Posts

Showing posts from 2015

മ്യൂസിയം പുസ്തകങ്ങൾക്ക് വില നാല് കോടിയിലേറെ....

ഐപ്പ് വള്ളികാടൻ... ...... ഷാർജ-പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള അമൂല്യമായ പുസ്തകങ്ങളുടെ ശേഖരവുമായാണ് ഹോളണ്ട്,ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഷാർജ പുസ്തകമേളയിൽ എത്തിയിരിക്കുന്നത്.കയ്യെഴുത്ത് പ്രതികൾ മുതൽ,അച്ചടിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ വരെ ഇവരുടെ പക്കലുണ്ട്. ഇത് മൂന്നാം തവണയാണ് ഓസ്ട്രിയയിൽ നിന്നുള്ള 'ഇൻലിബ്രിസും',ഹോളണ്ടിൽ നിന്നുള്ള 'ഫോറമും' സംയുക്തമായി പുസ്തകങ്ങൾ പരിചയപ്പെടുത്താനും വിൽക്കാനുമായി  ഷാർജയിൽ എത്തുന്നത്. ഈജിപ്ത്,സീനായി,ജറുസലേം എന്നീ നാടുകളിലെ 1858നും1860നും ഇടക്കുള്ള ഇരപുത് അപൂർവ ഫോട്ടോകളുള്ള ആദ്യ പതിപ്പിലുള്ള പുസ്തകമാണ് ഏറ്റവും വിലയേറിയത്.പതിനേഴ് ലക്ഷത്തി,എഴുപത്തയ്യായിരത്തി,മു ന്നൂറ്റി എഴുപത് യുഎഇ ദിർഹമാണ് ഈ പുസ്തകത്തിന്റെ വില.ഇംഗ്ലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഫ്രാൻസീസ് ഫ്രിത്ത് ആണ് പുസ്തകത്തിലെ ഫോട്ടോകൾ പകർത്തിയത്.ഇന്ത്യൻ രൂപയുടെ വിനിയമ നിരക്ക് നോക്കിയാൽ ഏതാണ്ട് മൂന്ന് കോടി,ഇരുപത് ലക്ഷത്തോളം രൂപ. 1770ൽ പുറത്തിറത്തിയ അറേബ്യൻ ചരിത്രം അടങ്ങിയ പുസ്തകമാണ് ഇവിടെയുള്ളതിൽ വില കുറഞ്ഞത്.ഈ പുസ്തകത്തിന് ...

അക്ഷരമധുരം വിളന്പി ഷാർജ പുസ്തകമേള..

Image
അക്ഷരമധുരം നുകരാൻ പതിനൊന്ന് നാളുകളാണ് ഷാർജ ഭരണാധികാരി െഷയ്ഖ് സുൽത്താൻ അൽ ഖാസിമിയിലുടെ  രക്ഷകർതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമ്മാനിക്കുന്നത്.ഷാർജ എക്സ്പോ സെന്ററിലെ വിശാലമായ ഹാളുകളിൽ എഴുത്തുകാരെ നേരിട്ട് കാണാനും കേൾക്കാനും അവരുടെ കയ്യൊപ്പിട്ട പുസ്തകങ്ങള് ഏറ്റുവാങ്ങാനും വലിയ അവസരമുണ്ട്.ഇന്ത്യ ഉൾപ്പെടെയുള്ള അറുപത്തിനാല് രാജ്യങ്ങളിൽ നിന്നായി 1546 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.210ഭാഷകളിൽ നിന്നായി 15 ലക്ഷം പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്. .... നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ,മാതൃഭൂമി ബുക്സ്,ഡിസിബുക്സ്,ചിന്ത,പെൻഗ്വിൻ തുടങ്ങിയ 110 പ്രസാധകരാണ് ഇക്കുറി ഇന്ത്യയിൽ നിന്നും എത്തിയിരിക്കുന്നത്.890 പ്രാദേശിക അറബ് പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ട്.യുഎഇയിൽ നിന്നാണ് കുടുതൽ പേർ എത്തിയിരിക്കുന്നത്,146പ്രസാധകർ.പോളണ്ട്,പെറു,അൽബേനിയ,ആർജന്റീന,ബൾഗേറിയ,മാർസിഡോണിയ,മംഗോളിയ,സെർബിയ എന്നീ രാജ്യങ്ങൾ ആദ്യമായി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ പങ്കെടുക്കുന്നു. ..... മുപ്പത്തിനാലാമത് ഷാർജ രാജ്യാന്തര പുസ്തകമേള യുഎഇ സുപ്രീം കൌൺസിൽ അംഗവും,ഷാർജ ഭരണാധികാരിയുമായ ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ...

