ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...
ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്... സിറിയയിലെ യുദ്ധക്കളങ്ങളിൽ അവസാന ശ്വാസം വലിച്ച കുട്ടികളുടെ കണക്ക് ആർക്കും അറിയില്ല. ഇന്നും തന്റെ കയ്യില് നിന്നും പിടിവിട്ടു പോയ,മുലയിൽ നിന്നും അകന്നുപോയെ മക്കളെയോർത്ത് അമ്മമാർ അന്വേഷിച്ച് നടക്കുന്നുണ്ടാകും. സിറിയയിലെ സന്നദ്ധ പ്രവർത്തകനായ ഖാലിദ് ഫറായുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നുണ്ട്. ബാരൽ ബോംബുകൾ വീണ തകർന്ന മൂന്ന് നില കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും ജീവനോടെ അവൻ ഒരു കുഞ്ഞിനെ വലിച്ചെടുത്തു. നിർത്താല കരഞ്ഞുകൊണ്ടിരുന്ന അവന്റെ/അവളുടെ തലയിൽ ചോരത്തുള്ളികളുണ്ടായിരുന്നു. കുഞ്ഞിനെ രക്ഷിച്ച ശേഷം ഖാലിദ് ഫറാ പറഞ്ഞതൊന്നുണ്ട്,ബാരൽ ബോംബിനേക്കാൾ ശക്തനായിരുന്നു ആ കുഞ്ഞെന്ന്.. പിന്നെ ആ കുഞ്ഞിനെ അന്വേഷിച്ചോ എന്ന ചോദ്യത്തിന് ഖാലിദ് പറഞ്ഞ ഉത്തരമാണ് എന്റെ കണ്ണു നനച്ചത്. അതിന് സമയമില്ല,ഇതുപോലെ എത്രയോ കുട്ടികൾ ഇപ്പോഴും രക്ഷക്കായി കരഞ്ഞുകൊണ്ടേയിരിക്കുന്നു...