കലാപഭൂമിയിൽ നിന്നും പൊക്കിൾക്കൊടി ഉണങ്ങാതെ .......
ഐപ്പ് വള്ളികാടൻ
"സനാ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യയുടെ വിമാനത്തിനകത്തേക്ക് ഓടിക്കയറി സീറ്റുറപ്പിച്ച സ്ത്രീകളിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.രക്ഷനേടിയതിന്
.....
ദുബായിൽ നിന്നും മുൻവിധികളോ മുന്നൊരുക്കങ്ങളോ ഒന്നുമില്ലാതെയാണ് ടെർമിനൽ ഒന്നിൽ നിന്നും എത്യോപ്യൻ എയർലൈൻസിന്റെ വിമാനത്തിൽ ഇടംപിടിച്ചത്.പാസ്പോർട്ടും,ജിബൂ
അബുദാബിയിലെ ജിബൂട്ടി എംബസിയിൽ വീസക്ക് അപേക്ഷിച്ചെങ്കിലും അത് വൈകുമെന്നറിഞ്ഞു.രക്ഷാപ്രവർത്
ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വീസ കിട്ടുമെന്ന് ട്രാവൽ മേഖലയിലെ ചില സുഹൃത്തുക്കൾ തന്ന ഉറപ്പിന്റെ പിൻബലത്തിലാണ് രാത്രി വൈകിയെടുത്ത ടിക്കറ്റിൽ യാത്ര പുറപ്പെട്ടത്.വിമാനം ദുബായിൽ നിന്നും പറക്കാൻ വൈകിയതിനാൽ എത്യോപ്യയിലെ അഡിസ് അബയിൽ നിന്നും കിട്ടേണ്ട കണക്ഷൻ ഫ്ലൈറ്റ് എന്റെ സീറ്റ് ഒഴിച്ചിട്ട് പറന്നകന്നു.എയർലൈൻസ്് ജീവനക്കാരുടെ കാലും കയ്യും പിടിച്ച് അവിടെ നിന്ന് കെനിയക്കാരുടെ വിമാനത്തിൽ സീറ്റുറപ്പിച്ചു.
...
ജിബൂട്ടിയിൽ ഉച്ചസയമത്ത് വിമാനമിറങ്ങുന്പോൾ എയർ ഇന്ത്യാ വിമാനങ്ങളും,വ്യോമസേനയുടെ സി17 വിമാനവും രക്ഷാപ്രവർത്തനത്തിന് കാത്ത് കിടക്കുന്നത് കാണാമായിരുന്നു.വിമാനത്തിന്രെ ജനലിലൂടെയും പുറത്തിറങ്ങിയപ്പോഴും മൊബൈലിൽ ദൃശ്യങ്ങൾ എടുത്തുകൊണ്ടിരുന്നു.
ചെറിയ വിമാനത്താവളത്തിലെ എമിഗ്രേഷൻ മുഴുവൻ തിരക്കും ബഹളവുമായിരുന്നു.തിക്കിത്തിരക്
വീസക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അടുത്തത്.മണിക്കൂർ രണ്ട് കഴിഞ്ഞെങ്കിലും വീസ കിട്ടിയില്ല.എമിഗ്രേഷൻ ഓഫീസർ ഒരു ചൂടനായിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് കാര്യം ചോദിക്കാമെന്ന് വച്ച് ചെന്നു.
യു ജേർണലിസ്റ്റ്...വൈ യു ഹിയർ മുറി ഇംഗ്ലീഷിൽ പുഞ്ചിരിയുടെ കണിക പോലുമില്ലാത്ത ചോദ്യങ്ങൾ.ചില്ലുമുറിയിൽ അടച്ചിട്ട് കാത്തിരിക്കാൻ പറഞ്ഞ് അയാളങ്ങ് പോയി.സമയം ഏറെ വിലപ്പെട്ടതായിരുന്നു.ഫോൺ കയ്യിലെടുത്ത് അംബാസഡറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.അധികം വൈകാതെ കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.ജിബൂട്ടിയിൽ ഇന്ത്യയുടെ എംബസിയോ,കോൺസുലേറ്റോ ഇല്ല,ഇവിടെ ജനിച്ച് വളർന്ന ബിസിനസുകാരനായ ഇന്ത്യാക്കാരനായ നളിൻ കോത്താരിയെ ഇന്ത്യൻ സർക്കാർ ഓണററി കോൺസുലായി(honorary consul) നിയമിച്ചിരിക്കുകയാണ്.
