യുഎഇയില്് പുതിയ ഭീകരവിരുദ്ധ നിയമം
പുതിയ ഭീകരവിരുദ്ധ നിയമത്തിന് യുഎഇ പ്രസിഡന്റ് അംഗീകാരം നൽകി.ജീവപര്യന്തം തടവ് മുതൽ വധ ശിക്ഷ വരെയാണ് ഭീകരവിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിൽ തന്നെ ഭീകരതക്കെതിരായ ഏറ്റവും ശക്തമായ നിയമമാണിതെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ അധികാരം നിയന്ത്രിക്കുന്ന ഫെഡറൽ നാഷണൽ കൌണ്സിൽ ശുപാർശ ചെയ്ത ഭീകരവിരുദ്ധ നിയമമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹിയാൻ അംഗീകരിച്ച് ഉത്തരവിറക്കിയത്.നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.മധ്യപൂർവ ദേശങ്ങളിൽ വർധിച്ച് വരുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന വ്യവസ്ഥകളുള്ള നിയമം യുഎഇ നടപ്പിലാക്കുന്നത്.
ജീവപര്യന്തം തടവ്,വധിശിക്ഷ,വൻതുക പിഴ എന്നിങ്ങനെ അതിശക്തമായ ശിക്ഷാനടപടികളും പുതിയ ഭീകരവിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാജ്യത്
മനുഷ്യക്കടത്ത്,കള്ളപ്പണം വെളുപ്പിക്കൽ,ഭീകര പ്രവര്ത്തനങ്ങൾക്ക് വേണ്ടി പണം നൽകൽ,മറ്റ് രാജ്യങ്ങളിലെ ഭീകരപ്രവർത്തനങ്ങളുടെ ആസുത്രണങ്ങൾ തുടങ്ങിയ കുറ്റങ്ങളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നി
Comments