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

Image
ജോർജിയയിലെ മൂന്ന് പ്രധാന സ്ഥലങ്ങളാണ്  ഈ എഴുത്തിൽ.  രാജ്യത്തെ ഏറ്റവും ഉയർന്ന മലനിരയുള്ള സ്റ്റെപാൻസ്മിന്റയും,ഉപ്ലിസ്കോയും, സ്റ്റാലിന് റെ ജൻമനാടായ ഗോറിയും. ആദ്യം സ്റ്റെപാൻസ്മിന്റെയിലേക്ക് പോകാം.തലസ്ഥാനത്ത് നിന്നും ഏതാണ്ട് 160 കിലോമീറ്റ റിലേറെ ദൂരമുണ്ട് പണ്ട് കാലത്ത് കസ്ബഗിയെന്ന് അറിയപ്പെടുന്ന സ്റ്റെപാൻസ്മിന്റെയിലേക്ക്.സമു ദ്രനിരപ്പിൽ നിന്നും 5047അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ജോർജിയയിലെ ഏറ്റവും ഉയർന്ന പ്രദേശം കൂടിയാണിത്.മലനിരകളും തടാകങ്ങളും നിറഞ്ഞ വഴിയിലൂടെ റോഡ് മാർഗം ഏതാണ്ട് മൂന്ന് മണിക്കൂറി  ലേറെ വേണം ഇവിടേക്ക്.ഇടക്ക് നിർത്തി നിർത്തി പോയാൽ സമയം വീണ്ടുമെടുക്കും.കസ്ബഗി മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ പ്രദേശം.തിബ്ലിസിയില് നിന്നും പോകുന്പോൾ ആദ്യം കാണുന്ന പ്രധാന സ്ഥാലം ഷിനിവാലി ഡാമാണ്.വൈദ്യുതിക്കും ജല സേചനത്തിനുമായി ഉപയോഗിക്കുന്ന ഈ ഡാം മുകളിലെ റോഡിൽ നിന്നും ഭംഗിയായി കാണാം, ഡാം പ്രദേശത്തേക്ക് പ്രവേശനമില്ല. http://mathrubhuminews.in/ee/Programs/Episode/20423/arabian-stories1/E അവിടെ നിന്നും ഗുദൌരി എന്ന സ്ഥലത്തൂകൂടിയാണ് യാത്ര.ഇപ്പോൾ തന്നെ മലയ...

ജോര്്ജിയന്് മണ്ണിലൂടെ ഒരു യാത്ര- A trip through Georgia

Image
ലോക ചരിത്രത്താളുകളിൽ ശ്രദ്ധേയമായ ഇടം പിടിച്ച രാജ്യമാണ് ജോർജിയ.1991ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ജോർജിയ നാലാം നൂറ്റാണ്ട് മുതലുള്ള ശേഷിപ്പുകളുമായി നില കൊള്ളുകായാണ്.യുനസ്കോയുടെ പൈതൃത പട്ടികയിൽ ഇടം പിടിച്ച ഓൾഡ് തിബ് ലിസിയും,സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന് ജൻമം നൽകിയ ഖോറിയും,ആയിരത്തോളം വർഷം പഴക്കമുള്ള ജോർജിയൻ ഓർത്തഡോക്സ് പള്ളികളും,ഉപ്പ്ലിസ്കോയിലെ ഗുഹാഗ്രാമങ്ങളും,ഓട്ടോമാൻ-പേർഷ് യൻ രാജാക്കൻമാരുടെ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച കോട്ടകളും കൊണ്ട് ഈ രാജ്യം ഇന്ന് തല ഉയർത്തി നിൽക്കുന്നു. .... പത്താം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ രാജ്യം ഭരിച്ച ദാവീദ് നാലാമൻ രാജാവിന്റെയും,താമർ ദി ഗ്രേറ്റ് രാജ്ഞിയുടെയും കാലഘട്ടത്തിലാണ് ജോർജിയ എന്ന പഴയ സകർത്വലോ എന്ന രാജ്യം പരിപോഷിപ്പിക്കപ്പെട്ടത്.പക്ഷേ മുപ്പതിലധികം തവണ ഈ രാജ്യം പല തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായി.1991ൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും ആഭ്യന്തര യുദ്ധങ്ങളും പട്ടാള അട്ടിമറികളും ജോർജിയയയുടെ വികസനമുന്നേറ്റത്തെ പിടിച്ചുലച്ചു. ..... 2003ൽ നിലവിലെ ദുഷിച്ച ഭരണസ്ഥ...

