Posts

Showing posts from September, 2015

മൂന്നാറിലെ സമരവിജയം....

മൂന്നാറിൽ വിജയിച്ചത് തേയില നുള്ളി കൈതുന്പുകളിൽ തഴന്പുവന്നവരുടെ മനസ് തന്നെയാണ്...ദിവസങ്ങൾ മഴയത്തും വെയിലത്തും തണുപ്പത്തും സമരമുഖത്ത് അണിനിരന്ന മിനിയും,ഗിരിജയും,മാണിക്യവുമാണ്.. വിഎസിനെ പാർട്ടിക്കാർക്ക് വേണ്ടെങ്കിലും സമരക്കാർക്ക് വേണമായിരുന്നു.. പക്ഷേ ഈ സമരത്തിന്റെ വിജയത്തിന് അദ്ദേഹത്തിന് പങ്കുകൊടുക്കേണ്ട..അത് പരിപൂർണമായും മൂന്നാറിലെ തൊഴിലാളികൾക്ക് മാത്രമാണ്.. അവർക്കെല്ലാം നല്ല സലാം... ഇത് വലിയ പാഠമാണ്...സർക്കാരിന്..മന്ത്രിമാർക്ക്..ജനപ്രതിനിധികൾക്ക്...ഏറ്റവും അധികം തൊഴിലാളികളെ മ ുന്നോട്ട് എന്ന് രാവും പകലുമില്ലാതെ വിളിച്ചുകൂവുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റുകാരായ നേതാക്കൾക്കാണ്..(കോൺഗ്രസ്സുകാരെ പറഞ്ഞിട്ട് കാര്യമില്ല)ബിജെപിക്കാർ പ്രഖ്യാപിച്ച ഐക്യദാർഝ്യദിനം പാഴായി.. ദിവസവും രണ്ട് നേരം മൂന്നാറിലെ തേയിലയിട്ട് ചായ കുടിക്കുന്ന ഞാൻ ഇനിയും അവിടുത്തെ തേയില തന്നെ വാങ്ങും...അതിന് ഇനിയൊരു സമരമധുരമുണ്ട്... ഇനിയം വളരട്ടെ....ജനകീയ സമരങ്ങൾ..വിജയിക്കട്ടെ... രാഷ്ട്രീയക്കാരുടെ മുതലെടുപ്പും,സമുദായ-സാംസ്കാരിക നേതാക്കളുടെ മേനിപറച്ചിലു,സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും തകരട്ട...
Image
നിന്നേക്കാൾ മൂത്തവനായ എന്രെ മകൻ കൊച്ചൈപ്പും ഗാഢമായി ഉറങ്ങുന്നത് കമഴ്ന്നാണ്... മുഖം നിന്നേപ്പോലെ തന്നെ ചരിഞ്ഞിരിക്കും.... ഞാനിടക്കവന്റെ ഹൃദയമിടിപ്പ് നോക്കും.. ചിലപ്പോൾ ശ്വാസം നന്നായി കിട്ടാൻ,ഞാനവനെ മലർത്തി കിടത്തും... അഛന്റെ കയ്യിൽ നിന്നും വഴുതി ആഴങ്ങളിലേക്ക് നീ പതിച്ചപ്പോൾ ശ്വാസം കിട്ടാതെ... മൂക്കിലൂടെയും വായിലൂടെയും ഓക്സിജന് പകരം കടൽവെള്ളമല്ലേ നീ ശ്വസിച്ചത്... പാലുകുടിച്ച് വീർത്ത നിന്റെ വയറിൽ നിറയെ ഉപ്പുവെള്ളം നിറഞ്ഞില്ലേ.... പാട്ടുപാടിയുറക്കിയ,കഥകേട്ടുറങ്ങിയ നിന്റെ രാത്രികൾ കടലന്റെ അഗാധതയിൽ താണുപോയില്ലേ... കഥകളിൽ നീ കേട്ട നല്ല രാജ്യം കാണാതെ.... കഥകളിൽ നീ വിശ്വസിച്ച നല്ല കാഴ്ചകൾ കാണാതെ.. നിന്റെ കഥ കഴിച്ചില്ലേ ഈ ലോകം.. പ്രിയ ഐലാൻ..നിനക്ക് നിത്യശാന്തി നേരുന്നു.. യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ... കലാപങ്ങളിൽ അനാഥരാകുന്ന കുഞ്ഞുങ്ങൾ... കുടുംബകലഹങ്ങളിൽ ഒറ്റപ്പെടുന്ന കുഞ്ഞുങ്ങൾ... ഐലാൻ നീയും നൊന്പരപ്പെടുത്തുന്നു... ആഴങ്ങളിൽ വീണു മുറിഞ്ഞ നിന്റെ ശ്വാസം നിലക്കാതിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുന്നു... കൊച്ചൈപ്പ് ഇപ്പോഴും എന്റെ മുന്പിലുറങ്ങുന്നുണ്ട്..... ഐലാന്...
Image
ആറ് വർഷത്തിന് ശേഷം ആലപ്പുഴ പൊങ്ങയിൽ കൊല്ലപ്പെട്ട പോൾ എം ജോർജ്ജ് മുത്തൂറ്റിന്രെ ഘാതകരെ സിബിഐ കോടതി ശിക്ഷിച്ചിരിക്കുന്നു.കേരള പോലീസിന്റെ അന്വേഷണം ഏറെക്കുറെ ശരിവച്ച സിബിഐ,സംസ്ഥാന പോലീസിന്റെ ''എസ് കത്തി'' വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നു.വിൻസൺ എം പോളിന്റെ വാർത്താസമ്മേളനത്തിൽ നിന്ന് വീണ് കിട്ടിയ, ഇംഗ്ലീഷ് അക്ഷരം എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്ന വാചകത്തിൽ നിന്നാണ് അന്ന് ഏഷ്യാനെറ്റ് ന്യൂസിന്രെ ആലപ്പുഴ റിപ്പോർട്ടറായിരുന്ന ഞാൻ അന്വേഷണം തുടങ്ങിയത്. കെ. ആർ.ഗൌരിയമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ള ചാത്തനാട് ജംഗ്ഷന്റെ മൂലയിലെ കൊല്ലന്റെ ആലയിൽ നിന്നും,പ്രസാദ് എന്ന കൊല്ലപ്പണിക്കാരൻ സത്യങ്ങൾ ഞങ്ങളുടെ ഒളിക്യാമറയിലൂടെ വെളിപ്പെടുത്തി.പോലീസായി ക്യമാറ ഘടിപ്പിച്ച് എന്റെ വാർത്തക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട രാജേഷ് തകഴി(രാജേഷേട്ടൻ)ഡ്രൈവർ സുനിൽകുമാർ(കുഞ്ഞുമോൻ ചേട്ടൻ) വിനോദ്(കുപ്പി)മറ്റൊരു ക്യാമറയുമായി എന്റെ കാറിൽ പുറത്തെ ദൃശ്യങ്ങൾ പകർത്തിയ ഈഥൻ സെബാസ്റ്റ്യൻ(കുട്ടൻ) ഇവരുടെയൊക്കെ ഒരു മനസ്സോടെയുള്ള ദിവസങ്ങൾ നീണ്ട പരിശ്രമമമാണ് പോൾ മുത്തൂറ്റ് കേസ് സിബിഐയി...