Posts

വോട്ടിന്റെ പ്രവാസ ശബ്ദം....

Image
'എനിക്കുണ്ടൊരു വോട്ട് നിനക്കുണ്ടൊരു വോട്ട് നമുക്കില്ലൊരു നേട്ടം',തെരഞ്ഞെടുപ്പിനെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് കുറിച്ച വരികളാണ് ഇത്.യുഎഇയിലെ വിവിധ എമിറേറ്റുകളിലും അലൈനിലും,മസ്കറ്റിലുമായി പത്ത് അധ്യായങ്ങൾ കുറിച്ച  മാതൃഭൂമി ന്യൂസിന്റെ ഗൾഫിൽ നിന്നുള്ള ആദ്യ ചർച്ചാ പരിപാടിയായ 'പ്രവാസി വോട്ട്’ കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും വികസനമുന്നേറ്റവുമാണ്  സംസാരിച്ചത്,ഒപ്പം പ്രവാസികളുടെ തീരാവേദനകളെക്കുറിച്ചും. വോട്ടുള്ളവരും,വോട്ടില്ലാത്തവരും,വോട്ട് ചെയ്യാൻ വിമാനം പറത്തുന്നവരുമായി ഗൾഫ് മലയാളികൾ മാതൃഭൂമി ന്യൂസിന്റെ പ്രവാസി വോട്ടിൽ അത്യന്തം ആവേശത്തോടെ പങ്കെടുത്തു.പ്രവാസികൾ ഉന്നയിച്ച പ്രധാനപ്പെട്ട വിഷയങ്ങളാണ് ഇവിടെ കുറിക്കുന്നത് ഷാർജ… ഇന്ത്യൻ അസോസിയേഷനിലാണ് പ്രവാസി വോട്ടിന്റെ ആദ്യ വേദി ഒരുങ്ങിയത്.ഗൾഫ് മലയാളികൾക്ക് ഏറെ സഹായങ്ങൾ ചെയ്ത പ്രവാസി കാര്യ വകുപ്പിനെ ഇല്ലാതാക്കിയ കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ചാണ് അസോസിയേഷൻ പ്രസിഡന്റ് വൈ.എ.റഹിം ചർച്ചക്ക് തുടക്കമിട്ടത്.കേരളത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തെ ചൂണ്ടിക്കാട്ടി കെഎംസിസി പ്രതിനിധി നിസ്സാർ തളങ്കര സംസാരിച്ചു,ബിജെപിയുടെ പ്രവാസി സംഘടന...

യെമൻ എന്ന സുന്ദരമായ ചരിത്രമുള്ള നാടിനെപ്പറ്റി...ഒരു വീണ്ടുവിചാരം.

