ഭയക്കണം..സ്വന്തം അമ്മയെ വെട്ടിനുറുക്കിയാണ് അവർ പുറപ്പെടുന്നത്….
ഭയക്കണം..സ്വന്തം അമ്മയെ വെട്ടിനുറുക്കിയാണ് അവർ പുറപ്പെടുന്നത്….
ചെറിയ പെരുന്നാൾ ദിനത്തിൽ വായിച്ച വാർത്തകളിൽ ഏറെ സങ്കടകരമായിരുന്നു സൌദിയിൽ നിന്നുള്ള ആ വാർത്ത.ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ മാതാവ് വിസമ്മതിച്ചതിനെത്തുടർന്ന് മക്കൾ അമ്മയെ വെട്ടിനുറുക്കി,പിതാവിനെ ക്രൂരമായി ഉപദ്രവിച്ചു.കുട്ടികളാണ് കഷ്ടിച്ച് ഇരുപത് വയസ്സ് മാത്രമുള്ള ഇരട്ട സഹോദരൻമാരായ ഖാലിദും സാലിഹും ,67 വയസ്സുള്ള ഉമ്മയെ കൊന്നു…
ഐസ്സിൽ ചേരാൻ മക്കൾ തയാറെടുക്കുന്ന കാര്യം ഉമ്മ വേദനയോടെയാണ് മനസ്സിലാക്കിയത്.നൊന്ത് പെറ്റ് വിശ്വാസ തീഷ്ണതയിൽ വളർത്തിയ മക്കളുടെ ഈ പ്രവർത്തി ആ ഉമ്മക്ക് സഹിച്ചില്ല,അവർ എതിർത്തു,വാക്കുകൾ കനപ്പിച്ചും,കണ്ണീരൊഴിക്കിയും ആ ഉമ്മ മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഫലമുണ്ടായില്ല,മക്കൾ ഉമ്മയെ ചെവിക്കൊണ്ടില്ല,അതീവ വേദനയോടെ നൊന്ത് പ്രസവിച്ച അമ്മയുടെ ജീവൻ അവരങ്ങെടുത്തു,തടയാൻ ശ്രമിച്ച പിതാവിനെയും വെറുതെ വിട്ടില്ല,ചുടുചോര വീണ വീട്ടിൽ നിന്നും അവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവർ പിടിയിലായി…ഐസ് അനുഭാവികൾ സ്വന്തം കുടുംബാംഗങ്ങളെ നശിപ്പിക്കുന്ന അഞ്ചാമത്തെ സംഭവമാണ് സൌദിയിൽ.
ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ മക്കയിലും മദീനയിലും ഇപ്പോൾ അക്രമം നടക്കുന്നു.ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവർ മുസ്ലീമുകളാണെന്നും,മുസ്ലീമുകളെ ഇവർ ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നതിനിടെയാണ് മക്കയിൽ ചാവേർ പൊട്ടിയത്.
സ്ത്രീകളെ ഏറെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം മതം,ഐസിസ് ഭീകരർ,പണമുണ്ടാക്കാൻ പെൺകുഞ്ഞുങ്ങളെ മുതൽ അമ്മമാരെ വരെ വിൽക്കുകയാണ്.
കന്യകയായ പന്ത്രണ്ട് കാരി പെൺകുട്ടിക്ക് ഇവർ പന്ത്രണ്ടായിരും അമേരിക്കൻ ഡോളറാണ് വിലയിട്ടിരിക്കുന്നത്.2014 ൽ മാത്രം മൂവായിരത്തിലധികം പെണ്ണുങ്ങളെയാണ് ഐസിസ് ഭീകരർ അടിമകളാക്കിയത്.
ലൈംഗീക അടിമകളാക്കിയ ഇവരെ ലേലം ചെയ്തും,ഓൺലൈനിൽ പരസ്യം ചെയ്തും,വാട്സ് ആപ്പിലൂടെയും വിൽക്കുന്നത്.
മുകളിൽ വിവരിച്ച മൂന്ന് സംഭവങ്ങളിലും ഒന്നുണ്ട്…ഉത്തരം കിട്ടാതെ കിടക്കുന്ന വലിയ ചോദ്യങ്ങൾ..
Comments