Posts

Showing posts from August, 2016

അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........

Image
അ ഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും......... ഐപ്പ് വള്ളികാടൻ പ്രവാസി കാര്യ വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചപ്പോൾ വിളറിപൂണ്ടവർ ഇപ്പോൾ എവിടെയാണ്?മലയാളിയായ വയലാർ രവി യുപിഎ ഭരണകാലത്ത് പ്രവാസി മന്ത്രിയായിരുന്നപ്പോൾ,മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്പോൾ അദ്ദേഹത്തിന്റെ ഒരു സ്ഥിരം മറുചോദ്യമുണ്ടായിരുന്നു,നിങ്ങള് പറ ഞാനെന്ത് ചെയ്യണം? ഇപ്പോൾ ഈ വകുപ്പില്ല വകുപ്പ് മന്ത്രിയുമില്ല,പകരം കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദേശകാര്യ വകുപ്പുണ്ട്.അതിന്റെ തലപ്പത്ത്  സുഷമാ സ്വരാജും. ഇപ്പോൾ സജീവമായ സൌദി വിഷയത്തിൽ വിദേശകാര്യ വകുപ്പ് എത്ര കാര്യക്ഷമമായി ഇടപെട്ടുവെന്നതിന്റെ തെളിവുകൾ  നാം കണ്ടുകൊണ്ടിരിക്കുകയാണ്. സൌദി തൊഴിൽ മന്ത്രി മുഫരിജ് അൽ ഹഖ്ബാനിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും വേണ്ട പരിഹാരം നേടാനും വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിന് കഴിഞ്ഞു. ഒരു പട്ടാളക്കാരൻ രാഷ്ട്രീയക്കാരനായാൽ എന്ത് ഗുണം എന്ന് ചോദിക്കുന്നവർക്ക് ഇനി ഒറ്റ ഉത്തരം മതി, അത് ജനറൽ വി.കെ.സിംഗ് എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്.െയമനിലെ  ഓപ്പറേഷൻ റാഹത്ത് ...

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Image
ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്..... പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം... ഐപ്പ് വള്ളികാടൻ വികാരഭരിതമെന്നും,വീഢിത്തമെന്നും,വിവരക്കേടെന്നും,വെടിക്കെട്ടെന്നും  എന്റെ എഴുത്തിനെ വിമർശിച്ചവർക്കും അനുകൂലിച്ചവർക്കും നന്ദി...... വിമാനാപകടമോ മറ്റേതെങ്കിലും അപകടമുണ്ടാകുന്പോഴോ ലാപ്ടോപ്പ് ബാഗെടുക്കാൻ നിർദേശിക്കുന്നതോ,അതിനെ ന്യായീകരിക്കുന്നതോ അല്ലായിരുന്നു എന്റെ എഴുത്തന്ന് ആദ്യം തന്നെ വ്യക്തമാക്കട്ടെ.അത്തരം ചിന്തകൾക്ക് വാക്കുകൾ വഴിമരുന്നിട്ടെങ്കിൽ അത് കത്തിക്കരുതെന്നും അപേക്ഷ. ഇന്ത്യാക്കാരെ പ്രത്യേകിച്ച് മലയാളികളെ മോശക്കാരാക്കുന്ന വികാരപ്രോക്ഷോപത്തിനും,കൊതിയോടെ കൊണ്ട് വരുന്ന നാട്ട് വിഭവങ്ങളെ ട്രോളാക്കിയ വികാരത്തെയാണ് ഞാൻ എഴുത്തിലൂടെ വേറൊരു തലത്തിലേക്കെത്തിക്കാൻ ശ്രമിച്ചത്. പക്ഷേ ഒരു കാര്യം തീർച്ചയാണ്,അണ്ടിയോടടുക്കോന്പോൾ അറിയാം പുളി എന്നൊരു പഴഞ്ചൊല്ലുണ്ട്.എന്റെ എഴുത്തിനെ വളരെ രൂക്ഷമായി വിമർശിച്ച ചില ആളുകളോട് ഞാൻ ചോദിച്ചു.നിങ്ങൾക്കാണ് ഈ അവസ്ഥ ഉണ്ടായതെങ്കിൽ എന്ത് ചെയ്യും,തലക്ക് മുകളിലുള്ള രേഖകളാൽ സന്പന്നമായ ലാപ്ടോപ്പ് പോലുമില്ലാത്ത ബാഗ് നിങ്ങളെടുക്കുമോ ഇല്ലയോ,തെല്ലൊന്നാലിച്ച് അവരി...