അരമണിക്കൂറിനുള്ളിൽ നളിൻ കോത്താരി എന്റെ മൊബൈലിലേക്ക് വിളിച്ചു.കാര്യങ്ങൾ ചോദിച്ചറിഞ്ഞു.പത്ത് മിനിട്ടിനുള്ളിൽ എന്റെ വാതിൽ തുറന്നു,ആർ യു ഐപ്പ് ഫ്രം ഇന്ത്യ?എന്ന് ചോദിച്ച് നളിൻ കോത്താരി മുന്നിൽ.പിന്നെ എല്ലാം വേഗത്തിലായി ബാഗുകൾ കിട്ടി,പാസ്പോർട്ടിൽ പച്ചനിറത്തിലെ പതിനഞ്ച് ദിവസത്തെ ടൂറിസ്റ്റ് വീസയടിച്ച് ഭദ്രമായി കയ്യിലേൽപ്പിച്ചു.നൂറ് അമേരിക്കൻ ഡോളറാണ് വീസക്ക് ചിലവായത്.
...
പിന്നെ ഹോട്ടലിലേക്ക്,ജിബൂട്ടിയിൽ അധികം ഹോട്ടലുകളില്ല.കെംപൻസ്കിയും,ഷറാ
പോകുന്ന വഴിയിൽ പഴയ ഫ്രഞ്ച് കോളനിയുടെ ചരിത്രം രേഖപ്പെടുത്തുന്ന കെട്ടിടങ്ങളും,ഫ്രഞ്ചിലെഴുതിയ കടകളുടെ ബോർഡുകളും ഒക്കെ കണ്ടു.പത്ത് കിലോമീറ്റർ ദൂരമുണ്ട് ജിബൂട്ടി എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക്.
റിസപ്ഷനിൽ ചെന്നപ്പോൾ റൂമില്ലായെന്ന് പറഞ്ഞു.നേരത്തെ ഓൺലൈനിലൂടെ മുറി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു.
മാനേജർ വന്ന് പാസ്പോർട്ട് നോക്കി മുറി ഓക്കെയാണെന്ന് പറഞ്ഞു.
യെമനിലെ കലാപം തുടങ്ങിയ നാൾ മുതൽ ആളുകൾ ജിബൂട്ടിയിലേക്ക് അഭയാർത്ഥികളായി എത്തുകയാണ്.ഇവിടുത്തെ ഹോട്ടലുകളെല്ലാം യെമനികളെക്കൊണ്ടും അവിടെ നിന്നെത്തിയവരെകൊണ്ടും നിറഞ്ഞിരിക്കുകയാണെന്ന് ഹോട്ടൽ മാനേജർ പറഞ്ഞു.
തറനിരപ്പിലുള്ള മുറിയാണ് കിട്ടിയത്.ജനൽ ചില്ലുകൾ മറച്ചിരുന്ന കർട്ടൻ നീക്കിയപ്പോൾ സായിപ്പുമാരും മാദാമ്മമാരും ജോഗിംഗ് നടത്തുന്നത് കണ്ടു.ഏദൻ കടലിടുക്കിന്റെ അതിർത്തിയുള്ള ജിബൂട്ടിയിൽ അമേരിക്ക,ജർമ്മനി,ഫ്രാൻസ് എന്നിവരുടെ യുദ്ധവിമാനങ്ങളടെ ബേസുണ്ട്.പട്ടാള ക്യാന്പുകളും,ഇവരുടെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ഇത്തരം ഹോട്ടലുകളിലാണ് താമസിക്കുന്നത്.
......
കഴിഞ്ഞ പത്ത് മണിക്കൂറിലേറെയായി വിമാനയാത്രയും,വിസയെടുക്കാനുള്ള കടന്പകളുമായി ക്ഷീണിച്ച് തുടങ്ങിയിരുന്നു.വിമാനത്താവളത്
......
കുളിച്ചെന്ന് വരുത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇന്ത്യയുടെ കൺട്രോൾ റൂമിലേക്ക്.ടാക്സിയിലാണ് യാത്ര.ഹോട്ടലിൻറെ മുന്നിൽ ടാക്സി നിർത്തി.കാരണം ലോക്കൽ ടാക്സികൾ കവാടം വരെയേ അനുവദിച്ചിട്ടുള്ളു.സ്വകാര്യ വാഹനങ്ങൾക്കും,പട്ടാള- സർക്കാർ വാഹനങ്ങൾക്കും മാത്രമാണ് ഹോട്ടലിനുള്ളിലേക്ക് പ്രവേശനം.പോലീസിനാണ് ഹോട്ടൽ സുരക്ഷയുടെ ചുമതല,പാസ്്പോർട്ടും,ബാഗും പോലീസ് പരിശോധിച്ചു, പിന്നെ ദേഹ പരിശോധനയും കഴിഞ്ഞ് ജിബൂട്ടിയിലെ കെംപൻസ്കിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക്.ജിബൂട്ടിയുടെ ചുമതലയുള്ള എത്യോപ്യൻ അംബാസഡർ സജ്ജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയുണ്ടായിരുന്നു.
