ജോര്്ജിയന്് മണ്ണിലൂടെ ഒരു യാത്ര- A trip through Georgia

ലോക ചരിത്രത്താളുകളിൽ ശ്രദ്ധേയമായ ഇടം പിടിച്ച രാജ്യമാണ് ജോർജിയ.1991ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ജോർജിയ നാലാം നൂറ്റാണ്ട് മുതലുള്ള ശേഷിപ്പുകളുമായി നില കൊള്ളുകായാണ്.യുനസ്കോയുടെ പൈതൃത പട്ടികയിൽ ഇടം പിടിച്ച ഓൾഡ് തിബ് ലിസിയും,സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന് ജൻമം നൽകിയ ഖോറിയും,ആയിരത്തോളം വർഷം പഴക്കമുള്ള ജോർജിയൻ ഓർത്തഡോക്സ് പള്ളികളും,ഉപ്പ്ലിസ്കോയിലെ ഗുഹാഗ്രാമങ്ങളും,ഓട്ടോമാൻ-പേർഷ്
യൻ രാജാക്കൻമാരുടെ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച കോട്ടകളും കൊണ്ട് ഈ രാജ്യം ഇന്ന് തല ഉയർത്തി നിൽക്കുന്നു.
....
പത്താം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ രാജ്യം ഭരിച്ച ദാവീദ് നാലാമൻ രാജാവിന്റെയും,താമർ ദി ഗ്രേറ്റ് രാജ്ഞിയുടെയും കാലഘട്ടത്തിലാണ് ജോർജിയ എന്ന പഴയ സകർത്വലോ എന്ന രാജ്യം പരിപോഷിപ്പിക്കപ്പെട്ടത്.പക്ഷേ മുപ്പതിലധികം തവണ ഈ രാജ്യം പല തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായി.1991ൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും ആഭ്യന്തര യുദ്ധങ്ങളും പട്ടാള അട്ടിമറികളും ജോർജിയയയുടെ വികസനമുന്നേറ്റത്തെ പിടിച്ചുലച്ചു.
.....
2003ൽ നിലവിലെ ദുഷിച്ച ഭരണസ്ഥിതിക്കെതിരെ ചെറുപ്പക്കാർ അണിനിരന്ന റോസ് വിപ്ലവത്തിനും ജോർജിയ സാക്ഷ്യം വഹിച്ചു.പിന്നീട് വന്ന ഭരണകൂടങ്ങൾ മേഖലയിലെ പ്രധാന രാജ്യമായി ജോർജിയ ഉയർന്നുവരുന്നതിനിടെ 2008ൽ റഷ്യ ജോർജിയയെ ആക്രമിച്ചു.ഇപ്പോഴും റഷ്യയുമായുള്ള അസ്വാരസ്യത്തിന് കുറവൊട്ടുമില്ല....
......
റഷ്യ,അസർബിജാൻ,ഇറാൻ,തുർക്കി എന്നീ രാജ്യങ്ങളാണ് ജോർജിയയുമായി അതിർത്തി പങ്കിടുന്നത്.യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ പൌരൻമാർക്കും,താമസ വിസയുള്ളവർക്കും ജോർജിയിക്ക് പോകാൻ വീസ വേണ്ട.പക്ഷേ പാസ്പോർട്ട് നിർബന്ധമാണ്,ഒപ്പം വീസയുടെ കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണം.ഒരു വർഷം വരെ സുഖമായി ജോർജിയയിൽ ചുറ്റിയടിക്കാനും ഈ സന്പ്രദായം കൊണ്ട് സാധിക്കും.
രണ്ട് പ്രധാന വിമാനത്താവളങ്ങളാണ് ജോർജിയയിലുള്ളത് ത്ബിലിസി ഇന്റർനാഷണലും,കുറ്റെയ്സി വിമാനത്താവളവും.ഇറാൻ,തുർക്കി,അർമേനിയ,ഗ്രീസ്,എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസും തീവണ്ടിയുമുണ്ട്.
