An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......
കലാപം തുടരുന്ന യെമനിലും,പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ നേപ്പാളിലും ഇന്ത്യയെപ്പോലെ ഒരു രാജ്യം ഇത്രകണ്ട് വിയർപ്പൊഴിക്കിയിട്ടില്ല.സ്വന്തം രാജ്യക്കാരെപ്പോലെ തന്നെ മറ്റുള്ളവരെയും രക്ഷിക്കാൻ ഇന്ത്യ കാണിച്ച ഉൽസാഹം ലോകം വാഴ് ത്തുകയാണ്.
യെമനിലെ കലാപക്കാഴ്ചകളും, രക്ഷാപ്രവർത്തനവും നേരിട്ട് കണ്ട വ്യക്തി എന്ന നിലയിൽ ഇന്ത്യയുടെ, പ്രത്യേകിച്ച് വിദേശകാര്യമന്ത്രാലത്തിന്റ ഓരോ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുക മാത്രമെ എന്നെപ്പോലെ ഒരാൾക്ക് കഴിയുകയുള്ളു.സനയിൽ നിന്ന് വിമാനം കിട്ടാൻ കഴിയാതെ വിഷമിച്ച അമേരിക്കക്കാരെയും,ലണ്ടൻകാരെയും,ഓസ്ട്രേലിയക്കാരെയും എയർ ഇന്ത്യയുടെ മുൻ സീറ്റിൽ ഇടം കൊടുത്ത് ഇന്ത്യയെന്ന മഹാരാജ്യം സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും നൽകി.
യെമനിൽ നിന്നും രക്ഷപെട്ട് ജിബൂത്തിയെന്ന ആഫ്രിക്കൻ രാജ്യത്തെത്തിച്ച മലയാളികൾ കൊച്ചിയിലേക്ക്  അടിയന്തര വിമാനം പറത്തണമെന്നാവശ്യപ്പെട്ട് ഒച്ചയുണ്ടാക്കി,
കേന്ദ്രമന്ത്രിയോടും,അംബാസഡറോടും തട്ടിക്കയറുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു.ഒരു ദിവസം ജിബൂത്തിയിലെ കപ്പലിൽ വിശ്രമിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് വാചകകസർത്ത് നടത്താൻ മലയാളികളായിരുന്നു മുന്പന്തിയിൽ.
അവിടെ ഒരു വടക്കേ ഇന്ത്യാക്കാരനും മുറുമുറുക്കുന്നത് ഞാൻ കണ്ടില്ല.
ജിബൂത്തിയിലുണ്ടായിരുന്ന വിമാനങ്ങൾക്ക് വീണ്ടും സനയിലേക്ക് പറക്കണം കാരണം അവിടെ അപ്പോഴും സുരക്ഷിത രാജ്യം സ്വപ്നം കണ്ട് കുട്ടികളടക്കമുള്ളവർ കാത്തിരിക്കുകയാണ്.
വിമാനങ്ങൾ അതിവേഗം കൊച്ചിയിലേക്ക് പറത്തിയാൽ ഇവരുടെ രക്ഷ അസാധ്യമാകും.
ഇതൊക്കെ അറിയാമായിരുന്ന മലയാളികൾ തന്നെയാണ് വീട്ടുപടിക്കൽ വേഗമെത്താൻ മുറവിളി കൂട്ടയത്.
യെമനിലെ സ്ഥിതിയിൽ നിന്നും വളരെ മോശമായിരുന്നു നേപ്പാളിലെ അവസ്ഥ മിനിട്ടുകൾ കൊണ്ട് ഭൂമി വിണ്ടുകീറി,കെട്ടിടങ്ങൾ നിലംപൊത്തി അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നും എത്രയും പെട്ടെന്ന് ആളുകളെ രക്ഷിക്കുക എന്നത് മാത്രമാണ് ദൌത്യസംഘത്തിന്റെ പ്രഥമ ജോലി.
ഉല്ലസിക്കാൻ പോയ മലയാളികളെ വിമാനമാർഗം രക്ഷപെടുത്തി ദില്ലയിലെത്തിച്ചപ്പോൾ ചാനൽ മൈക്കുകൾക്ക് മുന്നിൽ രക്ഷാപ്രവർത്തനത്തെ വിലകുറച്ച് കാണിച്ച വിരുതൻമാരിൽ മുന്പന്തിയിൽ മലയാളികൾ തന്നെയായിരുന്നു.
എംബസിയുടെ ഇടപെടൽ മോശമായിരുന്നത്രേ...ഒരു മലയാളികയുടെ ആരോപണം എന്റെ ചാനലിൽ തന്നെയാണ് ഞാൻ കണ്ടത്.
എംബസി ഉദ്യോഗസ്ഥന്റെ മകൾ കെട്ടിടത്തിന്റ അടിയിൽ പെട്ട് മരിച്ചുവെന്ന വാർത്ത ദുബായിലിരുന്ന് ടിവിയിലാണ് ഞാൻ കണ്ടത്.ഈ മാനസികാവസ്ഥയിൽ എത്ര ഭംഗിയായാണ് അവർ അധ്വാനിച്ചത്?
പ്രകൃതി ദുരന്തത്തിനിടയിൽ ഇതിൽകൂടുതൽ രക്ഷ എങ്ങനെ ഒരുക്കാനാണ്?
അതൊന്നും മനസ്സിലാക്കാതെ സ്വാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെ നാം നമ്മെ തന്നെയാണ് പരിഹാസ്യരാക്കുന്നത്.
യെമനിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള പത്രങ്ങൾ വാനോളം പുകഴ്ത്തി.
ബിജെപി ഭരിക്കുന്ന ഇന്ത്യയായതുകൊണ്ടല്ല ഞാനിതൊക്കെ എഴുതുന്നത്.ഞാനൊരു ബിജെപി പ്രവർത്തകനോ അനുഭാവിയോ അല്ല.
പക്ഷേ നല്ലത് ചെയ്യുന്പോൾ കൊഞ്ഞനം കുത്തുന്ന ചില മലയാളികൾ നല്ലത് പറയാൻ കൂടി പഠിക്കണം.അത് ഇന്നത്തെ കാലത്തെ അനിവാര്യതയാണ്.

