മ്യൂസിയം പുസ്തകങ്ങൾക്ക് വില നാല് കോടിയിലേറെ....
ഐപ്പ് വള്ളികാടൻ... ...... ഷാർജ-പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള അമൂല്യമായ പുസ്തകങ്ങളുടെ ശേഖരവുമായാണ് ഹോളണ്ട്,ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഷാർജ പുസ്തകമേളയിൽ എത്തിയിരിക്കുന്നത്.കയ്യെഴുത്ത് പ്രതികൾ മുതൽ,അച്ചടിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ വരെ ഇവരുടെ പക്കലുണ്ട്. ഇത് മൂന്നാം തവണയാണ് ഓസ്ട്രിയയിൽ നിന്നുള്ള 'ഇൻലിബ്രിസും',ഹോളണ്ടിൽ നിന്നുള്ള 'ഫോറമും' സംയുക്തമായി പുസ്തകങ്ങൾ പരിചയപ്പെടുത്താനും വിൽക്കാനുമായി ഷാർജയിൽ എത്തുന്നത്. ഈജിപ്ത്,സീനായി,ജറുസലേം എന്നീ നാടുകളിലെ 1858നും1860നും ഇടക്കുള്ള ഇരപുത് അപൂർവ ഫോട്ടോകളുള്ള ആദ്യ പതിപ്പിലുള്ള പുസ്തകമാണ് ഏറ്റവും വിലയേറിയത്.പതിനേഴ് ലക്ഷത്തി,എഴുപത്തയ്യായിരത്തി,മു ന്നൂറ്റി എഴുപത് യുഎഇ ദിർഹമാണ് ഈ പുസ്തകത്തിന്റെ വില.ഇംഗ്ലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഫ്രാൻസീസ് ഫ്രിത്ത് ആണ് പുസ്തകത്തിലെ ഫോട്ടോകൾ പകർത്തിയത്.ഇന്ത്യൻ രൂപയുടെ വിനിയമ നിരക്ക് നോക്കിയാൽ ഏതാണ്ട് മൂന്ന് കോടി,ഇരുപത് ലക്ഷത്തോളം രൂപ. 1770ൽ പുറത്തിറത്തിയ അറേബ്യൻ ചരിത്രം അടങ്ങിയ പുസ്തകമാണ് ഇവിടെയുള്ളതിൽ വില കുറഞ്ഞത്.ഈ പുസ്തകത്തിന് ...