....
അറേബ്യൻ സ്റ്റോറീസ് ആദ്യം നിങ്ങളെ പരിചയപ്പെടുത്തുന്നത് ജോർജിയയുടെ തലസ്ഥാന നഗരമായി ത്ബിലിസിയാണ്.നൂറ്റാണ്ടുകൾ പഴക്കമുള്ള യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഓൾഡ് ത്ബിലിസിയും ഈ നഗരത്തോട് ചേർന്ന് തന്നെയാണുള്ളത്.ത്ബിലിസിക്ക് യൂറോപ്പിന്റെ മുഖഛായയാണുള്ളത്.കല്ലുപാകിയ വഴികളും,പഴയ കലാവിരുതിൽ തീർത്ത  കെട്ടിട സമുച്ചയങ്ങളും,ഈ തെരുവിനെ തീർച്ചയായും പാരീസുമായും,ലണ്ടനുമായുമൊക്കെ താരതമ്യപ്പെടുത്താൻ കഴിയും.
...
ത്ബിലിസിൽ നിറയെ പള്ളികളുണ്ട്്.രാജ്യത്ത് ഏതാണ്ട് 90ശതമാനവും ജോർജിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്.മുസ്ലീമുകളും,ജൂതൻമാരും,കത്തോലിക്കരും ശതമാനക്കണക്കിൽ വളരെ കുറവാണ്.നഗരം ചുറ്റിക്കാണാൻ ഭൂഗർഭ മെട്രോയും,മർഷ്രുക്കാസ് എന്ന വിളിപ്പേരിലുള്ള ബസുകളും ചെറിയ വാടകക്ക് ചുറ്റിക്കറങ്ങാനുള്ള ടാക്സികളുമുണ്ട്.ജോർജിയാൻ ലാറിയാണ് ഇവിടുത്തെ കറൻസി,ഒരു ലാറി അര ഡോളറിന് തുല്ല്യമാണ്.മെയ് ജൂൺ മാസങ്ങളാണ് ഇവിടുത്തെ ചൂട് കാലം അന്നേരം ചൂട് മുപ്പത് ഡിഗ്രിക്ക് മുകളിൽ വരെ ഉയരാം.തണുപ്പ് ഏറെക്കൂടുതൽ ഡിസംബർ ജനുവരി മാസങ്ങളിലാണ്.അപ്പോൾ മൈനസ് ഡിഗ്രിയിലേക്ക് വരെ ജോർജിയ തണുത്തിരിക്കും.
.....
അന്പത് ലക്ഷത്തിനടുത്ത് ജോർജിയൻസാണ് ഈ രാജ്യത്തുള്ളവര്,ബാക്കിയെല്ലാം വരുത്തൻമാരാണ്.കടലും,മലയും,താഴ്വരകളും,പുഴകളും നിറഞ്ഞ ഈ ഭുപ്രദേശം സൾഫർ അടങ്ങിയ നീരുറവകളുടെ പ്രധാന ഇടമാണ്.മട്വരി നദിയാണ് രാജ്യത്തെ പ്രധാന ജലസ്ത്രോതസ്,മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥംലം കൂടിയാണിത്.ഏതാനും മാസങ്ങൾ മുന്പുണ്ടായ വെള്ളപ്പൊക്കത്തിൽ തിബിലിസിയിലെ മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസ് അടമുള്ള മൃഗങ്ങൾ നഗരത്തിലിറങ്ങിയത് മാതൃഭൂമി  പത്രത്തിലടക്കം അച്ചടിച്ച് വന്നിരുന്നു.
