കൂട്ട ശസ്ത്രക്രിയകള്‍
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അസാധാരണമായ രീതിയില്‍ പ്രസവശസ്ത്രക്രിയ നടന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളാണ് പുറത്ത് കൊണ്ട് വന്നത് ഈ മാസം 19,20,21 തീയതികളിലായി 22 സിസേറിയനുകളാണ് ഇവിടെ നടന്നത്.അടിയിന്തിര സാഹചര്യങ്ങളില്‍ മാത്രമെ സിസേറിയന്‍ നടത്താവു എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം എന്നാല്‍ മൂന്ന് ദിവസം കൊണ്ട് 22 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ 5 ഡോക്ടര്‍മാരാണ് ഇവിടെ ഗൈനോക്കോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്നത്.ഒരു ഡോക്ടറൊഴികെ ബാക്കിയെല്ലാവരും ശസ്ത്രക്രിയകള്‍ ചെയത്.ആരോഗ്യരംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയിലെ മെച്ചപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയാണ് ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രി അതുകൊണ്ട് തന്നെ ചേര്‍ത്തക്ക് പുറത്ത് നിന്നുള്ളവരും ഇവിടെ ചികില്‍സ തേടിയെത്തുന്നുണ്ട്.
.........
ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളാരും പരാതി പറയാന്‍ തയ്യാറല്ല.ശസ്ത്രക്രിയ അനിവാര്യമായതുകൊണ്ട് മാത്രം ഡോക്ടര്‍മാര്‍ ഇത് ചെയ്തു എന്ന് മാത്രമാണ് ഇവരെല്ലാം പറയുന്നത്.എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയരാകാന്‍ ഗര്‍ഭിണികളെ നിര്‍ബന്ധിക്കുന്നുവെന്നാണ് പരക്കെയുള്ള ആരോപണം.മുന്‍പൊരിക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനെച്ചൊല്ലി ഡോക്‍ടര്‍മാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ കയ്യാങ്കളിക്ക് വരെ മുതിര്‍ന്നിരുന്നു.പക്ഷേ കൂട്ട സിസേറിയന്‍ വലിയ വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി മുതല്‍ രാഷ്ട്രീയക്കാര്‍ വരെ പ്രശ്നത്തില്‍ ഇടപെട്ടു.മന്ത്രി ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു.ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കുമാരി ജി പ്രേമ ആശുപത്രിയിലെത്തി നേരിട്ട് തെളിവെടുത്തു.ജില്ലാ മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ട് തയ്യാറാക്കി.ഇരുവരുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡോക്‍ര്‍മാരെ സ്ഥലം മാറ്റാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
...........
ജില്ലാ ശിശുക്ഷേമ സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നു.ആരോഗ്യവകുപ്പ് ഇന്‍റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
.............
നിരവധി ഗര്‍ഭിണികള്‍ ഇപ്പോഴും ആശുപത്രിയിലുണ്ട് ശിക്ഷണ നടപടിയുടെ ഭാഗമായി ഡോക്ടര്‍മാരെ സ്ഥലം മാറ്റിയ ഒഴിവിലേക്ക് ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല.അതുകൊണ്ട് ദുരിതം ഒഴിയാതെ വിഷമിക്കുകയാണ് ഇവിടുത്തെ ഗര്‍ഭിണികള്‍
................................
Comments