സ്വന്തമായി ദൃശ്യങ്ങൾകൂടി പകർത്തേണ്ടതുകൊണ്ട് പണി തുടങ്ങി.സഞ്ജയ് വർമയുമായി രക്ഷാപ്രവർത്തനങ്ങളുടെ സ്ഥിതിഗതികളെപ്പറ്റി സംസാരിച്ചു.ചാനലിന് വേണ്ടി അഭിമുഖവും സംഘടിപ്പിച്ചു.രാത്രി പത്ത് മണിക്ക് ദിവസേന ഇവരുെട യോഗമുണ്ട്.കേന്ദ്രമന്ത്രി വി.െക.സിംഗും ഇതിൽ പങ്കെടുക്കും.അതാത് ദിവസത്തെ പ്രവർത്തനങ്ങളും,രക്ഷപെടുത്തി
........
രാവിലെ അറ് മണിക്ക് വിമാനത്താവളത്തിലെത്തി.എയർ ഇന്ത്യയുടെ വിമാനത്തിൽ ഔദ്യോഗിക യാത്രയാണെങ്കിലും എയർപോർട്ട് ടാക്സ് കൊടുക്കണം 75 അമേരിക്കൻ ഡോളറാണ് ടാക്സായി ഇടാക്കുന്നത്.ബോർഡിംഗ് പാസും കിട്ടും.ഇതിൽ വിമാനത്തിന്റെ പേരോ വിവരങ്ങളോ ഒന്നുമുണ്ടാകില്ല.ഒരു കടലാസ് കഷ്ണം.
സനയിലെത്താൻ ഒരു മണിക്കൂർ സമയമാണ് വേണ്ടത്.ചില യെമനികളും,വിമാന ജോലിക്കാരും,കേന്ദ്രമന്ത്രിയും,
...........
ഒരു മണിക്കൂറിൽ സനയിലെ വിമാനത്താവളത്തിന്റെ ആകാശക്കാഴ്ച ദൃശ്യമായി.വിമാനത്താവളത്തിലിറങ്
വിമാനം ഇറങ്ങിയ ഉടനെ യമനിയ എയർലൈൻസിന്റെ ബസ് വിമാനത്തിന്റെ അടുത്തെത്തി.കേന്ദ്രമന്ത്രിയടക്
ക്യമാറ പിടിച്ച് വാങ്ങി പരിശോധന തുടങ്ങി.അപ്പോൾ തോന്നിയ ഭയവും ആശങ്കയും വാക്കുകളിൽ വിശേഷിപ്പിക്കാനാകില്ല.ഭാഗ്യം അനുചിതമായ ദൃശ്യങ്ങളൊന്നും അയാളുടെ കണ്ണിൽപ്പെട്ടില്ല.
.......
ബസിലെത്തിയ സ്ത്രീകളും കുട്ടികളും വിമാനത്തുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.കൈക്കുഞ്
സ്നേഹം മാത്രം തന്നിരുന്ന യമനികളുടെ ഇടയിലേക്ക് തിരിച്ച് പോകണം,കലാപം അവസാനിക്കാൻ ഞാൻ പ്രാർത്ഥിക്കുകയാണ്,എല്ലാം വിട്ടെറിഞ്ഞ് പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാന്പടിച്ച് സനയില് നിന്നുള്ള എയർ ഇന്ത്യാ വിമാനത്തലിരുന്നാണ് ചെറിയ തേങ്ങലോടെ നഴ്സായ മേരി എന്നോട് സംസാരിച്ചത്.
ഏതാണ്ട് ഇതുപോലെ തന്നെയാണ് യമനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ പറഞ്ഞത്.സ്നേഹവും ബഹുമാനവും നല്ല ശന്പളവും നൽകിയിരുന്ന നാട്ടിൽ നിന്നും ഒന്നുമില്ലായ്മയിലേക്കുള്ള യാത്ര തന്നെയാണ് ഇവരുടെ ഏറ്റവും വലിയ സങ്കടം.
