അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........
അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........
ഐപ്പ് വള്ളികാടൻ
പ്രവാസി കാര്യ വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചപ്പോൾ വിളറിപൂണ്ടവർ ഇപ്പോൾ എവിടെയാണ്?മലയാളിയായ വയലാർ രവി യുപിഎ ഭരണകാലത്ത് പ്രവാസി മന്ത്രിയായിരുന്നപ്പോൾ,മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്പോൾ അദ്ദേഹത്തിന്റെ ഒരു സ്ഥിരം മറുചോദ്യമുണ്ടായിരുന്നു,നിങ്ങള് പറ ഞാനെന്ത് ചെയ്യണം?
ഇപ്പോൾ ഈ വകുപ്പില്ല വകുപ്പ് മന്ത്രിയുമില്ല,പകരം കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദേശകാര്യ വകുപ്പുണ്ട്.അതിന്റെ തലപ്പത്ത് സുഷമാ സ്വരാജും.ഇപ്പോൾ സജീവമായ സൌദി വിഷയത്തിൽ വിദേശകാര്യ വകുപ്പ് എത്ര കാര്യക്ഷമമായി ഇടപെട്ടുവെന്നതിന്റെ തെളിവുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഒരു പട്ടാളക്കാരൻ രാഷ്ട്രീയക്കാരനായാൽ എന്ത് ഗുണം എന്ന് ചോദിക്കുന്നവർക്ക് ഇനി ഒറ്റ ഉത്തരം മതി, അത് ജനറൽ വി.കെ.സിംഗ് എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്.െയമനിലെ ഓപ്പറേഷൻ റാഹത്ത് എന്ന പേരിൽ ഇന്ത്യാക്കാരെ അപകടമേഖലകളിൽ നിന്നും രക്ഷപെടുത്തിയ നടപടികൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത് ഏക ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന നിലയിലും,ഇപ്പോഴത്തെ സൌദി വിഷയത്തിൽ ഇടപെടുന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിലും അഭിനന്ദനം മാത്രമാണ് ചൊരിയാനുള്ളത്.
നിതാഖാത്് അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കഴിഞ്ഞ സർക്കാർ ഇടപെടലുകൾ നടത്തിയത് വിസ്മരിക്കുന്നില്ല,പക്ഷേ അതിന്റെ പതിന്മടങ്ങൽ വേഗത്തിൽ കൃത്യതയോടെ ലേബർ ക്യാന്പുകളിൽ സൌദി അധികൃതർക്കൊപ്പം നടന്നു ചെല്ലാൻ കഴിയുന്നത് നിസ്സാര കാര്യമല്ല.
കാബുളിൽ തട്ടിക്കൊണ്ടുപോയ ജൂഡിത്ത് ഡിസൂസയെ രക്ഷിച്ചപ്പോഴും,ആഭ്യന്തരകലാപത്തിൽ പെട്ട തുർക്കിയിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചപ്പോഴും,സൌത്ത് സുഡാനിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ നിന്നും പട്ടാളവിമാനത്തിൽ മലയാളികൾ അടക്കമുള്ള രക്ഷപെടുത്തിയപ്പോഴും,നേപ്പാളിലെ ദുരിതജീവിതത്തിൽ നിന്നും അവരെ മടക്കിക്കൊണ്ട് വന്നപ്പോഴും,യെമനിലെ യുദ്ധസാഹചര്യത്തിൽ നിന്ന് എയർ ഇന്ത്യാ വിമാനങ്ങളിൽ ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെപ്പോഴും രക്ഷപെടുത്തിക്കൊണ്ടുവന്നപ്പോഴും കേന്ദ്ര വിദേശകാര്യ വകുപ്പിനെ ആരും ഇത്രമേൽ അഭിനന്ദിച്ചില്ല,എന്നാൽ ലോക്സഭയിൽ കഴിഞ് ദിവസം പ്രതിപക്ഷം നല്ല വാക്കുകൾ കൊണ്ട് വിദേശകാര്യ വകുപ്പിനെയും അതിന്റെ മന്ത്രിമാരെയും അകമഴിഞ്ഞ് അഭിനന്ദിച്ചു.അതിന് തൊട്ടുപിറകെ കേരളത്തിലെ മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോർട്ട് അനുവദിക്കാത്ത വിഷയത്തിൽ ആരോപണങ്ങളുമായി പ്രതിപക്ഷം അവർക്ക് നേരെ തിരിഞ്ഞു.