ത്ബിലിസിലെ കാഴ്ചകളിലേക്ക് തിരിച്ചെത്താം.ഫ്രീഡം സ്ക്വയറാണ് നഗര കേന്ദ്രം,വലിയൊരു തൂണിൽ സെന്റ് ജോർജിന്റെ പ്രതിമ കാണാനം ജോർജിയൻസിന്റെ മധ്യസ്ഥനാണ് സെന്റ് ജോർജ്ജ്,ഫുണികുലാറാണ് മറ്റൊരു കാഴ്ച തറനിരപ്പിൽ നിന്നും 500 മീറ്റർ ദൂരമുള്ള പാതയിലൂടെ കേബിൾ കാറിൽ മുകളിലേക്ക് പോകാം,കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന മറ്റ്സ്മിന്റ പാർക്കാണ് മുകളിൽ 1905ലാണ്  ഈ പാത പണിതീർത്തത്.ബെൽജിയൻ എൻജിനീയറായ അൽഫോൻസേ റോബിയായിരുന്നു ഇതിന്റെ സൂത്രധാരൻ.2000മാണ്ടിലുണ്ടായ അപകടത്തെത്തുടർന്ന് ഫുണിക്കുലാർ നവീകരിച്ചു.ആധുനിക സംവീധാനങ്ങളോടെയുള്ള ഈ യാത്രക്ക് ചിലവും വളരെ കുറവാണ് താഴെ നിന്ന് മുകളിലേക്ക് പോകാനും തിരിച്ചെത്താനും കൂടി ടിക്കറ്റടക്കം ആറ് ലാറിയാണ് ഒരാൾക്ക് ചിലവ്.മുകളിലെത്തിയാൽ ത്ബിലിസ് മുഴുവനും ആകാശത്ത് നിന്നും കാണുന്നത് പോലെ ആസ്വദിക്കാം.സോവിയറ്റ് യൂണിയന്റെ തന്നെ വലിയ പ്രതീകം കൂടിയാണ് ഫുണികുലാറിന്രെ പുതുക്കി പണിത കവാടം.
.....
ഓൾഡ് ടൌണാണ് മറ്റൊന്ന്,ആധുനിക മുഖമുള്ള ത്ബിലിസിൽ നിന്നും അൽപം കിലോമീറ്ററുകൾ മാറിയാണ് ഓൾഡ് ത്ബിലിസുള്ളത്.ഇവിടെ പഴമയുടെ നൂറ്റാണ്ടുകൾ പഴക്കുമുള്ള പശ്ചാത്യ-പൌരസ്ഥ്യ ദേശങ്ങളുടെ ഭാവവും,പ്രൌഡിയുമുള്ള കെട്ടിട സമുച്ചയങ്ങൾ കാണാം.കല്ലുപാകിയ ചെറുവഴികളിലൂടെ യാത്ര ചെയ്യുന്പോൾ കെട്ടിടങ്ങൾ നമ്മെ ആ പഴയകാല പ്രതാപത്തിന്റെ ചിന്തകളിലേക്ക് കൂടെക്കൂട്ടും.നിറംമങ്ങിയ ചുവരുകൾക്ക് ചരിത്രത്തിന്റെ പച്ചപ്പ് കാണാം.
...
ജോർജിയൻ പാർലമെന്റും നഗരമധ്യത്തിൽ തന്നെയാണ് ഫ്രീഡം സ്ക്വയറിൽ നിന്നും റുസ്തവേലിയിലേക്ക് പോകും വഴി ഇടത് വശത്താണ് പാർലമെന്റുള്ളത്,വലിയ തൂണുകളോടെയുള്ള പാർലമെൻറും പ്രൌഡിയോടെ തല ഉയർത്തി നിൽക്കുന്നു.
....
