പ്രവാസി പെന്്ഷന്് യാഥാര്ത്ഥ്യത്തിലേക്ക്
പ്രവാസി ക്ഷേമ പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്ത് തുടങ്ങും.പ്രവാസികളുടെ ഏറെക്കാലമായുള്ള വലിയൊരാവശ്യം കൂടിയാണ് പെന്്ഷന്് പദ്ധതി.
കേരള സര്‍ക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമനിധി ബോര്‍ഡാണ് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ക്ഷേമനിധിയില്‍ അംഗമാകുകയും പ്രതിമാസം 300 രൂപ വീതം അഞ്ചു വര്‍ഷം അംശാദായം അടയ്ക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് 60 വയസ് പൂര്‍ത്തിയായാല്‍ 1000 മുതല്‍ 2000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. തിരിച്ചെത്തി അംഗമായവര്‍ക്ക് 500 രൂപയാണ് പെന്‍ഷന്‍. ഇങ്ങനെ പണമടച്ച് കാലാവധി പൂര്‍ത്തിയാക്കിവര്‍ക്കാണ് സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട്ടുവച്ച് നടക്കുന്ന ചടങ്ങില്് പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങുന്നത്.
2008ല്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാരിന് ഇപ്പോള്് യാഥാര്്ത്ഥ്യമാകുന്നത്. പെന്‍ഷന് പുറമെ ചികില്‍സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്തു വായ്പകളും ഈ പദ്ധതിയില്് ഉള്്പ്പെടുത്തി നല്‍കിവരുന്നുണ്ട്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിക്കുള്ള സാന്പത്തികസഹായവും ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇരുപത്തഞ്ച് ലക്ഷത്തിലധികം മലയാളികള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതില്് ഒന്നര ലക്ഷം പേര്‍ മാത്രമേ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളൂ. ഗള്‍ഫില്‍നിന്നുതന്നെ അംഗത്വമെടുക്കാനുള്ള സൗകര്യം ഇല്ലായ്മയാണ് ഈ പദ്ധതിയിലേക്ക് പ്രവാസികളെ ആകര്്ഷിക്കാനുള്ള പ്രധാന ബുദ്ധിമുട്ട്.
Comments