റുസ്താഖ് കോട്ടയുടെ വിശേഷങ്ങൾ... Stories on Al Rustaq Fort - Oman
ഒമാന്റെ ചരിത്രത്തിൽ നാട്ടു രാജ്യങ്ങളുടെ കഥകൾ ഏറെയുണ്ട്.റുസ്താഖ് എന്ന പ്രദേശവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. റുസ്താഖ് മേഖലയില്‍ ഇമാം എന്നറിയിപ്പെട്ടിരുന്ന ഇമാം ബിന്‍ അറൂബ് ബിന്‍ സുല്‍ത്താന്‍ അല്‍ അറുബിയുടെ കാലഘട്ടം ഇവിടുത്തുകാരുടെ നല്ല കാലമായാരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്.
ഇമാം പണികഴിപ്പിച്ച കോട്ടയായിരുന്നു ഈ പ്രദേശത്തുകാരുടെ പ്രധാന കേന്ദ്രം.
ആറാം നൂറ്റാണ്ടില്‍ ഇമാം ബിന്‍ അറൂബ് നിര്‍മിച്ച ശഅ്മാന്‍ എന്ന ഈ കോട്ട ഒമാന്‍ സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് ഇന്നും സംരക്ഷിക്കുന്നത്.
പഴമയുടെ വേരറ്റുപോകാത്ത രീതിയിലാണ് അറ്റകുറ്റ പണികളെല്ലാം നടത്തുന്നത്.അക്കാലത്ത് നാടന്‍ ആഡംബര വസതി എന്ന് വിശേഷിപ്പിച്ചിരുന്ന ഈ കോട്ട റുസ്താഖ് അല്‍ ഹസ് ഭാഗത്തേക്കുള്ള ദുര്‍ഘട യാത്രക്കിടയില്‍ ഒരു വിശ്രമ കേന്ദ്രമായും പിൽക്കാലത്ത് പ്രയോജനപ്പെട്ടു.
ഇമാമിനും കുടുംബത്തിനും താമസിക്കാന്‍ അഞ്ച് മൂറികള്‍ കോട്ടയുടെ പ്രധാന ഭാഗങ്ങളിലായി അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടെ നിര്‍മിച്ചിട്ടുണ്ട്.
1692ല്‍ കോട്ടയിലെ കുടിവെള്ളത്തിനും കൃഷിക്കുമായി നിർമ്മിച്ച കനാല്‍ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു.
കോട്ടയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്നായിരുന്നു ഭക്ഷണ കലവറ.താഴത്തെ നിലയിൽ ഈത്തപ്പഴം ശേഖരിച്ച് വക്കുന്നതിനുള്ള വലിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മഎല്ലാവിധ ഭക്ഷണ വസ്തുക്കളും കേടുവരാത്ത രീതിയിൽ സൂക്ഷിക്കുന്നതിന് വിശാലമായ സംവീധാനമാണ് ഇമാം സജ്ജമാക്കിയത്.
കോട്ടയിൽ രണ്ട് ജയിലുകളുമുണ്ട്.
താഴെയുള്ള നിലയിലെ ജയിലിൽ ചെറിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ പാർപ്പിച്ചപ്പോൾ, രണ്ടാം നിലയിലുള്ള ജയില്‍ വലിയ കുറ്റവാളികൾക്കുള്ളതായിരുന്നു. മൂന്നാം നിലയില്‍ നാല് മുറികളാണുള്ളത് ഇവ വിവിധ വര്‍ഷങ്ങളിലാണ് നിര്‍മിച്ചിട്ടുള്ളത്.
സുരക്ഷക്ക് പ്രധാന്യം നല്‍കിയവയായിരുന്നു ഈ മുറികള്‍. ശത്രുവിന്റെ നീക്കം കൃത്യമായി നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഈ മുറികളില്‍ സംവിധാനം ഉണ്ടായിരുന്നു.
വിനോദ സഞ്ചാരികളെക്കാള്‍ കൂടുതല്‍ ശഅ്മാന്‍ കോട്ട കാണാന്‍ എത്താറുള്ളത് ചരിത്ര പഠന സംഘങ്ങളാണ്.
ഇമാം ബിന്‍ അറൂബ് ബിന്‍ സുല്‍ത്താന്‍ അല്‍ യഅ്‌റുബിയുടെ ഭരണകാലത്തെ കുറിച്ച് പഠിക്കാനെത്തുന്നവര്‍ക്ക് പുറമെ കോട്ട അക്രമിച്ച് രാജ്യം കീഴ്‌പ്പെടുത്തിയ പേര്‍ഷ്യന്‍ ചരിത്രം തേടിയും ആളുകള്‍ ഇവിടെ എത്തുന്നു.
പേര്‍ഷ്യന്‍ സൈന്യം അക്രമിച്ച് കീഴ്‌പ്പെടുത്തുന്നതോടെ ശഅ്മാന്‍ കോട്ടയും ഇമാം ബിന്‍ അറൂബ് ബിന്‍ സുല്‍ത്താന്‍ അല്‍ യഅ്‌റുബിയും ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് സര്‍ക്കാര്‍ ആണ് കോട്ട അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിച്ച് പോന്നത്.
കോട്ടയുടെ നിര്‍മാണവും പഠന സംഘങ്ങള്‍ പാഠമാക്കുന്നവയാണ്.റുസ്കാക്ക് കോട്ടയെന്നും ഇത് പരക്കെ അറിയപ്പെടുന്നു.
Comments