Image
യെമനിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യാക്കാരെ രക്ഷപെടുത്തുന്ന ദൌത്യം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിത്തിരിച്ചിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. എന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ വലിയ കാഴ്ചകളുടെ പശ്ചാത്തലത്തിൽ അന്നെഴുതിയ ചെറിയൊരു കുറിപ്പാണിത് സാധിക്കുന്നവർ വായിക്കുക..ഒപ്പം യെമനിലെ സമാധാനത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത യുഎഇയിലെ സൈനികർക്ക് അഭിവാദ്യങ്ങളും... ഐപ്പ് വള്ളികാടൻ. യെമനിലെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് റിപ്പോര്ട്ട് ചെയ്യാൻ പോയ ഏക ഇന്ത്യൻ ചാനലായ മാതൃഭൂമി ന്യൂസ് ചാനലിന്റെ മിഡിൽ ഈസ്റ്റിലെ ചീഫ് റിപ്പോർട്ടർ . ജിബൂട്ടിയിലെ വിമാനത്താവളത്തിലും തുറമുഖത്തും നടന്ന രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ രക്ഷാ വിമാനത്തിൽ സന വിമാനത്താവളത്തിലും എത്തി റിപ്പോര്ട്ടിംഗ് നടത്തി ................ അവൾ സോളമൻ രാജാവിന് നൂറ്റി ഇരുപത് താലന്ത് സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു.ഷേബാ രാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.ബൈബിളിലെ പഴയനിയമത്തിൽ രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിലെ പത്താം അധ്യായത്തിലെ പത്താം വാക്യമാണ് ഇ...
Image
അനിയന്റെ ആശുപത്രികിടക്കയുടെ ചാരത്ത് നിന്നാണ് ഏഷ്യാനെറ്റിലെ അഭിമുഖ പരീക്ഷക്കായി പുളിയരക്കോണത്തേക്ക് പോയത്.പോകാൻ നേരം അച്ചാച്ചി(എന്റെ അപ്പ)ചോദിച്ചു.ടാ നിനക്ക് അവിടെ വല്ലവരെയും അറിയുമോെയന്ന്.ചിന്തിച്ചപ്പോൾ ഏഷ്യാനെറ്റിന്റെ ആകെകൂടി പരിചയമുള്ള പരിപാടി കണ്ണാടിയായിരുന്നു.പുളിയരക്കോണത്ത് അന്ന് എന്നെ ഇന്റർവ്യൂ ചെയ്യാൻ കണ്ണാടിയുടെ അവതാരകനായ ടിഎൻജി സാറും ഉണ്ടായിരുന്നു.ഒപ്പം എംഡി മാധവനും,എഡിറ്റർ കെ.പി.മോഹനനും. പുലികൾക്ക് മുന്നിൽ ഞാൻ ശരിക്കും ഒരു ഐപ്പ് കുഞ്ഞായിരുന്നു.നല്ല മീശപോലുമില്ലാത്ത കഷ്ടിച്ച് അന്പത്തിയഞ്ച് കിലോ ഭരമുള്ള ഒരു ഉദ്യോഗാർത്ഥി.അഭമുഖം തുടങ്ങിയപാടെ മാധവൻ എന്നോട് ചോദിച്ചു.ഇതാരാണ് ചൂണ്ടിയത് ടിഎൻജിക്ക് നേർക്കായിരുന്നു.ഗോപകുമാർ സർ കണ്ണാടിയുടെ...മുഴുവിപ്പിക്കുന്നതിന് മുന്പേ ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ ആവശ്യം.എന്തൊക്കെയോ ചോദിച്ചു.ഒന്നും ഇപ്പോഴന്നല്ല അപ്പോഴും ഓർമ്മയില്ല.പക്ഷേ അദ്ദേഹം ശ്രദ്ദയോടെ എന്നെ വീക്ഷിച്ചു.2005ൽ മുംബൈയിൽ വെള്ളപ്പൊക്കത്തിന്റെ സമയത്തായിരുന്നു ഈ പരീക്ഷ.മുംബൈക്ക് പോകാൻ തയാറാണോയെന്ന് ചോദിച്ചപ്പോൾ,എവിടേക്കും തയാറെന്നായിരുന്നു ഉത്തരം.അന്ന...

നിരഞ്ജന് ബാഷ്പാഞ്ജലി....

Image
മുഖം പോലുമില്ല അവസാനത്തെ ചുംബനം നൽകാൻ... പക്ഷേ ഇന്ത്യ മുഴുവൻ അവനെ ചുംബനം കൊണ്ട് പൊതിഞ്ഞിരിക്കുന്നു ശവമഞ്ചത്തിന്റെ പുറത്തെ യൂണിഫോമിൽ ചോരത്തുള്ളിയില്ല.... ചങ്ക് പൊട്ടി നിൽക്കുന്നവരുടെ നെഞ്ചിൽ അതേറെയുണ്ട്... മകൾക്ക് ഇനി അഛനില്ല....ഭാര്യക്ക് ഇനി ഭർത്താവില്ല....അഛന് ഇനി മകനില്ല.. ബന്ധുക്കൾക്കിനി വീന്പളക്കാൻ പട്ടാളക്കാരനുമില്ല..... നിരഞ്ജൻ ഒരു പേരല്ല.... അവൻ ഇന്ത്യനാണ്...... ഉഗ്രവാദികളുടെ ചങ്ക് തകർത്ത ഇന്ത്യൻ...... നീ മരിച്ചിട്ടില്ല...ഞങ്ങളുടെ ഉള്ളിൽ ധീരജവാനായി നീയുണ്ട്....... ധീരമായി നീ യാത്ര പറഞ്ഞു....ഇന്ത്യയുടെ അഭിമാനം ഉയർത്തി. ധീര ജവാന് സ്നേഹം നിറഞ്ഞ വിട... ഇളകാത്ത നിന്റെ നെഞ്ചിൽ ചുംബിച്ചുകൊണ്ട്......                                                                ...

