താരിഷിക്ക് വേണ്ടി പ്രാർത്ഥിക്കാം,Lets Pray for Tarishi......
താരിഷി എന്ന പേര് ലോകത്തിലെ പല രാജ്യങ്ങളിലുമുണ്ട്,ഇന്റർനെറ്റിൽ പരതിയപ്പോൾ ആഫ്രിക്കക്കാരുടെ സ്വന്തമായ സ്വാഹിലിയിലും താരിഷി എന്ന പേരുണ്ട്,ഈ പേരിനർത്ഥം സന്ദേശവാഹക എന്നാണ്,
ബംഗ്ലാദേശിലെ ഹൌളി ആർട്ടിസാൻ ബേക്കറിയിൽ വെടിയൊച്ചകളും,നിലവിളികളും ഉയരുന്പോൾ പേടിച്ചരണ്ട് ശൌചാലയത്തിൽ മുട്ടുകൾ വിറച്ച്,വാക്കുകൾ കിട്ടാതെ,കണ്ഠമിടറി ഒരു പെൺകുട്ടി ഉത്തർപ്രദേശിലെ തന്റെ രക്തബന്ധങ്ങളോട് എന്തോ പറയാൻ ശ്രമിക്കുകയായിരുന്നു.മറുതലക്കൽ അവളെ ആശ്വസിക്കാൻ പോലുമാകാതെ അവർ വിതുന്പിയിട്ടുണ്ടാകാം.
ആരും അവളെ രക്ഷിക്കാനെത്തിയില്ല,പത്തൊന്പതുകാരിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കൊതികളും മറ്റാരുടെയോ ദുരാഗ്രഹത്തിന് മുന്നിൽ വേദനയോടെ ചോരത്തുള്ളികളോടെ തകർഞ്ഞടിഞ്ഞു.
അവൾക്കൊപ്പം ഗുൽഷനിലെ കാപ്പിക്കും,കേക്കുകൾക്കും പ്രശസ്തമായ ആർട്ടിസാൻ ബേക്കറിയിൽ തല കൊയ്തെടുക്കപ്പെട്ട അവളുടെ സുഹൃത്തുക്കളായ അബിന്ദ കബീറും,ഫരാസ് ഹൊസൈനുമൊക്കെ ഉണ്ടായിരുന്നു.ഇതുപോലെ ഇപ്പോഴും തിരിച്ചറിയാനാകാത്ത എത്രയോ പേർ ധാക്കയിലെ കൊടിയ ഭീകരാക്രമത്തിൽ ചോരചിതറി മരിച്ചുവീണു.
എന്തിനാണ് അവർ ഈ കൊലകൾ നടത്തിയത്?
ബംഗ്ലാദേശികളെയും മുസ്ലീമുകളെയും അവർ വെറുതെ വിട്ടുവെന്നായിരുന്നു കഥകൾ അങ്ങനെയെങ്കിൽ താരിഷയുടെ സുഹൃത്ത് ഫരാസ് ഹൊസൈനും രക്ഷപെടേണ്ടതല്ലേ..കഴിഞ്ഞ കുറെ മാസങ്ങൾക്കിടയിൽ ബംഗ്ലാദേശിൽ ഉഗ്രവാദികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എത്രയോ പേരാണ്.പ്രൊഫസർ റസൽ കരീം സിദ്ധിഖി മുതൽ ഏതാണ്ട് സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവമയ എത്രയോ പേരാണ് ജീവൻ വെടിഞ്ഞത്.ഇവരിൽ മുസ്ലീമുകളും അമുസ്ലീമുകളും ധാരാളമായിരുന്നു.ധാക്കയിലെ ലോകം ഞെട്ടിയ ഈ ആക്രമണത്തിന് നേതൃത്വം കൊടുത്തവർ യുവാക്കളാണ്,എന്തിനാണ് അവർ മൂർച്ചയേറിയ ആയുധനങ്ങൾ കൊണ്ട് വേദനയുടെ കൊടുമുടിയിലേറ്റി ഈ നിരപരാധികളെ കൊന്നൊടുക്കിയത്.തിരഞ്ഞ് പിടിച്ച് വിദേശികളുടെ കഴുത്തറത്തത്.
ചില ആളുകളോട് അവർ ഖുറാൻ ഓതാൻ പറഞ്ഞത്രേ,നാളെ എന്നെ പിടിച്ച് ബൈബിളിലെ ഒരു ഭാഗം പറയാൻ പറഞ്ഞാൽ,കരഞ്ഞുനിലവിളിക്കുകയോ നിവർത്തിയുള്ളു...
സത്യത്തിൽ ഓരോ ദിവസത്തെയും വാർത്തകൾ കേൾക്കുന്പോൾ അരക്ഷിതമായ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് ചിന്തിച്ച് പോവുകയാണ്.അതീവ സുരക്ഷിതമെന്ന് നാം കരുതുന്ന ഇടങ്ങളിൽ പോലും ബോംബുകൾ പൊട്ടുന്നു.
ബാഗ്ദാദ് വലിയ തകർച്ചയിൽ നിന്നും കരകയറുകയാണ് കുട്ടികളെ പോലും ഇക്കൂട്ടർ പൊട്ടിച്ച് കളയുന്നു.മുപ്പത് ദിനരാത്രങ്ങൾ പ്രാർത്ഥനയിലും പശ്ചാത്താപത്തിലും കഴിഞ്ഞ് പെരുന്നാളിന്റെ വലിയ സന്തോഷത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടിച്ചത്.സൌദിയിൽ അമേരിക്കൻ കോൺസുലേറ്റിലേക്കും അക്രമികൾ കയറുന്നു.
പണ്ട് കോളേജിൽ വച്ച് ഓട്ടോഗ്രാഫിൽ കുറിച്ചുകിട്ടിയ ഒരു വാചകമാണ് ഇപ്പോൾ മനസ്സിലുള്ളത്.
Comments