മൂന്നാറിലെ സമരവിജയം....

മൂന്നാറിൽ വിജയിച്ചത് തേയില നുള്ളി കൈതുന്പുകളിൽ തഴന്പുവന്നവരുടെ മനസ് തന്നെയാണ്...ദിവസങ്ങൾ മഴയത്തും വെയിലത്തും തണുപ്പത്തും സമരമുഖത്ത് അണിനിരന്ന മിനിയും,ഗിരിജയും,മാണിക്യവുമാണ്.. വിഎസിനെ പാർട്ടിക്കാർക്ക് വേണ്ടെങ്കിലും സമരക്കാർക്ക് വേണമായിരുന്നു.. പക്ഷേ ഈ സമരത്തിന്റെ വിജയത്തിന് അദ്ദേഹത്തിന് പങ്കുകൊടുക്കേണ്ട..അത് പരിപൂർണമായും മൂന്നാറിലെ തൊഴിലാളികൾക്ക് മാത്രമാണ്.. അവർക്കെല്ലാം നല്ല സലാം... ഇത് വലിയ പാഠമാണ്...സർക്കാരിന്..മന്ത്രിമാർക്ക്..ജനപ്രതിനിധികൾക്ക്...ഏറ്റവും അധികം തൊഴിലാളികളെ മ ുന്നോട്ട് എന്ന് രാവും പകലുമില്ലാതെ വിളിച്ചുകൂവുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റുകാരായ നേതാക്കൾക്കാണ്..(കോൺഗ്രസ്സുകാരെ പറഞ്ഞിട്ട് കാര്യമില്ല)ബിജെപിക്കാർ പ്രഖ്യാപിച്ച ഐക്യദാർഝ്യദിനം പാഴായി.. ദിവസവും രണ്ട് നേരം മൂന്നാറിലെ തേയിലയിട്ട് ചായ കുടിക്കുന്ന ഞാൻ ഇനിയും അവിടുത്തെ തേയില തന്നെ വാങ്ങും...അതിന് ഇനിയൊരു സമരമധുരമുണ്ട്... ഇനിയം വളരട്ടെ....ജനകീയ സമരങ്ങൾ..വിജയിക്കട്ടെ... രാഷ്ട്രീയക്കാരുടെ മുതലെടുപ്പും,സമുദായ-സാംസ്കാരിക നേതാക്കളുടെ മേനിപറച്ചിലു,സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും തകരട്ട...
Image
നിന്നേക്കാൾ മൂത്തവനായ എന്രെ മകൻ കൊച്ചൈപ്പും ഗാഢമായി ഉറങ്ങുന്നത് കമഴ്ന്നാണ്... മുഖം നിന്നേപ്പോലെ തന്നെ ചരിഞ്ഞിരിക്കും.... ഞാനിടക്കവന്റെ ഹൃദയമിടിപ്പ് നോക്കും.. ചിലപ്പോൾ ശ്വാസം നന്നായി കിട്ടാൻ,ഞാനവനെ മലർത്തി കിടത്തും... അഛന്റെ കയ്യിൽ നിന്നും വഴുതി ആഴങ്ങളിലേക്ക് നീ പതിച്ചപ്പോൾ ശ്വാസം കിട്ടാതെ... മൂക്കിലൂടെയും വായിലൂടെയും ഓക്സിജന് പകരം കടൽവെള്ളമല്ലേ നീ ശ്വസിച്ചത്... പാലുകുടിച്ച് വീർത്ത നിന്റെ വയറിൽ നിറയെ ഉപ്പുവെള്ളം നിറഞ്ഞില്ലേ.... പാട്ടുപാടിയുറക്കിയ,കഥകേട്ടുറങ്ങിയ നിന്റെ രാത്രികൾ കടലന്റെ അഗാധതയിൽ താണുപോയില്ലേ... കഥകളിൽ നീ കേട്ട നല്ല രാജ്യം കാണാതെ.... കഥകളിൽ നീ വിശ്വസിച്ച നല്ല കാഴ്ചകൾ കാണാതെ.. നിന്റെ കഥ കഴിച്ചില്ലേ ഈ ലോകം.. പ്രിയ ഐലാൻ..നിനക്ക് നിത്യശാന്തി നേരുന്നു.. യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ... കലാപങ്ങളിൽ അനാഥരാകുന്ന കുഞ്ഞുങ്ങൾ... കുടുംബകലഹങ്ങളിൽ ഒറ്റപ്പെടുന്ന കുഞ്ഞുങ്ങൾ... ഐലാൻ നീയും നൊന്പരപ്പെടുത്തുന്നു... ആഴങ്ങളിൽ വീണു മുറിഞ്ഞ നിന്റെ ശ്വാസം നിലക്കാതിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുന്നു... കൊച്ചൈപ്പ് ഇപ്പോഴും എന്റെ മുന്പിലുറങ്ങുന്നുണ്ട്..... ഐലാന്...
Image
ആറ് വർഷത്തിന് ശേഷം ആലപ്പുഴ പൊങ്ങയിൽ കൊല്ലപ്പെട്ട പോൾ എം ജോർജ്ജ് മുത്തൂറ്റിന്രെ ഘാതകരെ സിബിഐ കോടതി ശിക്ഷിച്ചിരിക്കുന്നു.കേരള പോലീസിന്റെ അന്വേഷണം ഏറെക്കുറെ ശരിവച്ച സിബിഐ,സംസ്ഥാന പോലീസിന്റെ ''എസ് കത്തി'' വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നു.വിൻസൺ എം പോളിന്റെ വാർത്താസമ്മേളനത്തിൽ നിന്ന് വീണ് കിട്ടിയ, ഇംഗ്ലീഷ് അക്ഷരം എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്ന വാചകത്തിൽ നിന്നാണ് അന്ന് ഏഷ്യാനെറ്റ് ന്യൂസിന്രെ ആലപ്പുഴ റിപ്പോർട്ടറായിരുന്ന ഞാൻ അന്വേഷണം തുടങ്ങിയത്. കെ. ആർ.ഗൌരിയമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ള ചാത്തനാട് ജംഗ്ഷന്റെ മൂലയിലെ കൊല്ലന്റെ ആലയിൽ നിന്നും,പ്രസാദ് എന്ന കൊല്ലപ്പണിക്കാരൻ സത്യങ്ങൾ ഞങ്ങളുടെ ഒളിക്യാമറയിലൂടെ വെളിപ്പെടുത്തി.പോലീസായി ക്യമാറ ഘടിപ്പിച്ച് എന്റെ വാർത്തക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട രാജേഷ് തകഴി(രാജേഷേട്ടൻ)ഡ്രൈവർ സുനിൽകുമാർ(കുഞ്ഞുമോൻ ചേട്ടൻ) വിനോദ്(കുപ്പി)മറ്റൊരു ക്യാമറയുമായി എന്റെ കാറിൽ പുറത്തെ ദൃശ്യങ്ങൾ പകർത്തിയ ഈഥൻ സെബാസ്റ്റ്യൻ(കുട്ടൻ) ഇവരുടെയൊക്കെ ഒരു മനസ്സോടെയുള്ള ദിവസങ്ങൾ നീണ്ട പരിശ്രമമമാണ് പോൾ മുത്തൂറ്റ് കേസ് സിബിഐയി...

