യുഎഇയിൽ മാന്പഴക്കാലം...
യുഎഇയിലെങ്ങും ഇപ്പോൾ മാന്പഴമണമാണ്.വഴിയോരങ്ങളിലും,തോ ട്ടങ്ങളിലും ഈന്തപ്പഴത്തോടൊപ്പം മാങ്ങകളും ഇടം പിടിച്ചിരിക്കുന്നു.വരവ് മാങ്ങകളേക്കാൾ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ ഇടം നേടുന്നത് ദൈദിലും,ദിബ്വയിലും,മസാഫിയിലും, ഖോർഫക്കാനിലും,ബിദിയയിലുമൊക്കെ വിളഞ്ഞ് പഴുത്ത മാങ്ങകളാണ്.
ഫുജൈറയിൽ അലിയുടെ മേൽനോട്ടത്തിൽ മലയാളികൾ മാത്രം പണിയെടുക്കുന്ന തോട്ടത്തിൽ ഇപ്പോൾ മാങ്ങകൾകൊണ്ട് മാവിൻ ചില്ലകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു.തീയൊരച്ചാൽ പൊട്ടിത്തെറിക്കുന്ന വിഷമാന്പഴങ്ങൾ ഇവിടെയില്ല.വിഷം തളിക്കാതെ,രാസകീടനാശിനികൾ വിതറാതെ,ശുദ്ധീകരിച്ച് വെള്ളത്തിനൊപ്പം വിയർപ്പൊഴുക്കി കൂടിയാണ് അലിയും,ഷബീറും,അജീബുമൊക്കെ മാന്പഴം വിളയിക്കുന്നത്.
വർഷം മുഴുവൻ ഇവിടെ മാന്പൂവും,കണ്ണിമാങ്ങയും,പഴമാങ് ങയുമുണ്ട്.എങ്കിലും ഏപ്രിൽ മെയ് ജൂൺ മാസങ്ങളിലാണ് മാന്പഴം ഏറെയുണ്ടാകുന്നത്.മാവിൽ തന്നെ വിളഞ്ഞ് മഞ്ഞപ്പ് വീണ മാങ്ങകളാണ് വല കെട്ടിയ തോട്ടി കൊണ്ട് പറിച്ചെടുക്കുന്നത്.
ആഫ്രിക്ക,യൂറോപ്പ്,ഏഷ്യ എന്നീ വൻകരളിൽ നിന്നുള്ള ഏതാണ്ട് മുപ്പതിലധികം വ്യത്യസ്ഥ മാവുകൾ അലിയുടെ നേതൃത്വത്തിൽ പണിയെടുക്കുന്ന ഈ തോട്ടത്തിലുണ്ട്.
ദിബ്ബ ഖോര്‍ഫക്കാന്‍ റോഡിലൂടെ പോയാല്‍ നിറയെ കായ്ച്ച് നില്‍ക്കുന്ന മാവുകള്‍ കാണാം. നിരവധി മാവിനങ്ങള്‍ യു.എ.ഇയിലുണ്ട്. മസാഫിയിലെ ഫ്രൈഡേ മാർക്കറ്റിൽ പ്രാദേശിക തോട്ടങ്ങളില്‍ നിന്ന് വിളവെടുത്ത മാന്പഴങ്ങൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു.കണ്ണി മാങ്ങ മുതല്‍ മുത്ത് പഴുത്ത മാങ്ങകള്‍ വരെ ഇവിടെ കിട്ടും.
നാൽപത് ഡിഗ്രി സെൽസ്യസിലും കൂടിയ ചൂടിലും മാവുകൾ പൂത്തുലയുന്നതും,കണ്ണിമാങ്ങകൾ ഉണ്ടാകുന്നതും പഴുത്ത് പാകമാകുന്നതും ആർക്കും അത്ഭൂതമുളവാക്കും.പക്ഷേ കല്ലുകൾ നിറഞ്ഞ താഴ്വാരങ്ങളെ വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ അലിക്കും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്.അറബാബ് വിശ്വാസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് അലിയെ ഈ തോട്ടം,കാരണം കള്ളപ്പണിയില്ലാതെ പകലന്തിയോളം വിയർപ്പൊഴുക്കിയാണ് ഈ കാണുന്ന തോട്ടം അലി നന്നാക്കിയെടുത്തത്.
ഒരു കരിയില പോലും അലസമായ കിടക്കുന്നത് ഇവിടെ കാണാനാകില്ല.ഉപ്പുവെള്ളമാണ് പല തവണ ശുദ്ധീകരിച്ച് കൃഷിക്കുപയോഗിക്കുന്നത്.ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് മാവുകൾക്ക് വെള്ളം കൊടുക്കുക.വളവും,കീടനാശിനികളും നിയന്ത്രണത്തോടെയാണ് നൽകുന്നത്.
പല ഇടങ്ങളിൽ നിന്നും സംഘടിപ്പിച്ച മാവിൻ കൊന്പുകൾ ബഡ് ചെയ്താണ് ഏക്കറുകളോളം വരുന്ന തോട്ടത്തിലുള്ള മാവുകൾ തല ഉയർത്തി നിൽക്കുന്നത്.
കഷ്ടിച്ച് മൂന്നടി പൊക്കമുള്ല മാവുകളിൽ നിന്നു പോലും അലി കിലോക്കണക്കിന് മാന്പഴമുണ്ടാക്കുന്നു.
ഈ വിജയഗാഥ നാട്ടിലും ഉണ്ടാക്കാൻ കഴിയുമെന്ന് പറയുന്ന അലി പറഞ്ഞ് വക്കുന്ന ഒന്നുണ്ട്.
Comments