മലേഷ്യയിലെ മുരുകന്റെ പ്രതീഷ്ടയുള്ള ഗുഹാ ക്ഷേത്രം
ഭീമാകാരമായ ഗുഹക്കുള്ളിലെ മുരുകൻ അന്പലമാണ് മാലേഷ്യയിലെ പ്രധാന ആകർഷണം.ലോകത്തിലെ ഏറ്റവും ഉയരമുള്ള മുരുകന്റെ പൂർണകായ പ്രതിമയും ഇവിടെയാണുള്ളത്.ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടം സന്ദർശിക്കാനെത്തുന്നത്.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള പ്രകൃതിദത്തമായ ചുണ്ണാന്പ് മലയിലെ ഗുഹയിലാണ് മുരുകന്റെ പ്രതിഷ്ടയുള്ള ക്ഷേത്രമുള്ളത്.ഇവിടെ നടക്കുന്ന തൈപ്പൂയക്കാവടി ഉൽസവം ഏറെ പേര് കേട്ടതാണ്.മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വലലംപൂരിൽ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെയാണ്,ഗൊന്പാക്കിലെ ഈ മനോഹര കാഴ്ച.പരിസ്ഥിതിക്ക് അധികം കോട്ടമില്ലാത്ത തരത്തിലാണ് ഗുഹക്കുള്ളിലെ ക്ഷേത്രമുള്ളത്,ചെറിയ ഒരന്പലം,
…
താഴെ നിന്നും 272കുത്തനെയുള്ള കോൺക്രീറ്റ് പടികൾ കയറി വേണം ഗുഹക്കുള്ളിലെ മുരുകന്റെ ദർശനത്തിന് പോകാൻ,വഴി നീളെ കുരങ്ങൻമാരുമുണ്ട്.പ്ലാസ്റ്റിക് ബാഗുകളുണ്ടെങ്കിൽ ഭക്ഷണമാണെന്ന് കരുതി അവ തട്ടിയെടുക്കുകയും ചെയ്യും.
വിദേശികളായ നിരവധി പേരാണ് ദിവസവും ഈ പടികൾ ചവുട്ടി പ്രകൃതിയുടെ അത്ഭുതലോകം കാണാനെത്തുന്നത്.
മലേഷ്യയിലുണ്ടായിരുന്ന ഇന്ത്യൻ വ്യവസായി തന്പുസ്വാമി പിള്ളൈയാണ് ഈ ക്ഷേത്രം പണിതീർത്തത്.
ക്ഷേത്രത്തിന് താഴെ 140 അടി ഉയരത്തിലുള്ള മരുകന്റെ പൂർണകായ പ്രതിമയുണ്ട്.ലോകത്തിലെ ഏറ്റവും വലിയ മുരുകന്റെ പ്രതിമ കൂടിയാണ് ഇത്.
അജിത് നായകനായ ബില്ലയുടെ ഗാനരംഗം ചിത്രീകരിച്ചതും,ഈ ക്ഷേത്രനടയിൽ വച്ചായിരുന്നു.
Comments