ഇന്ത്യയിൽ ഹിന്ദുക്കൾ 97 കോടി...

ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങൾ സെൻസസ് രജിസ്ട്രാർ പുറത്തു വിട്ടു. 2011–ൽ ഇന്ത്യയുടെ ജനസംഖ്യ 121.09 കോടി ഹിന്ദുക്കൾ 97 കോടി, മുസ്‍ലികൾ 17 കോടി, ക്രിസ്ത്യാനികൾ 2.78 കോടി. ശതമാനക്കണക്കിൽ: ഹിന്ദുക്കൾ 79.8 % , മുസ്‍ലിംകൾ 14.2 ശതമാനം, ക്രിസ്ത്യാനികൾ 2.3 ശതമാനം. നാലുവർഷം മുൻപ് തയാറാക്കിയ വിവരങ്ങളാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്. വളർച്ചാനിരക്കിൽ മുസ്ലീങ്ങളാണ് മുന്നിൽ 24.6 ശതമാനം .ഹിന്ദുക്കൾ 16.8 ശതമാനവും ക്രിസ്ത്യാനികൾ 15 ശതമാനവും വളർന്നു. മറ്റു മതസ്തരുടെ കണക്കുകൾ ഇങ്ങിനെ: സിഖ് 2.08 കോടി, ബുദ്ധിസ്റ്റ് 0.84 കോടി, ജൈനർ 0.45 കോടി, മറ്റു മതസ്തർ 0.79 കോടി. ആർജെഡി, ജെഡിയു, എസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സെൻസസ് പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Arabian Stories Promo 32

Image

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..