സമാധാനവും സന്തോഷവും നിറഞ്ഞ യമൻ ഇപ്പോൾ വേദനകളും,വിലാപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
സർക്കാരിനെതിരെ ഹൂതി വിമതരുടെ പോരാട്ടം അതിരൂക്ഷമായ യമനിൽ സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളുടെ വ്യോമാക്രമണം കൂടിയായപ്പോൾ യെമൻ യുദ്ധഭൂമിയായി.പകൽ സമയം ശാന്തമാണെങ്കിലും രാത്രിയായാൽ ബോംബ്സ്ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും തീഗോളങ്ങളുമാണ് ഉയരുന്നതെന്ന് രക്ഷപെട്ട മലയാളികൾ മാതൃഭൂമിയുടെ മൈക്കിന് മുന്നിൽ വിതുന്പലോടെ പറഞ്ഞു.
പോരാട്ടം തുടങ്ങിയതുമുതൽ ഇന്ത്യ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി,ആകാശമാർഗം വഴി മാത്രം രക്ഷ സാധ്യമായ സനയിലേക്ക് അതിർത്തി പ്രദേശമായ ജിബൂട്ടിയിൽ നിന്നും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറത്തി.കഴിഞ്ഞ മാസം പുതിയ ജോലി തേടിയെത്തിയവർ മുതൽ വിസിറ്റ് വീസയിൽ വന്ന് വർഷങ്ങളോളം അനധികൃതമായ താമസിച്ച ഇന്ത്യാക്കാരെ വരെ സുരക്ഷിത താവളത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ റാഹത്തിലൂടെ എത്തിച്ചുകഴിഞ്ഞു.
ശന്പളകുടിശ്ശികക്ക് കാത്ത് നിൽക്കാതെ,ഉള്ളത് നുള്ളിപ്പെറുക്കിയാണ് ജീവന് വേണ്ടി സനയിൽ നിന്നുള്ള പലായനം.ദിവസങ്ങളോളം എംബസിയിൽ കയറി ഇറങ്ങിയും,വിമാനത്താവളങ്ങളിൽ ദിവസങ്ങളോളം കാത്ത് കിടന്നന്നുമാണ് പലരും എയർ ഇന്ത്യയുടെ വിമാനത്തിൽ സുരക്ഷിത താവളത്തിലെത്തിയത്.
സനയിലെ വിമാനത്താവളം ഹൂതി വിമതരുടെ കയ്യിലാണ്.ആകാശ വഴികൾ സൌദിയുടെ നിയന്ത്രണത്തിലും രണ്ട് കൂട്ടരെയും അനുനയിപ്പിച്ചാണ് രക്ഷാപ്രവർത്തനത്തിന് വിമാനം ഇറക്കാൻ ഇന്ത്യ അവസരമുണ്ടാക്കിയത്.പോരാട്ടം തുടങ്ങിയതിന് ശേഷം ഓരാഴ്ചയിലേറെ എയര് ഇന്ത്യാ വിമാനങ്ങൾ മാത്രമാണ് സനയിലേക്ക് പറന്നത്.ഇന്ത്യക്കാരല്ലാതെ അമേരിക്ക ഉൾപ്പെടെയുള്ള നാല്പതിലധിലധികം രാജ്യക്കാർക്കാണ് ഇന്ത്യൻ വിമാനങ്ങളും ,കപ്പലുകളും രക്ഷയായത്.
മൂവായിരത്തോളം പേരെ വിമാനമാർഗം മാർഗം രക്ഷപെടുത്തി.കുറെ അധികം പേരെ കപ്പൽ വഴിയും.പട്ടാള ജീവിതത്തിന്റെ അനുഭവസന്പത്തുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ.സിംഗ് സനയിലും ജിബൂട്ടിയിലുമായി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു.എത്യോപ്യായിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് വർമ പ്രത്യേക നിയോഗത്തിൽ മന്ത്രിക്കൊപ്പം നിന്നു,ജീബൂട്ടിയിൽ ജനിച്ച വളർന്ന മുംബൈക്കാരനായ നളിൻ കോത്താരി ഓണററി കോൺസുൽ ജനറലിന്റെ ചുമതല ഭംഗിയായി നിർവഹിച്ചു.
ഇന്ത്യയിൽ നിന്നും യമന്റെ അയൽ രാജ്യങ്ങളിൽ നിന്നുമെത്തിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ഊണും ഉറക്കവും വെടിഞ്ഞ് രക്ഷാപ്രവർത്തനത്തിന്റെ നല്ല മുഖങ്ങളായി.
അഭിനന്ദനം അർഹിക്കുന്ന രക്ഷാപ്രവർത്തനമാണ് ഇന്ത്യ നടത്തിയത് ബിബിസിയും സിഎൻഎനും പുറമെ സനയിലെത്തിയ ഏക ഇന്ത്യൻ ചാനലായിരുന്ന മാതൃഭൂമി ന്യൂസ്.
