Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..
'പുകവലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ ഉത്തരം. ഇപ്പോൾ വലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ ഉത്തരം'' ലോകം ഇന്ന് പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.എന്റെ ജീവിതത്തിൽ അടുത്തിടെ കണ്ട രണ്ട് കാഴ്ചാനുഭവങ്ങളിലൂടെയാണ് ഇനി വരുന്ന വാക്കുകൾ. കാഴ്ച ഒന്ന്- ഇടപ്പള്ളികവല കഴിഞ്ഞാൽ അങ്കമാലിക്ക് പോകുന്നവഴി ഇടത് വശത്ത് പൂച്ചെടികൾ വിൽക്കുന്ന കേന്ദ്രമുണ്ട് അതിന്റെ തൊട്ടടുത്തായി ഒരു തട്ടുകടയും,ഭാര്യവീട്ടിലേക്ക് പോകും വഴി സ്ഥിരമായി ഇവിടെ നിന്ന് ചായകുടിക്കുന്ന പതിവുണ്ട്.കഴിഞ്ഞ അവധിക്കാലത്ത് ഞാനും പൊന്നുവും കൂടി ഇവിടെ കാർ നിർക്കി ചായകുടിക്കാൻ കയറി.പ്ലാസ്റ്റിക് വലിച്ചുകെട്ടിയ തട്ടുകടയുടെ പിറകിൽ വലിയൊരു മതിലാണ് അതിന്റെ ഓരം പറ്റിയാണ് തട്ടുകട.പിറക് വശത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ സൌകര്യമുണ്ട്.ചായക്ക് പറഞ്ഞ് പിറകുവശത്തേ...