Comments

Unknown said…
Well said my friend.. എന്തിലും പുച്ഛം കാണുന്ന മലയാളി ...
REJI said…
പതിനായിരത്തോളം പേർ നേപ്പാളിൽ മരിച്ചു. ലക്ഷങ്ങൾക്ക് പരുക്കേറ്റു. ഒരു രാജ്യം അപ്പാടെ തകർന്നടിഞ്ഞു.
നമ്മുടെ ചില ചാനലുകൾ ഇപ്പോഴും പറയുന്നത് മലയാളികളെ ആരും തിരിഞ്ഞുനോക്കുന്നില്ല എന്ന്...!
രണ്ടു മലയാളി ഡോക്റ്റർമാരുടെ ഭൗതികദേഹങ്ങൾ വേറെ നൂറുകണക്കിന് ദേഹങ്ങൾക്കൊപ്പം കിടക്കുന്നത് നേരിൽ കണ്ടിട്ടും പരാതി മാത്രം- ആരും നോക്കുന്നില്ല, വിമാനമില്ല, നാട്ടിലേക്ക് വേഗം എത്തിക്കാൻ സൗകര്യം ചെയ്യുന്നില്ല...!
ഡോ. അബിൻ സൂരി മാത്രമാണ് നമ്മുടെ വിഷയം. നേപ്പാളിന് അങ്ങനെയെത്രയെത്ര സൂരിമാരുടെ കാര്യം നോക്കണം. നമുക്ക് സൂരിയെ നാട്ടിൽ എത്തിക്കാൻ പ്രത്യേക വിമാനം തന്നെ വേണം. കേരളത്തിൽ തന്നെ എത്തിച്ചാൽ സന്തോഷം..!
കഷ്ടം, കഷ്ടം...!
ഐപ്പേ .. നല്ല കാര്യം നല്ലതുപോലെ പറഞ്ഞു ..
dinesh kumar said…
സർ.... താങ്കളെ പോലെ ഒരു മാധ്യമ പ്രവൃത്തകൻ സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന് അഭിനന്ദനം, ഇനിയും തുറന്നുപറയാൻ മടിച്ചിരിക്കുന്നവർക്ക് ഇത് പ്രചോദനമാകട്ടെ , എന്തിലും ഏതിലും കച്ചവടവും രാഷ്ട്രീയവും മാത്രം കാണുന്ന, പ്രച്ചരിപ്പിക്കുന്നവരുടെ വളചോടിക്കലിൽ നിന്നും വ്യത്യസ്തമായി സത്യം ജനങ്ങൾ അറിയാൻ അതിസമ്പന്നമായ മലയാള മാധ്യമ നിരതന്നെ ഉണ്ടായിട്ടും ഇത്തരം നേർസാക്ഷികള നമുക്ക് ആവശ്യമായിരിക്കുന്നു , ലജ്ജിക്കാം നമുക്ക് നമ്മുടെ മാധ്യമ പാരമ്പര്യത്തെ ഓർത്ത്.
സത്യം.റെജി.നമ്മുടെ മീഡിയ എത്ര വൃത്തികെട്ട രീതിയിലാണ് മതേതരത്വത്തിന്റെ പേരില്‍ നാടകം അഭിനയിക്കുന്നത്!ലജ്ജിക്കൂ.തികഞ്ഞ ജനാധിപത്യ ബോധത്തോടെ എന്ത് എഴുതിയാലും ,ഹിന്ദു മതവര്‍ഗീയത എന്നും പറഞ്ഞു കൊണ്ട്,സത്യത്തില്‍ നിന്ന് എത്ര കാലത്തേക്ക് ഒളിച്ചോടാന്‍ ഇവര്‍ക്ക് കഴിയും.ഇല്ല,ഇപ്പോള്‍ തന്നെ ,ചാനല്‍ ചര്‍ച്ചകള്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു.അസത്യങ്ങള്‍ക്കും, ,അര്‍ദ്ധ സത്യങ്ങള്‍ക്കും അപ്പുറത്ത് യഥാര്‍ത്ഥ സത്യം കണ്‍ തുറന്നിരിപ്പുണ്ടെന്ന ബോധം കേരളീയ സമൂഹത്തില്‍ ഉണ്ടായി വരുന്നു.കെ.എം.രാധ
