കൊതി തീരാത്ത തുർക്കിക്കാഴ്ചകൾ...Turkey,where history lives...
കോൺസ്റ്റന്റിനോപ്പിൾ,റോമൻ,ഒട്ടോമാൻ കാലഘട്ടങ്ങളുടെ തിരുശേഷിപ്പുകളുമായി ഇസ്താംബൂൾ ഇന്നും തല ഉയർത്തി നിൽക്കുന്നു.
യൂറോപ്പിന്റെയും ഏഷ്യയുടെയും സംസ്കാരവും,രീതികളും ഒരു പോലെ ഇടകലർന്ന ലോകത്തിലെ തന്നെ ഏക സ്ഥലം ഒരു പക്ഷേ ഇസ്താംബൂൾ മാത്രമായിരിക്കും.
ഓർഹാൻ പാമുക് പരിചയപ്പെടുത്തിയ ഇസ്താംബൂൾ ഇന്നും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
കാണാൻ ഒരുപാടുണ്ട് ഇസ്താംബൂളിൽ,വെറുതേ നടക്കുന്നിടത്തൊക്കെ ഒന്ന് നിന്ന് ഒരു സെൽഫിയെടുക്കാൻ തോന്നും.
മാർച്ച് മുതൽ മെയ് ആദ്യയാഴ്ച വരെയാണ് ഇസ്താംബൂൾ കാണാനുള്ള നല്ല സമയം.ചൂടുമില്ല വലിയ തണുപ്പുമില്ല.പക്ഷേ മുഖത്തേക്ക് അൽപം ശക്തിയായ ആഞ്ഞടിക്കുന്ന തണുത്ത കാറ്റ് മധുരതരമാണ്.ഇടക്ക് ചെറിയ മഴയും പ്രതീക്ഷിക്കാം.
ആറ്റത്തുർക്ക് വിമാനത്താവളത്തിൽ നിന്നിറങ്ങിയാൽ കല്ലുപാകിയ റോഡരുകിലെല്ലാം ഇപ്പോൾ നല്ല തുലിപ്പ് പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
റോമൻ- ഓട്ടോമാൻ സാമ്രാജ്യകാലത്തുയർന്ന ചരിത്രസ്മാരകങ്ങളും,ബോസ്ഫറസ് കടലും,ചെറിയ തടാകങ്ങളും,വീതി കുറഞ്ഞ റോഡുകളും,ഗലാത്ത പാലത്തിനടിയിലെ മീൻ വിഭവങ്ങൽ മാത്രം വിളന്പുന്ന ഭക്ഷണശാലകളും,തക്സീം ചത്വരവും,ഇസ്തിക്കൽ തെരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള, ഇന്നും ഓടുന്ന ചുവന്ന ട്രാമും,അർമേനിയൻ കാത്തലിക് പള്ളിയും അങ്ങനെ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീരുന്നതല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നഗരത്തിലെ കാഴ്ചകൾ.
ഓട്ടോമാൻ സാമ്രാജ്യധിപനായിരുന്ന സുൽത്താൻ അഹമ്മദ് ചത്വരത്തിൽ നിന്ന് കാഴ്ചകൾ കണ്ടു തുടങ്ങാം.ഇവിടെയാണ് ഇസ്താംബൂളിലെ ഏറ്റവും പ്രശസ്തമായ ബ്ലൂ മോസ്കുള്ളത്,1609 ാം ആണ്ടു മുതൽ 1616 ാം ആണ്ടുവരെ ഓട്ടോമാൻ സമ്രാജ്യം ഭരിച്ചിരുന്ന സുൽത്താൻ അഹമ്മദാണ് ഈ പള്ളി പണിതീർത്തത്.പള്ളിക്കകം മുഴുവൻ നീല നിറത്തിലുള്ള ടൈലുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് അതുകൊണ്ടാണ് ഇതിന് ബ്ലൂ മോസ്ക് എന്ന് പേര് വന്നത്.സുൽത്താൻ അഹമ്മദിന്റെ ശവകുടിരവും ഇതിനുള്ളിലുണ്ട്.പ്രാർത്ഥനയുടെ സമയത്ത് അമുസ്ലീമുകളെ പള്ളിക്കകത്ത് പ്രവേശിപ്പിക്കില്ല.
ഹാഗിയ സോഫിയയാണ് മറ്റൊരാകർഷണം.റോമൻ സാമ്രാജ്യകാലത്ത് ഇത് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് സഭയുടെ ബസിലിക്കാ പള്ളിയായിരുന്നു.ഓട്ടോമാൻ പ്രദേശം കീഴടക്കിയതോടെ ഈ ക്രിസ്ത്യൻ പള്ളി മുസ്ലീം പള്ളിയാക്കി മാറ്റി.ഇത് ഇപ്പോൾ മ്യൂസിയമായി സംരക്ഷിക്കുന്നു.
