അവൾക്ക് വേണ്ടി......

ദില്ലിയിൽ വാഹനത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് ഇന്നും എനിക്കറിയില്ല,നിർഭയ എന്നല്ലാതെ.അവളുടെ സങ്കടം ദില്ലിയേക്കാളേറെ ചർച്ച ചെയ്യപ്പെട്ടതും മാധ്യമവിചാരണക്ക് വേദിയായതും ഒരു പക്ഷേ ഇങ്ങ് നമ്മുടെ കേരളത്തിലാണെന്നത് പറയാതെ വയ്യ.
ഇന്ന് നമ്മുടെ നാട്ടിലെ പ്രശസ്തയായ കൊച്ചി മുതൽ തൃശൂര് വരെ നല്ല പിടിപാടുള്ള യുവനടിയെ നാടകം കളിച്ച് തട്ടിയെടുത്ത്,പീഡിപ്പിച്ചു.അതുമാത്രമല്ല അവളുടെ നഗ്ന ശരീരത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി.
അത് അവിടെ നിൽക്കട്ടെ...
സിനിമയിൽ കുറെ തന്തക്ക് വിളിച്ചിട്ടുള്ള എനിക്കിഷ്ടമുള്ള ചില നടൻമാരിൽ മുന്പന്തിയിലാണ് പ്രിഥ്വിരാജ് സുകുമാരൻ.ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു,തന്തയില്ലാത്തരം കാണിച്ചവൻമാരെ 'bastard' എന്ന് വിളിച്ച് തന്നെയാണ് പ്രിഥ്വി തന്റെ പോസ്റ്റിട്ടിരിക്കുന്നത്.സങ്കടകരമായ ഒരു കാര്യം കൂടി അദ്ദേഹം പങ്കുവക്കുന്ന.ഇത്രയും ധൈര്യശാലിയായ സിനിമാ സെറ്റുകളിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈ നടി,തന്റെ പുതിയ സിനിമയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു,എന്നാൽ മാനസികമായും ശാരീരികമായും അവളനുഭവിച്ച വേദന കാരണം ആ സിനിമയിൽ നിന്നും അവൾ പിൻവാങ്ങിയിരിക്കുന്നു,മറ്റൊരുകാര്യം കൂടി അദ്ദേഹം പറയുന്നു,അവൾക്കേറെയിഷ്ടപ്പെട്ട മേഖയിൽ നിന്നാണ് അവളുടെ പിൻമാറ്റം.
ഇതാണ് നാം ശ്രദ്ധിക്കേണ്ടത്.സംഭവബഹുലമായ വാർത്താ ആഘോഷങ്ങളുടെ കൊടിയിറക്കത്തിന് ശേഷം ഇരകളുടെ അവസ്ഥ എന്താണ്,അവളെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ ആധി എന്താണ്?അവളുടെ സഹോദങ്ങളുടെ ബന്ധുക്കളുടെ വിഷമം എന്താണ്.
പ്രിഥ്വി ഒരു കാര്യം കൂടി പ്രത്യേകം ഫേസ്ബുക്കികളെ ഓർമ്മിപ്പിക്കുന്നുണ്ട്.ഇംഗ്ലീഷിലെഴുതിയത് കൊണ്ട് അതിട്ട് പ്രശ്നമാക്കരുതെന്ന്,അയാൾക്ക് നന്നായി അറിയാവുന്ന ഭാഷയിൽ അതെഴുതിയിട്ടു,ബോളിവുഡിൽ പോലും അഭിനയിക്കുന്ന ആ മനുഷ്യനെ നാം ബഹുമാനിക്കുക കൂടി വേണം,
വല്യ നാടാണ് നമ്മുടെ കേരളമെന്ന് വീന്പളിക്കുന്പോൾ,നിങ്ങളുടെ നാട്ടിലെ പ്രിഥ്വി ഇട്ട മെസേജ് ഞങ്ങൾ കണ്ടിരുന്നുവെന്ന് മറുനാട്ടുകാർ നമ്മുടെ അധികാരികളോട് പറയണം,
മുഴുവൻ ഗൂണ്ടകളാണ്,അത്യാവശ്യം ഗൂണ്ടകളൊക്കെയുമായി സംസർഗമുള്ള സിപിഎം( ഇടതുപക്ഷം വെറും പേരി) സർക്കാർ ഉണർന്ന് പ്രവർത്തിക്കണം.
