Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..
'പുകവലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ ഉത്തരം.
ഇപ്പോൾ വലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ ഉത്തരം''
ലോകം ഇന്ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.എന്റെ ജീവിതത്തിൽ അടുത്തിടെ കണ്ട രണ്ട് കാഴ്ചാനുഭവങ്ങളിലൂടെയാണ് ഇനി വരുന്ന വാക്കുകൾ.
കാഴ്ച ഒന്ന്-
ഇടപ്പള്ളികവല കഴിഞ്ഞാൽ അങ്കമാലിക്ക് പോകുന്നവഴി ഇടത് വശത്ത് പൂച്ചെടികൾ വിൽക്കുന്ന കേന്ദ്രമുണ്ട് അതിന്റെ തൊട്ടടുത്തായി ഒരു തട്ടുകടയും,ഭാര്യവീട്ടിലേക്ക് പോകും വഴി സ്ഥിരമായി ഇവിടെ നിന്ന് ചായകുടിക്കുന്ന പതിവുണ്ട്.കഴിഞ്ഞ അവധിക്കാലത്ത് ഞാനും പൊന്നുവും കൂടി ഇവിടെ കാർ നിർക്കി ചായകുടിക്കാൻ കയറി.പ്ലാസ്റ്റിക് വലിച്ചുകെട്ടിയ തട്ടുകടയുടെ പിറകിൽ വലിയൊരു മതിലാണ് അതിന്റെ ഓരം പറ്റിയാണ് തട്ടുകട.പിറക് വശത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ സൌകര്യമുണ്ട്.ചായക്ക് പറഞ്ഞ് പിറകുവശത്തേക്ക് നോക്കുന്പോൾ മൂന്ന് കുട്ടികൾ സ്കൂൾ യൂണിഫോമിൽ,ശരീരവും പ്രകൃതവും കണ്ടാൽ ഉറപ്പിച്ച് പറയാം പത്താം ക്ലാസ് വരെ എത്തിക്കാണില്ല.സിഗരറ്റ് വലിക്കുകയാണ്.നല്ല ഒന്നാന്തരം വലി.
കാഴ്ച രണ്ട്-
ദില്ലിയിൽ നിന്നും കുടുംബസമേതം ആലപ്പുഴ കാണാൻ വന്ന എന്റെ സുഹൃത്തിന്റെ കുടുംബം.ആലപ്പുഴയിൽ ഇവർക്ക് താമസിക്കാൻ തയാറാക്കിയ ഹൌസ് ബോട്ടിലേക്ക് കയറുന്ന വഴി കൂട്ടത്തിലെ രണ്ട് മക്കളിൽ ഇളയവൻ ദില്ലി പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി.
അഛനും അമ്മയും കേൾക്കെ തന്നെ എന്നോട് ചോദിച്ചു.Uncle have you got a smoke?
വണ്ടറടിച്ചത് ഞാൻ മാത്രമായിരുന്നു,പതിവ് ചോദ്യം കേൾക്കുന്ന പോലെ അവന്റെ അപ്പയും അമ്മയും വള്ളത്തിനുള്ളിലേക്ക് നടന്നു.
He asked me again,can you get me some smoke,if possible Malbaro...
I told him No I dont have...
അവൻ വലിക്കുന്നത് അഛനും അമ്മക്കും അറിയാം.അവർ വിലക്കിയിട്ടില്ല,അവൻ അവരോടൊപ്പം സിഗരറ്റ് വലിക്കുന്നു.
ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്പോൾ മുന്നോട്ട് വക്കുന്ന ഒരു മുദ്രാവാക്യമുണ്ട്.
അനധികൃത പുകയില വ്യാപാരത്തിനെതിരെ മേൽപറഞ്ഞ രണ്ട് സംഭവങ്ങളും ഈ മുദ്രാവാക്യത്തെ സാധൂകരിക്കുന്നവയാണ്.
പതിനെട്ട് വയസ്സെന്ന പ്രായം നോക്കാതെ സിഗരറ്റ് വിൽക്കുന്ന തട്ടുകടക്കാരനും,എട്ടാം ക്സാസിൽ പഠിക്കുന്ന മകന്റെ സിഗരറ്റ് വലിയ വിലിക്കാത്ത മാതാപിതാക്കളും.
ഇതിൽ വലിയ തെറ്റ് ചെയ്തവർ ആരെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാം,
യുഎഇയിലെ കണക്ക് പ്രകാരം എൺപത് ശതമാനത്തോളം കുട്ടികൾ സ്കൂൾ തലത്തിലാണ് പുകവലിയിലേക്ക് ആകൃഷ്ടരാകുന്നതെന്നാണ്.
ആവേശത്തോടെ സിഗരറ്റ് വലിക്കുന്ന നായികാ നായകൻമാരും മറ്റും കുട്ടികളെ സ്വാധീനിക്കുമാറ് വിലസുന്നുണ്ട്.തൊട്ടുതാഴെ മുന്നറിയിപ്പ് സന്ദേശം നൽകുന്നത് കാണാത്ത എത്രപേർ നമുക്കിടയിലുണ്ടാകും.
പുകയില ഉപഭോഗത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്.രാജ്യത്ത് പതിനൊന്ന് കോടി പേർ പുകവലിക്കുന്നു ഇതിൽ ഏഴ് ശതമാനം പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയിലുള്ളവർ.
ലോകത്ത് പുകയില ജന്യ രോഗങ്ങളാൽ ഓരോ വർഷവും മരിക്കുന്നവർ അറുപത് ലക്ഷത്തിലധികം ഇതിൽ ഒന്നുമറിയാതെ പുകവലിക്കാരോടൊപ്പം ജീവിക്കുന്നത് കൊണ്ട് മാത്രം കൊല്ലപ്പെടുന്നത് ആറു ലക്ഷത്തോളം പേർ.
നല്ല ചില തീരുമാനങ്ങൾ മേൽപറഞ്ഞ കണക്കുകളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം..
വരയും എഴുത്തും-ഐപ്പ് വള്ളികാടൻ

Comments