മ്യൂസിയം പുസ്തകങ്ങൾക്ക് വില നാല് കോടിയിലേറെ....

ഐപ്പ് വള്ളികാടൻ... ...... ഷാർജ-പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള അമൂല്യമായ പുസ്തകങ്ങളുടെ ശേഖരവുമായാണ് ഹോളണ്ട്,ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഷാർജ പുസ്തകമേളയിൽ എത്തിയിരിക്കുന്നത്.കയ്യെഴുത്ത് പ്രതികൾ മുതൽ,അച്ചടിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ വരെ ഇവരുടെ പക്കലുണ്ട്. ഇത് മൂന്നാം തവണയാണ് ഓസ്ട്രിയയിൽ നിന്നുള്ള 'ഇൻലിബ്രിസും',ഹോളണ്ടിൽ നിന്നുള്ള 'ഫോറമും' സംയുക്തമായി പുസ്തകങ്ങൾ പരിചയപ്പെടുത്താനും വിൽക്കാനുമായി  ഷാർജയിൽ എത്തുന്നത്. ഈജിപ്ത്,സീനായി,ജറുസലേം എന്നീ നാടുകളിലെ 1858നും1860നും ഇടക്കുള്ള ഇരപുത് അപൂർവ ഫോട്ടോകളുള്ള ആദ്യ പതിപ്പിലുള്ള പുസ്തകമാണ് ഏറ്റവും വിലയേറിയത്.പതിനേഴ് ലക്ഷത്തി,എഴുപത്തയ്യായിരത്തി,മു ന്നൂറ്റി എഴുപത് യുഎഇ ദിർഹമാണ് ഈ പുസ്തകത്തിന്റെ വില.ഇംഗ്ലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഫ്രാൻസീസ് ഫ്രിത്ത് ആണ് പുസ്തകത്തിലെ ഫോട്ടോകൾ പകർത്തിയത്.ഇന്ത്യൻ രൂപയുടെ വിനിയമ നിരക്ക് നോക്കിയാൽ ഏതാണ്ട് മൂന്ന് കോടി,ഇരുപത് ലക്ഷത്തോളം രൂപ. 1770ൽ പുറത്തിറത്തിയ അറേബ്യൻ ചരിത്രം അടങ്ങിയ പുസ്തകമാണ് ഇവിടെയുള്ളതിൽ വില കുറഞ്ഞത്.ഈ പുസ്തകത്തിന് ...

അക്ഷരമധുരം വിളന്പി ഷാർജ പുസ്തകമേള..

