Posts

ഷാർജയിലെ മരുഭൂമിയിലും നെൽകൃഷി- കൊയ്ത്തുൽസവത്തിന് കൃഷിപ്രേമികൾ...

Image
കുട്ടനാടൻ നെൽപാടത്തിന്റെ പ്രതീതിയായിരുന്നു ഷാർജയിലെ സുധീഷ് ഗുരുവായൂരിന്റെ വീട്ട് മുറ്റത്ത്.കേരളത്തിന്റെ കാർഷിക സംസ്കാരവും,കൃഷിയുടെ മഹത്വവും കഷ്ടപ്പാടുകളും ഗൾഫിലെ കുട്ടികൾക്ക് പകർന്ന് നൽകാനാണ് ഷാർജയിലെ മലയാളി കർഷകനായ സുധീഷ് ഗുരുവായൂർ ഈ പരിശ്രമം നടത്തിയത്. മാസങ്ങൾക്ക് മുന്പ് ഷാർജയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ സുധീഷിനൊപ്പം നെൽകൃഷിക്ക് കൂടി.നാട്ടിലെ നെൽവിത്തിനമായ ഉമയാണ് വീട്ടുമുറ്റത്ത്  പ്രത്യേകം തയ്യാറാക്കിയ നെൽപാടത്ത് വിതച്ചത്.ഷാർജയിൽ കിട്ടുന്ന ഉപ്പ് വെള്ളം തന്നെയാണ് യാഥാസമയം നെല്ലിന് നൽകിയത്.ജൈവ വളങ്ങളും വിതറി.മാസങ്ങൾക്കിപ്പുറം രാസവളത്തിന്രെ പോറലുപോലുമില്ലാതെ നെൽപാടും നൂറുമേനി നിറവിലായി. കൊയ്ത്തിന് പാകമായ തന്റെ വീട്ട്മുറ്റത്തെ പാടത്തൊരുക്കിയ നെല്ല് കൊയ്യാൻ സുധീഷ് കുട്ടികൾക്കൊപ്പം കൃഷി പ്രേമികളായ ആളുകളെയും ക്ഷണിച്ചു. നാട്ടിലെ കൊയ്ത്തുൽസവത്തിന്റെ പ്രതീതിയായിരുന്നു സുധീഷിന്റെ  ഷാർജയിലെ വീട്ട് മുറ്റത്ത്,കുട്ടികളും മുതിർന്നവരും കർഷകരുടെ വേഷത്തിൽ അണിനിരന്നു.കയ്യിൽ ഷാർജയിൽ പണിത അരിവാൾ,തലയിൽ പാളത്തൊപ്പിയും, പശ്ചാത്തലത്തിൽ നാടൻ പാട്ടുകളും. നെൽകൃഷിയുടെ രീതികളും,ചോറിന്റെ വ...

വെടിപ്പുരക്ക് മംഗളം.......

ഒരു വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പണ്ടൊരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഒരു വാർത്താ സമ്മേളനം നടത്തി.ആലപ്പുഴയിൽ കൊല്ലപ്പെട്ട പോൾ ജോജ്ജ് മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച എസ് കത്തി വ്യാജമായി ഉണ്ടാക്കിയതാണെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തക്കെതിരയൊണ് ഇന്നത്തെ മുഖ്യൻ അന്ന് വാർത്താസമ്മേളനം വിളിച്ചത്. അതിന്റെ പിറ്റേന്ന് ഇന്നും റേറ്റിംഗിൽ താഴെപോകാത്ത ആറ് മണി വാർത്തയിൽ ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന TNG ഈ വാർത്ത ഉണ്ടായതിനെപ്പറ്റി വിശദീകരിച്ചു.അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു.ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് ഉറപ്പ് നൽകി.ഒളിക്യാമറയുടെ സഹായത്തോടെ ആ വാർത്തയുടെ ഉടമസ്ഥരാകാൻ ഞാനും,ക്യാമറാ മാൻ രാജേഷ് തകഴിയും,സഹായികളായി ഈഥൻ സെബാസ്റ്റ്യനും,കുഞ്ഞുമോൻ ചേട്ടനും,വിനോദുമുണ്ടായിരുന്നു. ആ വാർത്തയിലേക്ക് എന്നെ നയിച്ചത് അന്ന് കെഎസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയും,എന്റെ സഹോദരനുമായ ആർ.ബി.നിജോയായിരുന്നു.രണ്ടാഴ്ചയോളം ഉറക്കം നഷ്ടപ്പെട്ട ഞങ്ങൾക്കെല്ലാവർക്കും ആ വാർത്ത തന്ന ഊർജ്ജമാണ് ഇന്നും മാധ്യമപ്രവർത്തകനായി ഞാനും തകഴിയുമൊക്കെ ഇവിടെ ജീവ...

