ദുബായിൽ വിവാഹവും സ്മാർട്ടായി....



ദന്പതിമാർ നേരിട്ട് കാണാതെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹാത്തോടെ  ദുബായിൽ ഒരു വിവാഹ ഉടന്പടി.സ്മാർട്ട് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ അസാധാരണ വിവാഹത്തിന് സാക്ഷിയാകാൻ യുഎഇയുടെ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും എത്തിയിരുന്നു.
……..
ഷെയ്ഖ് മുഹമ്മദിന്റെ ദുബായിലെ എമിറേറ്റ്സ് ടവറിലെ ഓഫീസിലെ ജീവനക്കാരായ ഒമർ അൽ അൽമയുടെയും അമൽ ബിൻ ഷബീബിന്റെയും വിവാഹമാണ് സ്മാർട്ടായത്.എമിറേറ്റ്സ് ടവറിലെ ഓഫീസിൽ സർക്കാരിന്റെ പതിനാല് സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സർവീസസ് വൺ എന്ന കേന്ദ്രമുണ്ട്.ഇവിടെയാണ് വേറിട്ട വിവാഹ ഉടന്പടിക്ക് സാക്ഷിയാകാൻ ദുബായിയുടെ ഭരണാധീകാരി എത്തിയത്.

ദുബായി കോർട്ടിൽ നിന്നും ജഡ്ജി സ്മാർട്ട് വീഡിയോയിൽ കാര്യങ്ങൾക്ക് നേതൃത്വം നൽകി,ഒമറിന്റെ പിതാവും അടുത്ത ബന്ധുക്കളും വിവാഹ ഉടന്പടി ചെയ്തു.വധുവിന്റെ ബന്ധുക്കളും ഈ സ്മാർട്ട് വിവാഹത്തിൽ പങ്കാളികളായി.’മബ്റൂക് മ ദബ്രാത്’നിങ്ങളുടെ വിവാഹത്തിന് ആശംസകൾ എന്നാണ് ഈ സ്മാർട്ട് സേവനത്തിന് പേര്,
..
ഐബിഎം വികസിപ്പിച്ച വാട്സൺ കോഗ്നറ്റീവ് കന്പ്യൂട്ടിംഗ് സിസ്റ്റം,യുഎഇ സർക്കാരുമായി സഹകരിച്ചാണ് ഈ സ്മാർട്ട് സംവീധാനം ഒരുക്കിയത്.കാബിനറ്റ് കാര്യമന്ത്രി അബ്ദുള്ള അൽ ഗർഗാവിയും ദുബായിയുടെ ആദ്യ സ്മാർട്ട് വിവാഹത്തിൽ സന്നിഹിതനായിരുന്നു.

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..