ജീവനും കൊണ്ടോടുന്പോൾ തെറി പറയുന്നവർ എന്റെ ചെറിയ കുറുപ്പ് വായിച്ച് നിരവധി പേർ അഭിപ്രായം പറഞ്ഞു.
ആ സന്തോഷം ആദ്യം പങ്ക് വക്കട്ടെ....
ഈ കുറിപ്പിന് ശേഷം ഇന്ന്(30-04-2015) ൽ മാതൃഭൂമി ദിനപത്രത്തിൽ തന്നെ വന്ന ഒരു വാർത്തയാണ് ഇനിയുള്ള വരികൾക്ക് ആധാരം.ഈ വാർത്തയാണ് ബ്ലോഗിലെ ചിത്രത്തിലുള്ളത്.
കഥ ഇങ്ങനെ ദുബായിൽ നിന്നും ഒരു  മലയാളികൂട്ടം നേപ്പാളിലേക്ക് ഉല്ലാസയാത്ര പോയി.അതിനിടയിലാണ് ദാരുണമായ ഭൂകന്പം ആ നാടിനെ ആടിയുലച്ചത്.ഇവർക്ക് രണ്ട് ദിവസത്തേക്ക് വീടുകളിലേക്ക് വിളിക്കാനോ,കാര്യങ്ങൾ അറിയിക്കാനോ കഴിഞ്ഞില്ല.ദുബായിലും മറ്റു നാടുകളിലുമുള്ള ഇവരുടെ ബന്ധുക്കൾക്ക് വേദനയും,വിഷമമവും ഒക്കെ ഉണ്ടാവുക സ്വാഭാവികം.ഇവർ പറ്റാവുന്ന വഴിക്കൊക്കെ അന്വേഷണം തുടങ്ങി.ആയിരക്കണക്കിന് പേർ മണ്ണിനടയിലും,കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ജീവൻ പോയും ജീവന് വേണ്ടി കേണും അപ്പോഴുമുണ്ടായിരുന്നു.
ദൈവഭാഗ്യ ഈ ദുബായി കൂട്ടുകാരെ കാത്തുരക്ഷിച്ചു.അവർക്ക് ഒരു ചെറിയ പൊടിപോലും ഏൽക്കേണ്ടി വന്നില്ല.
അഭ്യൂഹങ്ങൾക്ക് ശേഷം അവർ ദുബായിൽ തിരിച്ചെത്തി.
രക്ഷിതാക്കൾക്കും,അകലെ നിന്ന് ഇവരെ അന്വേഷിച്ച ബന്ധുക്കൾക്കും കടുത്ത പരാതി.
എംബസി,ഇന്ത്യയുടെ സർക്കാർ ഉദ്യോഗസ്ഥർ ഇവർക്കെല്ലാം എതിരെ കടുത്ത അമർഷം.
പത്രത്തിൽ ഇവർ പറഞ്ഞിരികുന്ന വാചകം ആവർത്തിച്ചാൽ അതിങ്ങനെ''ഒരു സഹായം പോലും ലഭിച്ചില്''
ഇവർക്ക് ഞാൻ മറുപടി പറയുന്നില്ല,കാരണം ഇതിനുള്ള നല്ല മറുപടി ഇവരുടെ മക്കളും ബന്ധുക്കളും തന്നെ പറയുന്നുണ്ട്.കാരണം അവർ തർന്നടിഞ്ഞ നേപ്പാളിനെ നേരിട്ട് കണ്ടു,രക്ഷാപ്രവർത്തനവും,അതിന്റെ വേദനകളും വിയർപ്പും ഇവർ കണ്ണുകൊണ്ട് കണ്ടു..
അതുകൊണ്ട് തന്നെ ഇവരുടെ വാക്കുകൾക്ക് നാം നല്ല വിലയും നൽകണം.
" ഞങ്ങൾക്കൊരു പരാതിയും ഇല്ല,അത്തരം സഹായങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സാഹചര്യമല്ല നേപ്പാളിലുള്ളത്''
യുവതലമുറ മാറുന്നുണ്ട്.ആ മാറ്റം സമൂഹത്തിന്റെ നല്ല മാറ്റത്തിന്, നല്ലതിനെ അംഗീകരിക്കാനുള്ള മനോഭാവങ്ങൾക്ക് മാറ്റമുണ്ടാകട്ടെ....



Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..