ഞാനൊന്ന് ചോദിക്കട്ടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മന്ത്രിക്ക് സൌദി എന്ന വലിയ രാജ്യത്ത് എന്താണ് കാര്യം.അവിടെ ഇന്ത്യയും സൌദിയുമാണ് അല്ലാതെ സൌദിയും കേരളവുമല്ല സംസാരിക്കേണ്ടത്.പ്രവാസ സംഘടനകളുടെ പൊതുയോഗങ്ങളിൽ പോയി കത്തിക്കയറുന്നത് പോലെ വാഗ്ദാനങ്ങൽ നൽകി മടങ്ങുന്നത് പോലെയല്ല ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ച് നയതന്ത്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടേണ്ടത്.
സൌദിയിലെ വിഷയങ്ങൾ പോലെ ഗൾഫിലെ പല നാടുകളിലും പ്രശ്നങ്ങളുണ്ട്.സൌദി ഓജർ കന്പനിയിലെ ശന്പളവും ഭക്ഷണവും നല്ല താമസവുമില്ലാത്ത ഒരു തൊഴിലാളി സുഷമാ സ്വരാജിന്റെ ട്വിറ്ററിൽ സഹായം അന്വേഷിച്ചെത്തി,അവർ അതിന് സമയബന്ധിതമായി മറുപടിയും രക്ഷക്കായുള്ള പരിഹാരങ്ങളും തുടങ്ങി,പിന്നീടാണ് മാധ്യമങ്ങളും,പ്രതിപക്ഷവും ഇത് ചർച്ചയാക്കിയത്.
യുദ്ധം ജയിക്കുന്ന തന്ത്രങ്ങളോടെ ഒരു സേനാധിപനെയാണ് ഇന്ത്യ സൌദിയിലേക്കയച്ചത്.വെളുപ്പാൻ കാലത്ത് ചെന്നിറങ്ങിയത് മുതൽ അദ്ദേഹം പണി തുടങ്ങി,ഇതിനിടയിൽ മക്കയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെയും അദ്ദേഹം സ്വീകരിച്ചു.ഒരു പക്ഷേ അമുസ്ലീമായ ഒരു കേന്ദ്രമന്ത്രി സൌദിയിലെ വിമാനത്താവളത്തിൽ തീർത്ഥാടകരെ സ്വീകരിക്കാനെത്തിയത് പോലും അതിയശയമാണ്.
വി.കെ.സിംഗ് എന്ന വ്യക്തിയുടെ കഴിവ് നേരിട്ട് കണ്ട മാധ്യമപ്രവർത്തകൻ കൂടിയാണ് ഞാൻ.അദ്ദേഹത്തോടൊപ്പം അഫ്രിക്കൻ രാജ്യമായ ജിബൂത്തിയിൽ നിന്നും എയർ ഇന്ത്യയുടെ രക്ഷാവിമാനത്തിൽ യെമനിലെ സനയിലേക്ക് ഞാൻ പറന്നിട്ടുണ്ട്.
രാത്രി വൈകിയും കാര്യങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം ഓടി നടന്നത് കണ്ടിട്ടുമുണ്ട് ക്യാമറയിൽ പകർത്തി സംപ്രേക്ഷണവും ചെയ്തിട്ടുണ്ട്.
അഭിനന്ദിക്കേണ്ടവരെ അത് ചെയ്യുക തന്നെ വേണം,സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇത്ര പ്രചാരത്തിലുള് ഇക്കാലത്ത് അതിലൂടെ തന്നെ സഹായഹസ്തം നീട്ടുന്ന വിദേശകാര്യ വകുപ്പിനെ സ്തുതിക്കുക തന്നെ വേണം,മുന്പും വിദേശകാര്യമന്ത്രിമാരുണ്ടായിട്ടുണ്ട്,പ്രവാസികാര്യമന്ത്രിയും ഉണ്ടായിരുന്നു,എന്നിട്ട് എന്താണ് ഇത്ര വലിയ ശബ്ദത്തിൽ നമുക്ക് വിളിച്ചുപറയാൻ കിട്ടിയത്.??
ഇതൊന്ന് കുറിച്ചെടുത്തോളൂ,വിദേശത്തുള്ളവർക്കെല്ലാം പ്രയോജനപ്പെടും,താഴെ കൊടുത്തിരിക്കുന്നത് ട്വിറ്ററ്് അക്കൌണ്ടുകളാണ്,വിളിച്ചാൽ വിളി കേൾക്കുന്ന വാതിലുകൾ.അധികം മുട്ടേണ്ടി വരില്ല,അവർ നിങ്ങളുടെ സഹായത്തിനെത്തും തീർച്ച,വിദേശകാര്യവകുപ്പിനും സുഷമാ സ്വരാജിനും ജനറൽ വി കെ സിംഗിനും പൂച്ചെണ്ടുകൾ.
Passports
Comments