Do we have to celebrate Mother's Day അമ്മമാരുെട ദിനം ആചരിക്കുന്നത് കൊണ്ട് ഗുണമുണ്ടോ??????.
അമ്മമാരുെട ദിനം ആചരിക്കുന്നത് കൊണ്ട് ഗുണമുണ്ടോ??????.
1.മറ്റുള്ളവരുടെ അമ്മമാരെ കാണുന്പോഴും, അവരെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയുന്പോഴും നാം നമ്മുടെ അമ്മയെ പറ്റിയും ചിന്തിക്കും.
(ദിവസവും പെറ്റമ്മയെ ഓർക്കുകയും അവരെ അന്വേഷിക്കുകയും,അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് നെഞ്ചത്ത് കൈ വച്ച് പറയുന്നവർ ഒഴികെ)
2.ഫേസ് ബുക്കിലെ സുഹൃത്ത് അമ്മക്കൊപ്പമുള്ള പടമിടുന്പോൾ നമ്മുടെ വാളിലും,ഫോട്ടോസിലും,ഹാർഡ് ഡ്രൈവിലും,പെൻഡ്രൈവിലും,പഴയ ആൽബങ്ങളിലും,മൊബൈലുകളിലും നമ്മുടെ അമ്മക്കൊപ്പമുള്ള പടം തിരയാതിരിക്കില്ല.കണ്ടുകിട്ടിയില്ലെങ്കിൽ നിരാശയുണ്ടാകും,നല്ല സങ്കടവും.
(അമ്മക്കൊപ്പമുള്ള പടം സ്ഥിരമായി കവർപേജാക്കിയവർക്കും,പ്രൊഫൈൽപടമാക്കിയവർക്കും,മൊബൈൽ കവറാക്കിയവർക്കും,പഴ്സിൽ പടം സൂക്ഷിക്കുന്നവരുംഒഴികെ)
3.വിവാഹത്തിന് മുന്പ് അമ്മയുടെ പടം പഴ്സിൽ വച്ച നമ്മളിൽ എത്ര പേർ വിവാഹശേഷം അതെടുത്ത് മാറ്റി ഭാര്യയുടെയും മക്കളുടെ പടം വച്ചുകാണും.
4.ആശയവിനിമയം ഇത്രയും ചിലവ് കുറഞ്ഞ ഇക്കാലത്ത് പെറ്റമ്മയെ ദിവസവും വിളിച്ച് കുശലം അന്വേഷിക്കുന്നവർ എത്രയുണ്ടാകും നമ്മളിൽ.വിളിക്കുന്പോൾ നമ്മുടെ ആവശ്യങ്ങൾ നടപ്പാക്കാനാണോ നാം കൂടുതൽ സമയം ചിലവഴിക്കുക.
5.നാട്ടിലേക്ക് അവധിക്ക് പോകുന്പോൾ കൂട്ടുകാർക്ക് നൽകുന്ന മദ്യത്തിനേക്കാൾ ചിലവ് വരുന്ന സമ്മാനം അമ്മക്ക് വാങ്ങുന്ന എത്ര പ്രവാസികളുണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ.
6.അമ്മക്കൊരുമ്മ കൊടുത്ത് യാത്രക്കൊരുങ്ങുന്ന പതിവ് നമ്മുടെ കുട്ടിക്കാലത്ത് ഉണ്ടായിക്കാണും അത് ഇന്ന് എത്ര പേർ തുടരുന്നുണ്ട്?
7.അമ്മയുടെ മടിയിൽ ഒന്ന് കിടന്നുറങ്ങാൻ കൊതിയുണ്ടായിട്ടും നടക്കാത്തവർ,അതിന് മെനക്കിടാത്തവർ,അമ്മയില്ലാത്തവർ,ഉണ്ടായിട്ടും സാധിക്കാത്തവർ.?
8.സ്വന്തം ഭാര്യയുടെ മുന്നിൽ അമ്മയെ കെട്ടിപ്പിടിക്കാത്തവർ,മടിയുള്ളവർ,ഭാര്യ എന്ത് വിചാരിക്കുമെന്ന് പറയുന്നവർ?
9.അമ്മയുടെ സൌന്ദര്യവും,സ്റ്റൈലും,ഭാഷയും പോരാ എന്ന് വിചാരിച്ച് പൊതുസദസ്സുകളിൽ അമ്മയെ കൂട്ടാത്തവർ.
10.നാട്ടിലേക്ക് പോകുന്പോൾ (പ്രവാസികൾ)അമ്മയെ വിളിച്ച് അമ്മക്കെന്താവശ്യമുണ്ടെന്ന് ചോദിച്ച് അത് വാങ്ങിയും വാങ്ങാതെയും പോകുന്നവർ.
പറയാനും എഴുതാനും ഒരുപാടുണ്ട്.കാരണം അമ്മമാരെ അവഗണിക്കുന്ന വലിയൊരു കൂട്ടത്തിന്റെ നടുവിലാണ് ഞാനുമുള്ളത്.
അത് കൊണ്ട് തന്നെ ചിലത് പറയാതെ വയ്യ.......
എന്റെ അമ്മച്ചിയെ ഞാൻ പല ദിവസങ്ങളിലും ''തിരക്കെന്ന് ഞാൻ പറയുന്ന മുട്ടുന്യായം കൊണ്ട് വിളിക്കാതെ പോയിട്ടുണ്ട്''
എല്ലാ അമ്മമാർക്കും .എല്ലാ ദിവസവും നൻമകൾ നേരുന്നു.....
Comments