നരിക്കാല ഫോർട്രസാണ് മറ്റൊാകർഷണം.നാലാം നൂറ്റാണ്ട് മുതലുള്ള ഈ കോട്ട കുന്നിൻപുറത്താണ് നിലകൊള്ളുന്നത്.ചുടുക്കട്ടകളും പാറകളും കൊണ്ട് തീർത്ത കോട്ടക്കുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സെന്റ് നിക്കോളസ് പള്ളിയും കാണാം.പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്ത പള്ളി ഇടക്കുണ്ടായ ഭൂകന്പത്തിൽ കോട്ട തകർന്നതിനൊപ്പം തർന്നിരുന്നു,പിന്നീട് ഇത് പുതുക്കി പണിതു.ഇതിനോട് ചേർന്ന് തെന്നയാണ് കയ്യിൽ വാളേന്തിയ മദർ ഓഫ് ജോർജിയ ഉള്ളത്.രാത്രി ഇവിടെയെത്തിയാൽ മനോഹരമായ രാത്രി കാഴ്ചയും നിങ്ങൾക്ക് ആസ്വദിക്കാം.ഇതിനോട് ചേർന്നാണ് മുസ്ലീം വില്ലേജുള്ളത്.മനോഹരമായ ഒരു മുസ്ലീം പള്ളിയും നിരിക്കാല കോട്ടക്ക് സമീപമുണ്ട്.ജോർജിയയിലെ ബോട്ടാണിക്കൽ ഗാർഡനും ഇതിനോട് ചേർന്നാണ്.ഇവിടേക്കുള്ള പ്രവേശനം സൌജന്യമാണ്.ഖൊലിയ അറബ് വാക്കിൽ നിന്നാണ് നരിക്കാല എന്ന പേരുണ്ടായത്.ഏഴ്,എട്ട് നൂറ്റാണ്ടുകളിൽ അറബികൾ ഈ കോട്ട വികസിപ്പിച്ചതായി ചരിത്രത്തിലുണ്ട്.
.......
പള്ളികളുടെ നഗരമാണ് ത്ബിലിസി,എവിടെ നോക്കിയാലും കുരിശുള്ള ഒരേ ആകൃതിയിൽ പണിതീർത്ത മനോഹരമായ പള്ളികൾ കാണാം,മാതാവിനോട് പ്രത്യക മമതയുള്ല നാട്ടുകാർ കൂടിയാണ് ജോർജിയക്കാർ,എല്ലാ പള്ളികളിലും,ടാക്സികളിലും,ബസുകളിലുമൊക്കെ നിത്യസഹായമാതാവിന്റെ രൂപങ്ങളും,ചിത്രങ്ങളും കാണാം.ആറാം നൂറ്റാണ്ടിലുണ്ടാക്കിയ അഞ്ചിസ്കാത്തി ബസിലിക്കാ ഓഫ് സെയ്ന്റ് മേരി,1808 ലുണ്ടാക്കിയ കത്തോലിക്കാ പള്ളി,1895ൽ പണിതീർത്ത ജൂത ദേവാലയമായ ഗ്രേറ്റ് സിനഗോഗ്,മെറ്റേക്കി ചർച്ച് തുടങ്ങിയ പഴയ പ്രൌഡിയുടെ പ്രതീകങ്ങളായി ഇപ്പോഴുമുണ്ട് ജോർജിയയിൽ.
.....
കാഴ്ചയിൽ വലുപ്പവും വിനോദസഞ്ചാരത്തിന്റെ പ്രധാന മേഖലയുമായ ത്ബലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലാണ് ഇതിൽ പ്രധാനം,മുകളിലേക്ക് ചെറിയ കല്ലുപാകിയ വഴികളിലൂടെ നടന്ന് വേണം ഇവിടെയെത്താൻ,കയറ്റം പ്രയാസമുള്ളവർക്ക് കാറിലും ഇവിടെയെത്താം.
ഒത്ത മലമുകളിലുള്ള ഈ പള്ളി പരിസരത്ത് നിന്നുള്ള കാഴ്ച അതി മനോഹരമാണ്.ലോകത്തിലെ തന്നെ പൌരസ്ഥ്യ ഓർത്തഡോക്സ് സഭകളുടെ പള്ളികളിൽ പ്രധാനപ്പെട്ടതും വലുപ്പമുള്ളതുമായി ദേവാലയം കൂടിയാണ് ഹോളി ട്രിനിറ്റി കത്തിഡ്രൽ.
