ഒളി ക്യാമറകള് ഇനിയും കള്ളിവെളിച്ചത്താക്കും.....


ഒളി ക്യാമറകളുപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനം ഇന്ന് വളരെ വ്യാപകമാണ്.ടെലിവിഷന് ചാനലുകള് തുടങ്ങിവെച്ച ഒളി ക്യാമറ പ്രയോഗം ഇന്ന് പത്രങ്ങളും എന്തിന് റേഡിയോ മാധ്യമപ്രവര്ത്തകര് പോലും ഉപയോഗിക്കുന്നുണ്ട്.പതിനൊന്ന് വര്ഷം മുമ്പ് ഇന്ത്യയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തെഹല്ക്കാ ഒളി ക്യാമറ പ്രയോഗവുമായി രംഗത്തെത്തിയത്.ഒട്ടേറെ വിമര്ശനങ്ങളും കുറ്റപ്പെടുത്തലും പ്രോല്സാഹനവും ഒക്കെ അന്ന് തെഹല്ക്കക്ക് ലഭിച്ചു.രാജ്യം ഭരിക്കുന്ന പാര്ട്ടിയുടെ ദേശീയ അധ്യക്ഷനെയാണ് തെഹല്ക്ക ആയുധ ഇടപാടില് കൈക്കൂലി നല്കി ഒളി ക്യാമറയില് കുടുക്കിയത്.പതിനൊന്ന് വര്ഷം നീണ്ട നിയമയുദ്ധങ്ങള്ക്കും പല വിധ അന്വേഷണങ്ങള്ക്കും ശേഷം ബംഗാരു ലഷ്മണിന് 4 വര്ഷം ജയില് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പ്രത്യേക സിബിഐ കോടതി വിധിച്ചു.
ഒളി ക്യാമറ മാധ്യമപ്രവര്ത്തനത്തില് ഈ കേസ് ഇനി മുതല് പുതിയ തലമുറക്ക് പാഠമാകും.കേരളത്തില് എസ് കത്തിയും,അഴിമതികളും,രാഷ്ട്രീയ പകപോക്കലുകളുമൊക്കെ മാധ്യമപ്രവര്ത്തകര് വെളിച്ചത്ത് കൊണ്ട് വന്നത് ഒളി ക്യാമറകളുടെ സഹായത്തിലാണ്.ഒളി ക്യാമറകള് ഉപയോഗിച്ചുള്ള മാധ്യമപ്രവര്ത്തനത്തെ കോടതി അനുകൂലിച്ചില്ലെങ്കിലും ഇതിന് പിന്നിലുള്ള നല്ല ഉദ്ദേശത്തെ കോടതി പ്രശംസിച്ചു.ഇത് അന്വേഷണാത്മ മാധ്യമപ്രവര്ത്തനത്തിന് മനസ്സും ധൈര്യവുമുള്ള ഒട്ടനവധി മാധ്യമപ്രവര്ത്തകര്ക്ക് മുന്നോട്ടുള്ള പാതയില് വഴി വിളക്കാകുമെന്ന കാര്യത്തില് സംശയമില്ല.അരിസ്റ്റോട്ടിലിന്റെ പ്രശസ്തമായ ഒരു വാചകം ഈ അവസരത്തില് പ്രസക്തമാണ് കത്തി കൊണ്ട് നിങ്ങല്ക്കൊരാളെ കുത്തിക്കൊല്ലാം അതേ കത്തി കൊണ്ട് നിങ്ങള്ക്കൊരാളെ സുഖപ്പെടുത്താം.നമ്മുടെ ചുറ്റുമുള്ള അഴിമതിയും കൊള്ളരുതായ്മകളും നിയമത്തിന്റെയും നിയമപാലകരുടെയും മുന്നിലെത്തിക്കാന് ഒളി ക്യാമറകള് ഇനിയും നിമിത്തമാകും............

Comments

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..