ഓട്ടോമാൻ രാജാക്കൻമാരുടെ കൊട്ടാരമായിരുന്ന ടോപ്കാപി പാലസ് ഇന്ന് ചരിത്ര സ്മാരകമാണ്.ഇസ്താംബൂളിന്റെ മനോഹാരത മുഴുവൻ കാണാവുന്ന രീതിയിലാണ് ടോപ്കാപി പണിതീർത്തിട്ടുള്ളത്.ഓട്ടോമാൻ കാലത്തെ വാസ്തുശിൽപചാതുര്യം വിളിച്ചോതുന്ന കെട്ടിടനിർമാണ ശൈലിയും ഇവിടെ കാണാം.
ഇതിനുള്ളിൽ പ്രവാചകൻ മുഹമ്മദ് നബി,പ്രവാചകൻ യോഹന്നാൻ,അബ്രാഹം,മോശ എന്നിവരുടെ തിരുശേഷിപ്പുകളും ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.ഫോട്ടോയും വീഡിയോയും ഈ പ്രദേശത്ത് അനുവദിച്ചിട്ടില്ല.യുനസ്കോയുടെ പൈതൃത പട്ടികയിൽ ഇടം പിടിച്ച പ്രദേശം കൂടിയാണ് സുൽത്താൻ അഹമ്മദ് ചത്വരത്തെ ഈ കാഴചകൾ.

തക്സീം ചത്വരമാണ് മറ്റൊരുകാഴ്ച,ഇസ്താംബൂളിലെത്തു
ഇവിടെ നിന്ന് ഇസ്തിക്കൽ തെരുവിലേക്കിറങ്ങാം.ഇതാണ് കാണേണ്ട് കാഴച വൈകുന്നരമായാൽ ജനനിബിഡമാണ് ഇവിടം.സൂചികുത്താൻ ഇടമില്ലാത്ത രീതിയിൽ വിദേശികളും സ്വദേശികളും ഇവിടെ തിക്കിത്തിരക്കി നീങ്ങും.നടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ട്രാമിന്റെ പാത,അരികുകളിൽ പഴയ ഹോട്ടലുകളും,സ്ഥാപനങ്ങലും,കടകളു
തെരുവോരക്കാഴ്ചകളിൽ ഏറെ പ്രിയപ്പെട്ടതായിരുന്ന ഒരു പാവകളി.ഒരു ചെറുപ്പക്കാരൻ വളരെ നാടകീയമായി അവരിപ്പിച്ച ഈ പാവകളി ഏറെ ആസ്വദിച്ചു,
തുർക്കിക്കാരുടെ പരന്പരാഗത ഗാനങ്ങൾ പാടുന്ന പഴയതലമുറക്കാരനെയും ഒപ്പം പാടുന്ന പുതലമുറക്കാരെയും കണ്ടു.നമ്മുടെ നാട്ടിലെ പോലെ കാഴ്ചക്കാർ മാത്രമാകില്ല തുർക്കിക്കാർ അവർ അവരുടെ പാട്ടുകൾ ആരുപാടിയാലും കൂെട പാടും.അതും വലിയ അനുഭവക്കാഴ്ചയായിരുന്നു.
ആലപ്പുഴക്കാരനായ എനിക്ക് ഏറെ കൊതി വന്നത് ഗലാത്ത പാലത്തിനടിയിലെ മീൻ വിഭവങ്ങൾ മാത്രം വിളന്പുന്ന ഭക്ഷണശാലകൾ കണ്ടപ്പോഴായിരുന്ന.മീൻ കൊതിയൻമാരായ ഞങ്ങൾ രണ്ടു പേർക്കും തണുത്ത ചാറ്റൽ മഴയത്ത് തുർക്കിക്കാരനായ സുഹൃത്തായ ഉഗുറിനൊപ്പം നടന്നപ്പോൾ വായിൽ വെള്ളമൂറി.ഏതാണ്ട് ഇരുപതോളം തിരക്ക് പിടിച്ച ഭക്ഷണശാലകൾക്ക് സ്ഥലമൊരുക്കുന്ന ,കടൽ ഭേദിച്ച് യുറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഗലാത്ത പാലം വേറിട്ട കാഴചയായി.കടലിൽ ആടിയുലയുന്ന വലിയ ബോട്ടിലാണ് അടുക്കള സജ്ജമാക്കിയിട്ടുള്ളത്.അതിൽ നിന്നും ആവശ്യക്കാർക്ക് പാലത്തിനടയിലെ ഭക്ഷണശാലയിലെ തീൻമേശയിലേക്ക് വിളന്പുന്നു.
ഓർഹാൻ പാമുകിന്റെ ചെസ്റ്റ് നട്ടുകൾ ചുട്ട് നൽകുന്ന നിരവധി തട്ടുകടകൾ വഴിയോരങ്ങളിലുണ്ട്.അറേബ്യൻ സ്റ്റോറീസിന്റെ ഈ കുഞ്ഞ് സയമത്ത് കാണിച്ച് തീർക്കാൻ മാത്രം ചെറുതല്ല ഇസ്താംബൂൾ അത് കടലോളം,കൊതി തീരാത്ത ഒന്നാണ്....
Comments