ഒലിവ് മരങ്ങളും,റോസാപൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പള്ളിക്ക് ചുറ്റും.യേശുക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങൾക്കുമപ്പം ചില സവിശേഷ കാഴ്ച കൂടി ഇവിടെയുണ്ട്.പുതിയ നിയമം മൃഗത്തോലിൽ കയ്യെഴുത്തിലെഴുതിയം ഇവിടെ കാണാം.ഒപ്പം ആമൂല്യ  ര്തനങ്ങളും മുത്തുകളും പതിച്ച രൂപങ്ങലും പള്ളിയിലുണ്ട്.ഉദ്ദിഷ്ടകാര്യത്തിനായി മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിക്കുന്നവരെയും സദാസമയം പള്ളിയിൽ കാണാം.
.......
നഗരത്തിലെവിടെയും ചുറ്റിയടിക്കാൻ മെട്രോയുണ്ട്.മെട്രോമണി എന്നൊരു കാർഡ് സ്വന്തമാക്കീയാല് എത്ര പേർക്ക് വേണമെങ്കിലും ഇതിൽ യാത്ര ചെയ്യാം,ഒരാൾക്ക് ഒരു യാത്ക്ക് ചിലവ് വെറും അര ലാറി മാത്രമാണ്.ട്രെയിൻ കയറുന്പോള് മാത്രം കാർഡ് ഉരച്ചാൽ മതി.ഒന്നരമണിക്കൂറിൽ വീണ്ടും യാത്ര നടത്തിയാൽ അത് സൌജന്യവുമാണ്.പക്ഷേ മെട്രോയിൽ കയറുന്നതിനുള്ള ഭൂഗർഭത്തിലേക്കുള്ള കുന്നനെയുള്ള,വേഗതയേറിയ എസ്കലേറ്ററുകളിലെ യാത്ര സൂക്ഷിക്കണം.
....
റൈക്ക് പാർക്കും നല്ല കാഴ്ചയാണ്.കുട്ടുകൾക്കും മുതിർന്നവർക്കും ഈ പാർക്ക് ഇഷ്ടമാകും.ഇവിടെ നിന്നും റോപ്  വേയിലൂടെ നരിക്കാല ഫോർടടിലേക്ക് പോകാനും തിരിച്ചെത്താനും സാധിക്കും.ഒരു ഭാഗത്തേക്കുള്ള യാത്രക്ക് ചിലവ് വെറും ഒരു ലാറി മാത്രം.മട്വവേരി നദിക്ക് കുറുകെയാണ് ഈ റോപ് വെയുളളത്.
....
നദിക്ക് കുറെകെയുള്ള സമാധാനത്തിന്റെ പാലവും നല്ല കാഴ്ചയാണ്.കാൽനടയാത്രക്ക് മാത്രമുള്ള ഈ പാലം 2010ലാണ് തീർത്തത്.അങ്ങനെ കാണാനാണെങ്കിൽ ദിവസങ്ങളോളം ചിലവിടാവുന്ന സ്ഥലങ്ങളും,മ്യൂസിയങ്ങളും,ആർട്ട ഗ്യാലറികളും ഷോപ്പിംഗിന് ത്ബലിസ് മാളടക്കം ഇവിടെയുണ്ട്.


Comments

Unknown said…
Super one day we will go

Popular posts from this blog

An Attitude which ruins a Community.....ജീവനും കൊണ്ടോടുന്പോഴും തെറിപറയുന്നവർ......

ലാപ് ടോപ് ബാഗെടുക്കാനല്ല ഞാൻ പറഞ്ഞത്.....പങ്കുവച്ചത് പ്രവാസിയുടെ വികാരം മാത്രം...

Do you smoke?ഞാൻ പുകവലിച്ചിട്ടുണ്ട്..