Image
                        'പുകവലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ ഉത്തരം.                     ഇപ്പോൾ വലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ ഉത്തരം'' ലോകം ഇന്ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.എന്റെ ജീവിതത്തിൽ അടുത്തിടെ കണ്ട രണ്ട് കാഴ്ചാനുഭവങ്ങളിലൂടെയാണ് ഇനി വരുന്ന വാക്കുകൾ. കാഴ്ച ഒന്ന്- ഇടപ്പള്ളികവല കഴിഞ്ഞാൽ അങ്കമാലിക്ക് പോകുന്നവഴി ഇടത് വശത്ത് പൂച്ചെടികൾ വിൽക്കുന്ന കേന്ദ്രമുണ്ട് അതിന്റെ തൊട്ടടുത്തായി ഒരു തട്ടുകടയും,ഭാര്യവീട്ടിലേക്ക് പോകും വഴി സ്ഥിരമായി ഇവിടെ നിന്ന് ചായകുടിക്കുന്ന പതിവുണ്ട്.കഴിഞ്ഞ അവധിക്കാലത്ത് ഞാനും പൊന്നുവും കൂടി ഇവിടെ കാർ നിർക്കി ചായകുടിക്കാൻ കയറി.പ്ലാസ്റ്റിക് വലിച്ചുകെട്ടിയ തട്ടുകടയുടെ പിറകിൽ വലിയൊരു മതിലാണ് അതിന്റെ ഓരം പറ്റിയാണ് തട്ടുകട.പിറക് വശത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ സൌകര്യമുണ്ട്.ചായക്ക് പറഞ്ഞ് പിറകുവശത്തേ...

Republic of Djibouti-ജിബൂത്തിയെന്ന ആഫ്രിക്കൻ രാജ്യത്തെക്കുറിച്ച്....

Image
യെമനിലെ കലാപത്തെക്കുറിച്ച് കേട്ട നാൾ മുതലാണ് ആഫ്രിക്കൻ രാജ്യമായ ജിബൂത്തി യെ കുറിച്ച് നാം അറിഞ്ഞ് തുടങ്ങിയത്.ആഫ്രിയക്കയിലെ ഈ കുഞ്ഞു രാജ്യം പക്ഷേ കപ്പലുകളുടെ വലിയ രാജ്യമാണ്.ഹോൺ ഓഫ് ആഫ്രിക്കയെന്നാണ് ജിബൂത്തി യുടെ വിശേഷണം. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള റിപ്പബ്ലിക് ഓഫ് ജിബൂത്തി .1977 ലാണ് ഫ്രഞ്ച് സർക്കാർ ജിബൂത്തി യെന്ന സ്ഥലപ്പേരിൽ സ്വതന്ത്ര രാഷ്ട്രമാക്കിയത്.എറിട്രിയ,എത് യോപ്യ, സൊമാലിയ എന്നിവയുടെ അയൽ‌രാജ്യമാണ്. ഫ്രഞ്ച് കോളനിയായിരുന്നു ഈ ജിബൂത്തി .ഗൾഫുകാർക്ക് പരിചയമുള്ള അറബിയില്ല ഇവർ സംസാരിക്കുന്നത്.കുറച്ച് വ്യാത്യാസമുണ്ട്.കടകളുടെ പേരും,സ്ഥാപനങ്ങളുടെ അഡ്രസുമെല്ലാം അറബിയിലും ഫ്രഞ്ചിലുമാണ്.ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം.ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.ആകാശ മാർഗം സഞ്ചരിച്ച് ജിബൂത്തി യിൽ നിന്നം യെമനിലെത്താൻ ഒരു മണിക്കൂർ സമയം വേണം.വിമാനത്താവളം വലിയ നേട്ടങ്ങൾ ജിബൂത്തി ക്ക് നൽകുന്നില്ലെങ്കിലും ഇവിടുത്തെ തുറമുഖമാണ് ജിബൂത്തി യുടെ ഖജനാവിന്റെ പ്രധാന ഉറവിടം. 24,0...