ഇന്ന് ഈ നടിക്ക് ഇത് സംഭവിച്ചാൽ അത്താണിക്ക് മൂന്ന് കിലോമീറ്ററിനപ്പുറം താമസിക്കുന്ന എന്റെ ചേച്ചിക്ക് എന്ത് സംഭവിക്കുമെന്നാണ് എന്നെ അലട്ടുന്ന ചിന്ത.എല്ലാവരും ഇതുപോലെയൊക്കെയാകും ചിന്തിക്കുന്നത്.
പിന്നെ ചില മറുചോദ്യങ്ങൾ..
എന്തിനാണ് ആ നടി ഒറ്റക്ക് പോയത്?
അവൾക്കെന്തോ ഇടപാടുണ്ട് അതാണ് ഇത്തരം കഥക്ക് പിന്നിൽ..
പഴയ അവളുടെ ഡ്രൈവറല്ലേ...എന്തോ ഡിങ്കോൾഫിയാണ്..
അവൾ പോയത് അവളേറെ നാളായി പണിയെടുക്കുന്ന മേഖലയിലെ അടുപ്പമുള്ളവർ അയച്ചു നൽകിയ വാഹനത്തിലാണ്..
അവളെ തട്ടിക്കൊണ്ട് പോയത് ഒരു മിനിട്ട് പോലും വണ്ടി ഒഴിയാത്ത അത്താണിയിൽ വച്ചാണ്...
അവളെ പീഡിപ്പിച്ചത് കേരളത്തിലെ ഏറ്റവും മികച്ച നഗരത്തിലെ റോഡുകളിലാണ്..
അവൾ വിശ്വസിച്ചത് അവൾ കേരളത്തിലാണെന്നാണ്..
ഇതിനൊക്കെ ഏമാൻമാർ എന്ത് മറുപടി നൽകും.
നമ്മുടെ പോലീസുകാർ ഏതാനും നാളുകളായി പിടികിട്ടാപ്പുള്ളികളെ തെരഞ്ഞ് നടപ്പാണ്,കരി വാറണ്ട് കിട്ടിയ കുറ്റവാളികൾ പോലീസ് സ്റ്റേഷനിലെത്തി മൂത്രം ഒഴിച്ചിട്ട് പോയാലും ഇവന്മാർ അറിയില്ല അത് കലികാലം.
എന്തായാലും വനിതാ - അമ്മ സംഘടനകൾ ഉണർന്ന് പ്രവർത്തിക്കട്ടെ അമ്മയുടെ തലപ്പത്ത് നാട്ടുകാരുടെ വോട്ട് കൊണ്ട് ജയിച്ച ഇന്നസെന്റല്ലേ...തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയോടൊപ്പം ഈ കാര്യത്തിൽ നന്നായി പരിശ്രമിക്കണം.ഈ കുറിപ്പെഴുതുന്പോൾ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..
സിനിമാ സെറ്റുകളിൽ ഹർത്താൽ നടത്തണമെന്ന് ഞാൻ പറയില്ല,പക്ഷേ ഇത്തിരി സമയം കണ്ടെത്തി ചാനൽ ചർച്ചകളിൽ ബഹളം വക്കുന്ന സിനിമാക്കാരെങ്കിലും നടിയുടെ മാനത്തിന് വില നൽകണം...അവളെ കണ്ട് ആശ്വസിപ്പിക്കാൻ പോണം,
ഇനി മാധ്യമപ്രവർത്തകൻ എന്ന നിലയിൽ...നല്ല ഒന്നാന്തരം മസാല വാർത്ത നൽകിയിട്ട് ഇരകളോടൊപ്പമാണ് തങ്ങളെന്ന് പറയുന്നതിൽ ഒരു കേമത്തവുമില്ല,നിർവ്യാജം ഖേദമല്ല പ്രകടിപ്പിക്കേണ്ടത്.മാപ്പാണ് പറയേണ്ടത്.അവളോടും അവളുടെ ആളുകളോടും ക്ഷമയാണ് ഇരക്കേണ്ടത്.അല്ലെങ്കിൽ റിമാ കല്ലിങ്കൽ പറയുന്ന F.....off എന്ന പദയപ്രയോഗം ഇംഗ്ലീഷ് എന്ന വാക്കു പോലും അറിയാത്ത മലയാളികൾ ഞാനടക്കമുള്ള മാധ്യമപ്രവർത്തകർക്ക് നേരെ പ്രയോഗിക്കും.
ഞാൻ അവൾക്കൊപ്പമുണ്ട്....അവളുടെ അഭിമാനത്തിനൊപ്പവും കാരണം ഞാൻ ഒരു ഭർത്താവും,പെൺകുട്ടിയുടെ അഛനുമാണ്...

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..