എന്താണ് കോൺഗ്രസേ…….
കുട്ടിക്കളിയല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് നമുക്കെല്ലാം അറിയാം അത്തരക്കാർക്ക് പ്രവർത്തിക്കാൻ രാഷ്ട്രീയപാർട്ടികളിൽ വിവിധ ഉപസംഘങ്ങളുണ്ട്.എന്താ ഇപ്പോൾ കഥ,ഞാനൊരു രാഷ്ട്രീയ പ്രവർത്തകനല്ല,ആ പണിയിൽ വിലസില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തരക്കേടില്ലാത്ത പണിയെടുത്തതിന് ശേഷം മാധ്യമപ്രവർത്തകനാകാൻ ഇറങ്ങിപ്പുറപ്പെട്ടത്.പക്ഷേ ചിലതൊക്കെ കാണുന്പോൾ പറയാതിരിക്കാൻ കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെ ജില്ലാ ആസ്ഥാനങ്ങളിൽ യുവതുർക്കികളെ നിയമിച്ചിരിക്കുകയാണ് സാക്ഷാൽ രാഹൂൽ ഗാന്ധിയുടെ ഹൈക്കമാന്റ്.കെ.കരുണാകരൻ,എ.കെ.ആന്റണി,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.എം.സുധീരൻ എന്നീ പ്രതിഭകളെയൊക്കെ നേരിട്ട് കാണാനും ചിലതൊക്കെ കേൾക്കാനും കഴിഞ്ഞിട്ടുള്ള എളിയ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇപ്പോഴത്തെ പേരുകളൊക്കെ കേൾക്കുന്പോൾ നാളെ ഈ പാർട്ടിയുടെ അവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഒരു വനിതാ സംഘടനയുടെ,അല്ലെങ്കിൽ മന്ത്രി വരെ നമുക്ക് സഹിക്കാൻ പറ്റുന്നയാളാണ് ബിന്ദു കൃഷ്ണ,അവരെയാണ് ജില്ലാ ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.നല്ലൊരു സമരം പോലും വിജയിപ്പിച്ച കഥയില്ലാത്ത ഇവർ നല്ല കഥയുള്ള കൊല്ലത്ത് ഏത് രീതിയിൽ അണിയറക്കാര...