ഈ നിഷ്പക്ഷ ലേഖനം,അഭിപ്രായങ്ങള്‍ ഫെയ്സ്ബുക്കിലെത്തിക്കാന്‍ താല്പര്യമുണ്ട്.സഹായിക്കുക
കെ.എം.രാധ
Unknown said…
https://www.facebook.com/photo.php?fbid=1607525022827991&set=gm.953364144715954&type=1&theater
Unknown said…
സ്വന്തം കാര്യം സിന്ദാബാദ് എന്ന് മലയാളി മാത്രമേ പറയൂ. യമനിൽ നിന്ന് വഴക്കിട്ട് വന്നിട്ട് അതു വലിയ കാര്യമായി പറഞ്ഞ ആ പ്രവാസിയേയും കണ്ടിരുന്നു. അതറിയണമെങ്കിൽ മലയാളികൾ ഉള്ള ഫ്ലൈറ്റിൽ കയറിയാൽ മതി മദ്യത്തിനു വേണ്ടിയുള്ള ബഹളവും പിന്നെ അതു കഴിച്ചു കഴിഞ്ഞാലുള്ള ബഹളവും വിമാനം നിലം തൊടുമ്പോൾ തന്നെ ചാടി എഴുന്നേറ്റ് മൊബൈലിൽ ഉള്ള വിളിയുംആദ്യം ഇറങ്ങാനുള്ള പരാക്രമവും നമ്മൾ മലയാളികൾ മാത്രമേ കാണിക്കൂ. ഞാനടക്കമുള്ള മലയാളികൾ ഇക്കാര്യങ്ങളിൽ ഒന്നിനൊന്നു മെച്ചമാണ്. കാരണം നമ്മുടെ നാട് ദൈവത്തിൻ്റെ സ്വന്തം നാടാണ്. ദൈവത്തിനെന്തും കാണിക്കാം നമ്മുക്കും......
trueman said…
My only request to the (so called)mainstream media is that 'Let's put politics aside for a moment and just think rationally'[I knw it's not going to work ,but hoping] and hats off you Mr Iype Vallikadan for showing the courage to speak out the truth,but the damage is already done There are vast majority of people without internet/social media access and the main stream Media Give 'Very Distorted Impression' about the efforts.

Let us do good and be good

Popular posts from this blog

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..