എമിറേറ്റ്സിൽ ലാപ്ടോപ്പ് തിരഞ്ഞവരെയും പോത്തിറച്ചി കൊണ്ടുവന്നവരെയും കളിയാക്കുന്നവർക്ക്.......ഒരു പ്രവാസി മാധ്യമപ്രവർത്തകന്റെ കുറിപ്പ്..

Image
എമിറേറ്റ്സിൽ  ലാപ്ടോപ്പ് തിരഞ്ഞവരെയും പോത്തിറച്ചി കൊണ്ടുവന്നവരെയും കളിയാക്കുന്നവർക്ക്....... ട്രോളൻമാരും, ഓൺലൈൻ പത്രങ്ങളും,വാട്സ്ആപ്പ് സന്ദേശങ്ങളും ഇപ്പോൾ എമിറേറ്റ്സ് വിമാനം കത്തിയമരും മുന്പ് ബാഗുകളെടുക്കാൻ തത്രപ്പാട് കാട്ടിയ മലയാളി പ്രവാസികളെക്കുറിച്ചാണ് പടച്ചുവിടുന്നത്. മണിക്കൂറുകൾക്ക് മുന്പ് വരെ ഈ വിമാനത്തിലെ രക്ഷപെട്ട  യാത്രക്കാരുമായി സംസാരിക്കുകയായിരുന്നു ഞാൻ.ആ കൂട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒക്കെയുണ്ടായിരുന്നു. എന്താണ് അവർ ചെയ്ത തെറ്റ്,ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് ലോകം പുകഴ്ത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു അവർ,ലോകത്തെ ഏറ്റവും തിരക്കേറിയ, സുരക്ഷയിലും സംവീധാനങ്ങളിലും ലോകത്തിലെ തന്നെ മുന്തിയ ദുബായി വിമാനത്താവളത്തിന്റെ  റൺവേയിലായിരുന്നു അവർ, എമർജൻസി ലാന്റിംഗ് നടത്തിയപ്പോൾ,വരാൻ പോകുന്നത് വലിയ ദുരന്തമാണെന്ന് അവരിൽ ഒരാൾ പോലും വിചാരിച്ച് കാണില്ല, ലാപ്ടോപ്പിനും,ബാഗിനും വേണ്ടി പരക്കം പായുന്ന നിങ്ങളെല്ലാം കണ്ടുവെന്ന് പറയുന്ന വിമാനത്തിനുള്ളിലെ വീഡിയോ ഞാനും കണ്ടു അതിലെ ഓരോ ശബ്ദവും കേട്ടു,അതിൽ ഉൾപ്പെട്ടവരെ നേരിട്ട് കണ്ട് സംസാരിച്ചു. വീഡിയോവിൽ പ്രധാ...

സൂര്യതേജസ്സോടെ ‘’സോളാർ ഇംപൾസ് 2’’ #SolarImpulse2#abudhabi#masdar#iypevallikadan#blogger#

