മുഖം നിന്നേപ്പോലെ തന്നെ ചരിഞ്ഞിരിക്കും....
ഞാനിടക്കവന്റെ ഹൃദയമിടിപ്പ് നോക്കും..
ചിലപ്പോൾ ശ്വാസം നന്നായി കിട്ടാൻ,ഞാനവനെ മലർത്തി കിടത്തും...
അഛന്റെ കയ്യിൽ നിന്നും വഴുതി ആഴങ്ങളിലേക്ക് നീ പതിച്ചപ്പോൾ ശ്വാസം കിട്ടാതെ...
മൂക്കിലൂടെയും വായിലൂടെയും ഓക്സിജന് പകരം കടൽവെള്ളമല്ലേ നീ ശ്വസിച്ചത്...
പാലുകുടിച്ച് വീർത്ത നിന്റെ വയറിൽ നിറയെ ഉപ്പുവെള്ളം നിറഞ്ഞില്ലേ....
പാട്ടുപാടിയുറക്കിയ,കഥകേട്ടുറങ്ങിയ നിന്റെ രാത്രികൾ കടലന്റെ അഗാധതയിൽ താണുപോയില്ലേ...
കഥകളിൽ നീ കേട്ട നല്ല രാജ്യം കാണാതെ....
കഥകളിൽ നീ വിശ്വസിച്ച നല്ല കാഴ്ചകൾ കാണാതെ..
നിന്റെ കഥ കഴിച്ചില്ലേ ഈ ലോകം..
പ്രിയ ഐലാൻ..നിനക്ക് നിത്യശാന്തി നേരുന്നു..
യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ...
കലാപങ്ങളിൽ അനാഥരാകുന്ന കുഞ്ഞുങ്ങൾ...
കുടുംബകലഹങ്ങളിൽ ഒറ്റപ്പെടുന്ന കുഞ്ഞുങ്ങൾ...
ഐലാൻ നീയും നൊന്പരപ്പെടുത്തുന്നു...
ആഴങ്ങളിൽ വീണു മുറിഞ്ഞ നിന്റെ ശ്വാസം നിലക്കാതിരുന്നെങ്കിൽ എന്ന് ഞാൻ
വെറുതെ ആശിക്കുന്നു...
കൊച്ചൈപ്പ് ഇപ്പോഴും എന്റെ മുന്പിലുറങ്ങുന്നുണ്ട്.....
ഐലാന്റെ വേദനകളറിയാതെ അവൻ വളരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
പ്രിയ ഐലാൻ സ്വർഗത്തിന്റെ വാതിലുകൾ നിനക്ക് വേണ്ടി തുറന്ന് കിടപ്പുണ്ട്...
സ്വർഗ്ഗസ്ഥനായ പിതാവിന്റെ അരികിൽ നിന്നെ പരിലാളിക്കാൻ മാലാഖമാർക്കൊപ്പം നിന്റെ അമ്മ റിഹാനയും,ചേട്ടൻ ഗാലിബും കാത്തിരിപ്പുണ്ട്...
പ്രിയ ഐലാൻ നിത്യശാന്തി നേരുന്നു ഞാനൊരിക്കൽകൂടി...
Comments