നെയ്യാറ്റിന്കരയിലെ നേരമ്പോക്ക്.....

ചരട് വലി....ചാഞ്ചാട്ടം.....ചതി.......കൂറ് മാറ്റം......തറപ്പണി........കുതികാല് വെട്ട്....ഇതൊക്കെ ഈയടുത്ത് ഏറ്റവും ഉയര്ന്ന് കേട്ടത് നെയ്യാറ്റിന്കരയിലും ശെല് വരാജ് വിഷയത്തിലുമാണ്....ആര് ശെല് വരാജിനെ ആളാക്കിയ മാര്ക്സിസ്റ്റ് പാര്ട്ടിയെ ഒറ്റദിവസം  വാര്ത്താസമ്മേളനം വിളിച്ചുകൂട്ടി തള്ളിപ്പറഞ്ഞ ശെല് വരാജ് യുഡിഎഫിലേക്ക് പോകുന്നതിനേക്കാള് നല്കുന്നത് ആത്മഹത്യ ചെയ്യുന്നതാണെന്നും ചവച്ചരച്ച് പ്രഖ്യാപിച്ചു.(സംസാരിക്കുമ്പോള് ശെല് വരാജിന് ചവക്കുന്ന സ്വഭാവമുണട്) പിന്നീടങ്ങോട്ട് പ്രസ്താവന യുദ്ധത്തിന്റെ പെരളിയായിരുന്നു.സിപിഎമ്മില് നിന്ന് വി.എസും,പിണറായിയും, കോടിയേരിയും പിന്നെ മുക്കിലും മൂലയിലുള്ള സഖാക്കളൊക്കെ ഈ നാടാറിനെ മാന്യമായ ഭാഷയില് തെറി വിളിച്ചു.....
കോണ്ഗ്രസിലേക്കെത്തുമെന്നും വീണ്ടും മല്സരിക്കുമെന്നും ശ്രുതി പരന്നപ്പോള് തടയിടാന് കെ.മുരളീധരന് ആദ്യം കച്ച കെട്ടി ഇറങ്ങി.പിന്നീട് ചില കുട്ടി നേതാക്കന്മാരും  വാക്കിന്റെ പോരാളികളായി...ദിവസങ്ങള് പലത് കടന്നു പോയി ഒടുവില് വാര്ത്ത ബ്രേക്കിംഗ് ന്യൂസായി അവതരിച്ചു....നെയ്യാറ്റിന് കരയിലെ യുഡിഎഫ് വിരോധി കൈപ്പത്തി ചിഹ്നത്തില് നെയ്യാറ്റിന്കരയില് വീണ്ടും വോട്ടര്മാരെ വല വീശാന് പോകുന്നു.കൈ ഉയര്ത്തി അടിച്ചില്ലെങ്കിലും കരിനാക്ക് നീ്ട്ടി പല ഖജര് ധാരികളും ഇതിനെ എതിര്ത്തു.എതിര്പ്പുകളെ തരിപ്പണമാക്കി...നെയ്യാറ്റിന്കരയില് ചെന്നിത്തല സാര് ശെല് വരാജിന്റെ സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തി. കൈപ്പത്തി ചിഹ്നത്തോടൊപ്പം കോണ്ഗ്രസിന്റെ വിലപ്പെട്ട അംഗത്വവും നല്കി.അങ്ങനെ ശുഭ്രവസ്ത്ര ധാരിയായ ആര് ശെല് വരാജ് ഇനി ഖദര് ധരിക്കും.കോണ്ഗ്രസിലെ കുറ്റം പറഞ്ഞ നേതാക്കന്മാര്ക്കൊപ്പം വേദിയും പങ്കിടും.
 ഇനി കാത്തിരിക്കേണ്ട കാഴ്ച അങ്ങ് നെയ്യാറ്റിന് കരയിലാണ് ഒ രാജഗോപാല്
,എഫ് ലോറന്സ് ഇവരോടൊക്കെ  പടവെട്ടി ശെല് വരാജ് കേരള നിയമസഭയില് ഇരിപ്പിടം കണ്ടെത്തുമോ? കാത്തിരിക്കാം പോര്ക്കളത്തിന്റെ കരുനീക്കങ്ങള്ക്കായി..............

Comments

Popular posts from this blog

ഞാനൊരു സുഹൃത്താണോ???

ജോസഫ് സ്റ്റാലിൻ ജനിച്ച ജോർജിയ....

ബാരൽ ബോംബിനെ തോൽപ്പിച്ച കുഞ്ഞ്...