അവൾക്ക് വേണ്ടി......

Image
ദില്ലിയിൽ വാഹനത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് ഇന്നും എനിക്കറിയില്ല,നിർഭയ എന്നല്ലാതെ.അവളുടെ സങ്കടം ദില്ലിയേക്കാളേറെ ചർച്ച ചെയ്യപ്പെട്ടതും മാധ്യമവിചാരണക്ക് വേദിയായതും ഒരു പക്ഷേ ഇങ്ങ് നമ്മുടെ കേരളത്തിലാണെന്നത് പറയാതെ വയ്യ. ഇന്ന് നമ്മുടെ നാട്ടിലെ പ്രശസ്തയായ കൊച്ചി മുതൽ തൃശൂര് വരെ നല്ല പിടിപാടുള്ള യുവനടിയെ നാടകം കളിച്ച് തട്ടിയെടുത്ത്,പീഡിപ്പിച്ചു.അതുമാത്രമല്ല അവളുടെ നഗ്ന ശരീരത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി. അത് അവിടെ നിൽക്കട്ടെ... സിനിമയിൽ കുറെ തന്തക്ക് വിളിച്ചിട്ടുള്ള എനിക്കിഷ്ടമുള്ള ചില നടൻമാരിൽ മുന്പന്തിയിലാണ് പ്രിഥ്വിരാജ് സുകുമാരൻ.ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു,തന്തയില്ലാത്തരം കാണിച്ചവൻമാരെ 'bastard' എന്ന് വിളിച്ച് തന്നെയാണ് പ്രിഥ്വി തന്റെ പോസ്റ്റിട്ടിരിക്കുന്നത്.സങ്കടകരമായ ഒരു കാര്യം കൂടി അദ്ദേഹം പങ്കുവക്കുന്ന.ഇത്രയും ധൈര്യശാലിയായ സിനിമാ സെറ്റുകളിൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഈ നടി,തന്റെ പുതിയ സിനിമയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു,എന്നാൽ മാനസികമായും ശാരീരികമായും അവളനുഭവിച്ച വേദന കാരണം ആ സിനിമയിൽ നിന്നും അവൾ പിൻവാങ്ങിയിരിക്കു...

പ്രണയദിന കുറിപ്പുകൾ....