ഈ യാത്രയിൽ എന്നെ ഏറ്റവും അധികം സങ്കടപ്പെടുത്തിയതും സന്തോഷിപ്പിച്ചതും മാസം തികയാതെ എട്ടാം മാസത്തിൽ കലാപ ഭൂമിയിൽ പിറന്ന വീണ കൈക്കുഞ്ഞിനെ ഓർത്താണ്.സുരക്ഷിതയായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ രക്ഷാസംഘം നടത്തിയ പ്രയത്നങ്ങൾ എത്ര പ്രശംസിച്ചാലും മതിയാകില്ല.മൂന്ന് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മ രാജിയുടെ പേരിലറിയപ്പെട്ട ഇവൽ സനിയിൽ നിന്നും വിമാനത്തിലെത്തിയത്.ശ്വാസതടസ്
മുക്കല്ല,ഹൊദൈദ,ഏദൻ എന്നീ തുറമുഖ നഗരങ്ങളിൽ നിന്നും കപ്പൽ വഴിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പടക്കപ്പലുകളായ ഐഎൻസ് സുമിത്ര,തർക്കാഷ് എന്നിവ യുദ്ധമുന്നണിയെന്നപോലെ തന്നെ ഇന്ത്യാക്കാരുടെയും മറ്റ് രാജ്യക്കാരുടെയും രക്ഷകരായി.
കേരളത്തിൽ നിന്നും എത്തിച്ച കപ്പലുകളായ കവരത്തിയും,കോറവും കലാപഭൂമിയിൽ നിന്നും നടുവൊടിഞ്ഞ് എത്തിയവർക്ക് ആശ്വാസവും വിശ്രമകേന്ദ്രവുമായി.അവസാന ദിവസം ഇന്ത്യാക്കാരുൾപ്പെടെ 482 യാത്രക്കാരുമായാണ് കപ്പലുകൾ ഇന്ത്യയിലേക്ക് പോയത്.ഇക്കൂട്ടത്തിൽ ഇന്ത്യൻ വംശജരായ 75യമൻ പാസ്പോർട്ട് ഉടമകളുമുണ്ടായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രമായ ജിബൂട്ടിയിലെ വിമാനത്താവളത്തിലും,തുറമുഖത്തി
നാല് ദിവസം നീണ്ട റിപ്പോർട്ടിംഗിന് ശേഷം മടക്കയാത്രക്കായി ജിബൂട്ടിയിലെത്തിയപ്പോഴേക്കും മറ്റൊരു സങ്കടക്കാഴ്ച എനിക്കുണ്ടായി.ഞാൻ വന്നിറങ്ങയോപ്പോൾ പരിചയപ്പെട്ട ഒരു യമനി അപ്പോഴും അവിടെയുണ്ടായിരുന്നു.കലാപം തുടങ്ങുന്നതിന് മുന്പ് മലേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് പോയ ഈ ഏദൻ സ്വദേശിയായ അബ്ദുൾ ഖാദർ.റാവിയെന്നും,റവാനെന്നും പേരുള്ള രണ്ട് പെൺമക്കളുടെ ഈ വാപ്പക്ക് ഏദനിലെ തന്റെ നാട്ടിലേക്ക് പോകാനുള്ള വഴി മുട്ടി വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്ന കാഴ്ച വേദനാജനകമായിരന്നു.യെമനിൽ നിന്നും പ്രാണരക്ഷാർത്ഥം ഉള്ളതെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നവർക്കിടയിൽ,സ്വന്തം രാജ്യത്തേക്ക് പോകാനുള്ള വഴിയില്ലാതെ വിഷമിക്കുന്ന യെമനികളുടെ മുഖവും ഈ കലാപഭൂമിയിലെ വേറിട്ട മുഖങ്ങളായി.
യാത്രക്കിടയിൽ കുറെ ഡോളറും,ഐഫോൺ മൊബൈലും മോഷണം പോയി.ഈ നഷ്ടങ്ങളുടെ കണക്ക് ഒന്നുമല്ലെന്ന് എനിക്കറിയാം,അവിടെ നിന്ന് തിരിച്ചെത്തിയവരുടെ നഷ്ടങ്ങളുടെ കണക്കെടുത്താൽ.തിരിച്ച് ദുബായിൽ എത്തി പുതിയ സിമ്മ് കാർഡും മൊബൈലും സംഘടിപ്പിച്ച് ഓൺചെയ്തപ്പോഴേക്കും തിരിച്ചറിയാനാകാത്ത യമനിൽ നിന്നുള്ള നിരവധി മിസ്ഡ് കോളുകൾ എനിക്ക് കിട്ടി.ഇപ്പോഴും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു........
Comments