Image
  ഐപ്പ് വള്ളികാടൻ സൂര്യനെയും സൂര്യപ്രകാശത്തെയും ഇത്രമേൽ സ്നേഹിക്കുന്ന രണ്ട് പേർ ഒരു പക്ഷേ ഈ ഭൂമിയിൽ തന്നെ ഉണ്ടാകില്ല,ആകാശങ്ങൾ കീഴടക്കിയ പലരും സാധ്യമാകില്ലെന്ന് പറഞ്ഞ സ്വപ്നം സാക്ഷാൽക്കരിച്ച ഇവർക്കൊപ്പം സൂര്യൻ കൂട്ടുനിന്നു.ബെർട്രാന്റ് പിക്കാർഡും,ആന്ദ്രേ ബോഷ്ബെർഗും പിന്നെ അവരുടെ സോളാർ ഇംപൾസ് രണ്ട് വിമാനവും സൂര്യതേജസ്സോടെ തല ഉയർത്തി നിൽക്കുന്നു. 2015 മാർച്ച് 9 ന് അബുദാബി അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് പറന്ന വിമാനം നാൽപത്തിരണ്ടായിരം കിലോമീറ്ററുകളിലേറെ താണ്ടി 505 ദിവസങ്ങളുടെ സംഭവബഹുലമായ യാത്ര പിന്നിട്ട്  2016 ജുലൈ 26 ന് പുലർച്ചെ നാല് നാലിന് അബുദാബയിൽ തിരിച്ചിറങ്ങി. ചുവപ്പ് പരവതാനി വിരിച്ചാണ് അസാധ്യമായത് സാധ്യമാക്കിയ,ഒരു തുള്ളി ഇന്ധനം പോലുമില്ലാതെ,സൌരോജർജ്ജത്തിൽ മാത്രം പ്രവർത്തിക്കുന്ന സോളാർ ഇംപൾസ് ടുവിന്റെ സൃഷ്ടാക്കളും വൈമാനികരുമായ ബെർട്രാന്റ് പിക്കാർഡിനെയും ആന്ദ്രേ ബോഷ്ബെർഗിനെയും അബുദാബി സ്വീകരിച്ചത്. പതിറ്റാണ്ടുകളായി പരന്പരാഗത ഊർജ്ജ സ്ത്രോതസുകളെ  പുണരുന്ന ഒരു ഗൾഫ് നാട് പുനരുപയോഗ,മാലിന്യഹരിതമായ സൌരോർജ്ജത്തിൽ മാത്രം വിശ്വസ...

കൃഷ്ണരൂപങ്ങൾ ശേഖരിച്ച് ഒരു കൃഷ്ണഭക്ത..

Image
ഐപ്പ് വള്ളികാടൻ കൃഷ്ണനെ ഇങ്ങനെ ആരാധിക്കുകയും  സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ യുഎഇയിൽ ഉണ്ടാവില്ല,അത്രക്കുണ്ട് അജ്മാനിലെ പ്രസീനയുടെ കൃഷ്ണഭക്തി. ഗുരുവായൂരിൽ വേരുകളുള്ള പ്രസീന ജനിച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്.വിവാഹം കഴിച്ചത് ഗുരുവായൂരുകാരൻ ബിനോജിനെ,പ്രവാസജീവിതത്തിലേക്ക് കടന്നപ്പോൾ താൻ ഏറെ ആരാധിക്കുന്ന കൃഷ്ണനെയും ഒപ്പം കൂട്ടി. പ്രസീനയുടെ രണ്ട് മുറി ഫ്ലാറ്റിൽ നിറഞ്ഞ് നിൽക്കുയാണ് കൃഷ്ണൻ,പ്രാർത്ഥനയുടെ ഇടം മുതൽ കിടപ്പുമുറികൾ വരെ നീളുന്ന കൃഷ്ണവിഗ്രഹങ്ങൾ. ഫ്ലാറ്റിലെ ഹാളിലെ വലിയ അലമാരയിൽ നിറയെ കൃഷ്ണ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു. കഥകളിയിലെ കൃഷ്ണവേഷം,തുണിയിൽ തുന്നിയ കൃഷ്ണൻ,ലേസർ സാങ്കേതികയിൽ ഗ്ലാസിൽ പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണൻ,വെള്ളിയിലും മറ്റ് ലോഹങ്ങളിലും തീർത്ത വെണ്ണ തിന്നുന്ന കുട്ടികൃഷ്ണൻ,എണ്ണഛായത്തിൽ തീർത്ത് കൃഷ്ണരൂപം,മരത്തിലും മണ്ണിലും സെറാമിക്സിലും പ്ലാസ്റ്റിക്കിലും പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണൻ,ആലിലയിൽ കിടക്കുന്ന  ശ്രീ കൃഷ്ണൻ  അങ്ങനെ നീളുന്ന പ്രസീനയുടെ കൃഷ്ണ വിശേഷങ്ങൾ. ഇവയിൽ ഏറെ വിലപ്പെട്ടത് പത്താം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനിച്ച...