Image
ടെകി പ്രണയം നിനക്കുള്ള എന്റെ പ്രണയമാണ് ഞാനിന്നലെ വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്തത്. നീ അത് തുറന്ന് പോലും നോക്കാതെ തള്ളി മറ്റൊരു വാട്സ്ആപ്പ് ഫോർവേഡാക്കി.. നിന്റെ പ്രണയമാണ് ഞാനിന്ന് ഡീലീറ്റ് ചെയ്ത മെസേജിലുണ്ടായിരുന്നത്. തിരിച്ചെടുക്കാൻ പറ്റാത്ത വിധം അത് എന്നന്നേക്കുമായി സിസ്റ്റത്തിൽ നിന്നും ഡിലീറ്റായി. നീ തിരിച്ചറിയാതെ ഫോർവേഡ് ചെയ്ത് പ്രണയം തിരിച്ചാരെങ്കിലും അയക്കുമെന്ന് കരുതി റീചാർജ്ജ് ചെയ്ത് ഞാൻ ബാറ്ററിയിൽ കറണ്ട് നിറച്ച് ടച്ച് ഫോണിൽ  വിരലമർത്തി കാത്തിരിക്കുന്നു. പ്രണയം ഒരു ഗ്രാമാന്തരീക്ഷത്തിൽ.. നിന്നെയും കാത്ത് ഞാൻ വഴിവക്കിൽ കാത്തിരുന്നു.. നിന്നു നിന്നു മുഷിഞ്ഞപ്പോൾ  കോയക്കാന്റെ ചായക്കടയിൽ കയറി.. നീ രമണിയോടൊപ്പം പാവാടയും പറത്തി ബിസ്മി ബസിൽ കയറി പോകുന്നത് ഞാൻ കണ്ടു.. വൈകുവോളം ഞാൻ കാത്തിരുന്നു,ഇടക്ക് മുഖം ഷൌരം ചെയ്തു,അന്പലക്കുളത്തിൽ കുളിച്ചു തോർത്തി.. രാത്രി വീട്ടിലെത്തിയപ്പോൾ അറിഞ്ഞു നിനക്ക് കല്യാണമായെന്ന്,ഗൾഫിൽ നിന്നുമെത്തിയ നിന്റെ മുറച്ചെറുക്കനൊപ്പം,അത്തറിന്റെ മണമടിച്ച് നീ ഇന്നേ അവനെ പ്രേമിച്ച് കാണുമെന്ന് എനിക്കറിയാം. നിനക്കെഴുതിയ പ്രേമലേഖനം ഞാൻ,ചെറുമഴയിൽ ഒഴുകിയൊലിച്ച ഇറച്...

എന്താണ് കോൺഗ്രസേ…….

കുട്ടിക്കളിയല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് നമുക്കെല്ലാം അറിയാം അത്തരക്കാർക്ക് പ്രവർത്തിക്കാൻ രാഷ്ട്രീയപാർട്ടികളിൽ വിവിധ ഉപസംഘങ്ങളുണ്ട്.എന്താ ഇപ്പോൾ കഥ,ഞാനൊരു രാഷ്ട്രീയ പ്രവർത്തകനല്ല,ആ പണിയിൽ വിലസില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തരക്കേടില്ലാത്ത പണിയെടുത്തതിന് ശേഷം മാധ്യമപ്രവർത്തകനാകാൻ ഇറങ്ങിപ്പുറപ്പെട്ടത്.പക്ഷേ ചിലതൊക്കെ കാണുന്പോൾ പറയാതിരിക്കാൻ കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെ ജില്ലാ ആസ്ഥാനങ്ങളിൽ യുവതുർക്കികളെ നിയമിച്ചിരിക്കുകയാണ് സാക്ഷാൽ രാഹൂൽ ഗാന്ധിയുടെ ഹൈക്കമാന്റ്.കെ.കരുണാകരൻ,എ.കെ.ആന്റണി,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.എം.സുധീരൻ എന്നീ പ്രതിഭകളെയൊക്കെ നേരിട്ട് കാണാനും ചിലതൊക്കെ കേൾക്കാനും കഴിഞ്ഞിട്ടുള്ള എളിയ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇപ്പോഴത്തെ പേരുകളൊക്കെ കേൾക്കുന്പോൾ നാളെ ഈ പാർട്ടിയുടെ അവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഒരു വനിതാ സംഘടനയുടെ,അല്ലെങ്കിൽ മന്ത്രി വരെ നമുക്ക് സഹിക്കാൻ പറ്റുന്നയാളാണ് ബിന്ദു കൃഷ്ണ,അവരെയാണ് ജില്ലാ ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.നല്ലൊരു സമരം പോലും വിജയിപ്പിച്ച കഥയില്ലാത്ത ഇവർ നല്ല കഥയുള്ള കൊല്ലത്ത് ഏത് രീതിയിൽ അണിയറക്കാര...
Image
അമ്മേ…. നെഞ്ച് പൊട്ടിയ വിധിയാണ് അമ്മേ ഞങ്ങളും കേട്ടത്.. കൊലക്കയർ തന്നെയാണ് ഞങ്ങളും ആശിച്ചത്… പരമോന്നത കോടതിയെ ചോദ്യം ചെയ്യാൻ ഞങ്ങൾ അശക്തരാണ്.. വാദപ്രതിവാദങ്ങൾ നിരത്തിയതിൽ എവിടെയാണ് പിഴച്ചത്…. സംശയത്തിന്റെ ആനുകൂല്യം മോഹിച്ച് ഇനിയും ഗോവിന്ദച്ചാമിമാർ ഉണ്ടാകും.. ഭിന്നനെങ്കിലും കാമവെറിയുമായി ഇനിയും അവൻമാർ പതിയിരുപ്പുണ്ടാകും… സൌമ്യ നീ മരിച്ചിട്ടില്ല…നിന്നെ കൊന്നുകൊണ്ടേയിരിക്കും…. ആർക്കും നിന്നെ രക്ഷിക്കാനാകില്ല…ആരും നിന്റെ വേദന കാണില്ല… അവർ നിനക്ക് വേണ്ടി പുഷ്പചക്രങ്ങൾ സമർപ്പിക്കും…. അവർ നിനക്ക് വേണ്ടി മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിക്കും… പക്ഷേ നീ എന്നും മോക്ഷമില്ലാത്തെ അലയും… മാപ്പ്…സൌമ്യയെ ഈ ലോകത്തിൽ പ്രസവിച്ചതിന്… മാപ്പ്…അവളെ വളർത്തി വലുതാക്കിയതിന്.. മാപ്പ്…അവൾക്ക് നീതിയില്ലാതാക്കിയതിന്… നിനക്ക് മാപ്പില്ല ഗോവിന്ദച്ചാമിയേ…അമ്മമാരൊക്കെ നിനക്ക് വിധിയെഴുതിയിട്ടുണ്ട്.. സുപ്രീംകോടതിക്കും മേലെ ചില വിധികളുണ്ട്.. അവ നിലക്കാതെ നിന്നെ വിധിച്ചുകൊണ്ടിരിക്കും…

അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........

Image
അ ഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും......... ഐപ്പ് വള്ളികാടൻ പ്രവാസി കാര്യ വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചപ്പോൾ വിളറിപൂണ്ടവർ ഇപ്പോൾ എവിടെയാണ്?മലയാളിയായ വയലാർ രവി യുപിഎ ഭരണകാലത്ത് പ്രവാസി മന്ത്രിയായിരുന്നപ്പോൾ,മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്പോൾ അദ്ദേഹത്തിന്റെ ഒരു സ്ഥിരം മറുചോദ്യമുണ്ടായിരുന്നു,നിങ്ങള് പറ ഞാനെന്ത് ചെയ്യണം? ഇപ്പോൾ ഈ വകുപ്പില്ല വകുപ്പ് മന്ത്രിയുമില്ല,പകരം കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദേശകാര്യ വകുപ്പുണ്ട്.അതിന്റെ തലപ്പത്ത്  സുഷമാ സ്വരാജും. ഇപ്പോൾ സജീവമായ സൌദി വിഷയത്തിൽ വിദേശകാര്യ വകുപ്പ് എത്ര കാര്യക്ഷമമായി ഇടപെട്ടുവെന്നതിന്റെ തെളിവുകൾ  നാം കണ്ടുകൊണ്ടിരിക്കുകയാണ്. സൌദി തൊഴിൽ മന്ത്രി മുഫരിജ് അൽ ഹഖ്ബാനിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും വേണ്ട പരിഹാരം നേടാനും വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിന് കഴിഞ്ഞു. ഒരു പട്ടാളക്കാരൻ രാഷ്ട്രീയക്കാരനായാൽ എന്ത് ഗുണം എന്ന് ചോദിക്കുന്നവർക്ക് ഇനി ഒറ്റ ഉത്തരം മതി, അത് ജനറൽ വി.കെ.സിംഗ് എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്.െയമനിലെ  ഓപ്പറേഷൻ റാഹത്ത് ...