ഇന്ത്യയും യുഎഇയും വാച്ചുകളിൽ....നിർമ്മിച്ചത് മലയാളി...
പെറ്റമ്മയായ ഇന്ത്യയെയും പോറ്റമ്മയായ യുഎഇയെയും വാച്ചുകളിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് മലയാളിയുടെ ഉമസ്ഥതതയിലുള്ള യുഎഇയിലെ 'കറാ' ജ്വല്ലറി.പതിനെട്ട് ക്യാരറ്റ് സ്വർണ്ണത്തിലും വജ്രത്തിലുമാണ് ഈ വാച്ചുകൾ നിർമ്മിച്ചിട്ടുള്ളത്.സ്വസ് സാങ്കേതികതയിലുള്ള വാച്ചിന്റെ രൂപകൽപനയും നിർമ്മാണവും ബാങ്കോക്കിലാണ് നടന്നത്.മലയാളിയായ സഞ്ജയ് ചാണ്ടിയുടെ താൽപര്യപ്രകാരം നിർമ്മിച്ച വാച്ചുകളിൽ ഇന്ത്യയുടെയും യുഎഇയുടെയും ദേശീയ പതാകകളുടെ നിറങ്ങൾ ചേർത്തിണക്കിയിരിക്കുന്നു.
2020ൽ ദുബായി ആതിഥ്യം വഹിക്കുന്ന എക്സ്പോയുടെ മുദ്രയാണ് യുഎഇയുടെ വാച്ചിനുള്ളിൽ ആലേഖനം ചെയ്തിരിക്കുന്നത്.കൈ അനങ്ങുന്നതനുസരിച്ച് ഈ മുദ്രയും കറങ്ങും.സാഫൈർ ക്രിസ്റ്റൽ ഉപയോഗിച്ചാണ് വാച്ചിന് ചില്ലിട്ടിരിക്കുന്നത്.മുത്തു കളും സ്റ്റീലും വാച്ചിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വാച്ചിൽ അശോക ചക്ര മുദ്രയാണ് പതിപ്പിച്ചിട്ടുള്ളത്.ഇറ്റാലിയൻ ലെതറുപയോഗിച്ചാണ് സ്ട്രാപ്പുണ്ടാക്കിയിരിക്കുന് നത്.
ലിമിറ്റഡ് എഡിഷൻ വാച്ചുകളായ ഇവക്ക് നേരത്തെ ഇരുപതിനായിരം ദിർഹമാണ് ഇതിന്റെ വില,
Comments