Image
അക്ഷരമധുരം നുകരാൻ പതിനൊന്ന് നാളുകളാണ് ഷാർജ ഭരണാധികാരി െഷയ്ഖ് സുൽത്താൻ അൽ ഖാസിമിയിലുടെ  രക്ഷകർതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമ്മാനിക്കുന്നത്.ഷാർജ എക്സ്പോ സെന്ററിലെ വിശാലമായ ഹാളുകളിൽ എഴുത്തുകാരെ നേരിട്ട് കാണാനും കേൾക്കാനും അവരുടെ കയ്യൊപ്പിട്ട പുസ്തകങ്ങള് ഏറ്റുവാങ്ങാനും വലിയ അവസരമുണ്ട്.ഇന്ത്യ ഉൾപ്പെടെയുള്ള അറുപത്തിനാല് രാജ്യങ്ങളിൽ നിന്നായി 1546 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.210ഭാഷകളിൽ നിന്നായി 15 ലക്ഷം പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്. .... നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ,മാതൃഭൂമി ബുക്സ്,ഡിസിബുക്സ്,ചിന്ത,പെൻഗ്വിൻ തുടങ്ങിയ 110 പ്രസാധകരാണ് ഇക്കുറി ഇന്ത്യയിൽ നിന്നും എത്തിയിരിക്കുന്നത്.890 പ്രാദേശിക അറബ് പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ട്.യുഎഇയിൽ നിന്നാണ് കുടുതൽ പേർ എത്തിയിരിക്കുന്നത്,146പ്രസാധകർ.പോളണ്ട്,പെറു,അൽബേനിയ,ആർജന്റീന,ബൾഗേറിയ,മാർസിഡോണിയ,മംഗോളിയ,സെർബിയ എന്നീ രാജ്യങ്ങൾ ആദ്യമായി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ പങ്കെടുക്കുന്നു. ..... മുപ്പത്തിനാലാമത് ഷാർജ രാജ്യാന്തര പുസ്തകമേള യുഎഇ സുപ്രീം കൌൺസിൽ അംഗവും,ഷാർജ ഭരണാധികാരിയുമായ ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ...

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

Image
ജോർജിയയിലെ മൂന്ന് പ്രധാന സ്ഥലങ്ങളാണ്  ഈ എഴുത്തിൽ.  രാജ്യത്തെ ഏറ്റവും ഉയർന്ന മലനിരയുള്ള സ്റ്റെപാൻസ്മിന്റയും,ഉപ്ലിസ്കോയും, സ്റ്റാലിന് റെ ജൻമനാടായ ഗോറിയും. ആദ്യം സ്റ്റെപാൻസ്മിന്റെയിലേക്ക് പോകാം.തലസ്ഥാനത്ത് നിന്നും ഏതാണ്ട് 160 കിലോമീറ്റ റിലേറെ ദൂരമുണ്ട് പണ്ട് കാലത്ത് കസ്ബഗിയെന്ന് അറിയപ്പെടുന്ന സ്റ്റെപാൻസ്മിന്റെയിലേക്ക്.സമു ദ്രനിരപ്പിൽ നിന്നും 5047അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ജോർജിയയിലെ ഏറ്റവും ഉയർന്ന പ്രദേശം കൂടിയാണിത്.മലനിരകളും തടാകങ്ങളും നിറഞ്ഞ വഴിയിലൂടെ റോഡ് മാർഗം ഏതാണ്ട് മൂന്ന് മണിക്കൂറി  ലേറെ വേണം ഇവിടേക്ക്.ഇടക്ക് നിർത്തി നിർത്തി പോയാൽ സമയം വീണ്ടുമെടുക്കും.കസ്ബഗി മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ പ്രദേശം.തിബ്ലിസിയില് നിന്നും പോകുന്പോൾ ആദ്യം കാണുന്ന പ്രധാന സ്ഥാലം ഷിനിവാലി ഡാമാണ്.വൈദ്യുതിക്കും ജല സേചനത്തിനുമായി ഉപയോഗിക്കുന്ന ഈ ഡാം മുകളിലെ റോഡിൽ നിന്നും ഭംഗിയായി കാണാം, ഡാം പ്രദേശത്തേക്ക് പ്രവേശനമില്ല. http://mathrubhuminews.in/ee/Programs/Episode/20423/arabian-stories1/E അവിടെ നിന്നും ഗുദൌരി എന്ന സ്ഥലത്തൂകൂടിയാണ് യാത്ര.ഇപ്പോൾ തന്നെ മലയ...