളുടെ വിജയം കൂടിയാണ് ഇത്.
…….
അവകാശങ്ങൾക്ക് വേണ്ടിയുള്ള അറബ് വസന്ത സമരം ശക്തമായ 2011ലാണ് മെക്കയിൽ ജനിച്ച് വളർന്ന മനാൽ മോസൂൽ അൽ ഷെറീഫ് എന്ന മുപ്പത്തുരണ്ടുകാരി സ്വയം കാറോടിച്ച് നഗരത്തിലെ റോഡിലെത്തിയത്.തന്റെ സമരയോട്ടം സുഹൃത്ത് വജേഹ അൽ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫേസ്ബുക്കിലുമിട്ടു.
ഷറീയത്ത് നിയമങ്ങൾ കർശനമായ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നത് നിഷേധിച്ചിരുന്നു.സ്ത്രീകൾ വണ്ടി ഓടിക്കരുതെന്ന് എഴുതപ്പെട്ട നിയമത്തിലില്ലായിരുന്നുവെങ്കിലും അതൊരു കീഴ് വഴക്കമായിരുന്നു.
മനാൽ വണ്ടി ഓടിക്കുന്ന വീഡിയോ വൈറലായതോടെ സൗദിയിലെ മതകാര്യപോലീസ് മനാലിനെ അറസ്റ്റ് ചെയ്തു ഒന്പത് ദിവസത്തോളം തടവിലായ മനാലിനെ ഉപാധികളുള്ള ജാമ്യം നൽകി.പീന്നീടങ്ങോട്ട് വനിതകൾക്ക് റോഡിൽ പുരുഷൻമാരോടൊപ്പം വണ്ടിഓടിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടി,അന്തർദേശീയ മാധ്യമങ്ങളിൽ ഈ അവകാശത്തിന് വേണ്ടി സംസാരിച്ചു.ടെഡ് ടോക് അടക്കമുള്ള വേദികളിൽ സൗദിയിലെ സ്ത്രീകളുടെമേൽ പുരുഷാധിപത്യത്തിനുള്ള സ്വാധിനത്തെക്കുറിച്ചും വാചാലയായി.
സൗദി ഇനി പഴയ സൗദിയല്ല എന്നാണ് മനാൽ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തത്.
ലുജൈയിൻ ഹൽതോൾ മാനാലിനെ പിന്തുടർന്ന സൗദി വനിതയായിരുന്നു.ഭർത്താവിനെ അരികിലിരുത്തിയാണ് ലൂജെയിൻ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഉത്തമബോധ്യത്തോടെ രാത്രിയിൽ സൗദിയിലെ റോഡ് കയ്യടക്കടിയത്,നിരവധി തവണ ഇതേ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും വിചാരണ ചെയ്യപ്പെടുകയും  ചെയ്തു.
അടുത്ത വർഷം ജൂൺ മുതൽ സൗദിയിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന സൗദി ഭരണകർത്താവ് സൽമാൻ രാജാവിന്റെ പ്രഖ്യാപനം ദേശീയ ടെലിവിഷനിലും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയിലും പ്രസിദ്ധീകരിച്ചതോടെ ആഹ്ലാദ തിമിർപ്പിലാണ് സൗദിവനിതകൾ.കഴിഞ്ഞ സൗദിയുടെ ദേശീയ ദിനാഘോഷച്ചടങ്ങളുകൾ കാണാൻ വനികൾക്ക് ആദ്യമായി അനുമതി നൽകിയതും വലിയ വാർത്തയായിരുന്നു.
………

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..