Republic of Djibouti-ജിബൂത്തിയെന്ന ആഫ്രിക്കൻ രാജ്യത്തെക്കുറിച്ച്....






യെമനിലെ കലാപത്തെക്കുറിച്ച് കേട്ട നാൾ മുതലാണ് ആഫ്രിക്കൻ രാജ്യമായ ജിബൂത്തിയെ കുറിച്ച് നാം അറിഞ്ഞ് തുടങ്ങിയത്.ആഫ്രിയക്കയിലെ ഈ കുഞ്ഞു രാജ്യം പക്ഷേ കപ്പലുകളുടെ വലിയ രാജ്യമാണ്.ഹോൺ ഓഫ് ആഫ്രിക്കയെന്നാണ് ജിബൂത്തിയുടെ വിശേഷണം.

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള റിപ്പബ്ലിക് ഓഫ് ജിബൂത്തി.1977 ലാണ് ഫ്രഞ്ച് സർക്കാർ ജിബൂത്തിയെന്ന സ്ഥലപ്പേരിൽ സ്വതന്ത്ര രാഷ്ട്രമാക്കിയത്.എറിട്രിയ,എത്യോപ്യ, സൊമാലിയ എന്നിവയുടെ അയൽ‌രാജ്യമാണ്.
ഫ്രഞ്ച് കോളനിയായിരുന്നു ഈ ജിബൂത്തി.ഗൾഫുകാർക്ക് പരിചയമുള്ള അറബിയില്ല ഇവർ സംസാരിക്കുന്നത്.കുറച്ച് വ്യാത്യാസമുണ്ട്.കടകളുടെ പേരും,സ്ഥാപനങ്ങളുടെ അഡ്രസുമെല്ലാം അറബിയിലും ഫ്രഞ്ചിലുമാണ്.ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം.ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.ആകാശ മാർഗം സഞ്ചരിച്ച് ജിബൂത്തിയിൽ നിന്നം യെമനിലെത്താൻ ഒരു മണിക്കൂർ സമയം വേണം.വിമാനത്താവളം വലിയ നേട്ടങ്ങൾ ജിബൂത്തിക്ക് നൽകുന്നില്ലെങ്കിലും ഇവിടുത്തെ തുറമുഖമാണ് ജിബൂത്തിയുടെ ഖജനാവിന്റെ പ്രധാന ഉറവിടം.

24,000 കിലോമീറ്റർ വിസ്തീർണ്ണത്തിലുള്ള ജിബൂത്തിയിൽ ഒരു കോടി ആളുകൾ തികച്ചില്ല.ദരിദ്രരും-ധനവാൻമാരും തമ്മലുള്ള വലിയ വിടവ് കാണാൻ കഴിയുന്ന ആഫ്രിക്കൻ രാജ്യം കൂടിയാണ് ജിബൂത്തി.ലോകത്ത് ഏറ്റവും കൂടുതൽ കപ്പലുകൾ സഞ്ചരിക്കുന്ന ഏദൻ കടലിടുക്കാണ് ജിബൂത്തിയുടെ ഒരു അതിർത്തി.

വർഷങ്ങളായി ഫ്രഞ്ച് പട്ടാളക്കാരുടെ ഇടത്താവളം കൂടിയാണ് ജിബൂത്തി.വിനോദസഞ്ചാരത്തിനായി അധികം ആളുകൾ ഇവിടെയെത്താറില്ലെങ്കിലും നിരവധി വിദേശികളെ ഇവിടെ കാണാൻ കഴിയും.അമേരിക്കയുടെയും ജർമ്മനിയുടെയം,ഇറ്റലിയുടെയും അടക്കം നിരവധി യുദ്ധവിമാനങ്ങളും ജിബൂത്തിയിൽ കാണാം.ഇവരുടെ പട്ടാള ബേസുകളും ഇവിടെ പലയിടത്തായുണ്ട്.

കെംപൻസ്കിയും ,ഷെറാട്ടൻ ഹോട്ടലുമാണ് ജിബൂത്തിയിലെ പ്രധാന ഹോട്ടലുകൾ.ബാക്കിയൊക്കെ ചെറിയ ഹോട്ടലുകളാണ്.തീപിടിച്ച വിലയാണ് സാധനങ്ങൾക്ക്.ഒരു കുപ്പി വെള്ളത്തിന് രണ്ട് അമേരിക്കൻ ഡോളർ നൽകണം.അതായത് ഏതാണ്ട് നൂറിലധികം രൂപ.

രാജ്യത്തെ 94 ശതമാനം ആളുകളും ഇസ്ലാ മത വിശ്വാസികളാണ്.കുറച്ചുപേർ ക്രിസ്ത്യാനികളും.രാഷ്ട്രീയ അസ്ഥിരതകളും ഭീഷണികളും ഉള്ളതിനാൽ മാധ്യമപ്രവർത്തകർക്കും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്.

ജിബൂത്തിയിലെ പ്രധാന റോഡിൽ ഒരു ഗാന്ധിപ്രതിമയുണ്ട്.ഫ്രഞ്ച് മിലിറ്ററി ക്യാന്പിന് സമീപമുള്ള റൌണ്ട് എബൌട്ടിൽ സമാധാനത്തിന്റെ നല്ല സന്ദേശം എഴുതി വച്ചിട്ടുള്ള അർധകായ വെങ്കല പ്രതിമ. ജിബൂത്തി പ്രസിഡന്റ് ഇസ്മായേൽ ഒമർ ഗെല്ലേ 2003 ൽ നടത്തിയ ഇന്ത്യാ സന്ദർശന വേളയിലാണ്  ഗാന്ധിജിയുടെ പ്രതിമ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.അന്നത്തെ പ്രധാനമന്ത്രി എബി വാജ്പായി ഇക്കാര്യം അംഗീകരിക്കുകയും ജിബൂത്തിയിലേക്ക് പ്രതിമ അയക്കുകയും ചെയ്തു.പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തിനും തെരുവിനും അവന്യൂ മഹാത്മാ ഗാന്ധി എന്ന് പേരും നൽകി.

ജിബൂത്തിയിലെ തുറമുഖത്ത് ദിവസവും നൂറ് കണക്കിന് കപ്പലുകളാണ് ദിവസവും വന്ന് പോകുന്നത്.ഇതിൽ ഭൂരിഭാഗവും എണ്ണകപ്പലുകളാണ്.
ഇന്ത്യക്കിവിടെ എംബസിയോ കോൺസുലേറ്റോ ഇല്ല.ബിസിനസ് കാരനായ നളിൻ കോത്താരിയാണ് ഇവിടുത്തെ ഓണററി കോൺസുൽ..

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..