ഇന്ത്യയിൽ ഹിന്ദുക്കൾ 97 കോടി...
ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങൾ സെൻസസ് രജിസ്ട്രാർ പുറത്തു വിട്ടു. 2011–ൽ ഇന്ത്യയുടെ ജനസംഖ്യ 121.09 കോടി ഹിന്ദുക്കൾ 97 കോടി, മുസ്‍ലികൾ 17 കോടി, ക്രിസ്ത്യാനികൾ 2.78 കോടി. ശതമാനക്കണക്കിൽ: ഹിന്ദുക്കൾ 79.8 % , മുസ്‍ലിംകൾ 14.2 ശതമാനം, ക്രിസ്ത്യാനികൾ 2.3 ശതമാനം.നാലുവർഷം മുൻപ് തയാറാക്കിയ വിവരങ്ങളാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
വളർച്ചാനിരക്കിൽ മുസ്ലീങ്ങളാണ് മുന്നിൽ 24.6 ശതമാനം.ഹിന്ദുക്കൾ 16.8 ശതമാനവും ക്രിസ്ത്യാനികൾ 15 ശതമാനവും വളർന്നു. മറ്റു മതസ്തരുടെ കണക്കുകൾ ഇങ്ങിനെ: സിഖ് 2.08 കോടി, ബുദ്ധിസ്റ്റ് 0.84 കോടി, ജൈനർ 0.45 കോടി, മറ്റു മതസ്തർ 0.79 കോടി.
ആർജെഡി, ജെഡിയു, എസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സെൻസസ് പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments