എന്റെ മരണം.....
ഞാന് വെറുക്കുന്നു....ശപിക്കുന്നു...എന്താ എനിക്ക് പറ്റിയത്?എന്തിനാണ് നിങ്ങളെന്നെ തുറിച്ചു നോക്കുന്നത്? ഞാന് ഒറ്റക്കായതുപോലെ..ഒറ്റപ്പെട്ടതുപോലെ...ശരിയാണ് ഞാന് ഏകനാണ്...
നാലുപാടും ഞാന് തിരഞ്ഞു...എന്റെ ഉറ്റവരെ കണ്ണയച്ച് നോക്കി...ആരെയും കണ്ടില്ല. കുരിശുമരണത്തിലേക്ക് നയിക്കപ്പെട്ടപ്പോള് യേശുക്രിസ്തുവിനെപ്പോലെ...
എന്റെ കണ്ണുകളില് ഇരുട്ട് കയറുന്നു...എനിക്ക് തിമിരം ബാധിച്ചുവോ?
എനിക്കിതൊന്നും സഹിക്കുന്നില്ല....ഞാന് ഒരു മനുഷ്യനാണ്......കേവലം ഒരു മനുഷ്യന്.
ചോരയും മാസംവുമുള്ള പച്ച മനുഷ്യന്. എന്നെ എന്തിനിങ്ങനെ വേട്ടയാടുന്നു?
ഞാന് മൃഗമല്ല.ചുടുചോര ഉള്ളിലൊഴുകുന്ന വെറും മനുഷ്യന്.
എന്റെ ഞരന്പുകളെല്ലാം വലിഞ്ഞ് മുറുകുന്നുണ്ട്.....മാസംപേശികള് വല്ലാതെ എന്നെ ഞെരുക്കുന്നു.
കാതടപ്പിക്കുന്ന വലിയ ശബ്ദം അതേ..അത് വെടിയുണ്ടകളാണ്; ചീറിപ്പാഞ്ഞ് വരുന്പോള് എന്റെ ബോധം മറയുന്നു.എനിക്കൊന്നും ഓരമ്മ വരുന്നില്ല.ഞാന് മരിച്ചുവോ? ഇല്ല...ഞാന് മരിച്ചിട്ടില്ല..ആരോ എന്നെ തട്ടിയുണരത്തി....പിടിച്ചെഴുന്നേല്പ്പിച്ചു.
എന്റെ മുഖം മുഴുവന് ചോര...കറുത്ത് കട്ടിയുള്ള ചോര...അതെന്നെ വല്ലാതെ വീരപ്പുമുട്ടിച്ചു.
ഹോ...എന്റെ ദൈവമേ നീ എന്തിനെന്നെ ഉപേക്ഷിച്ചു,കഴിയുമെങ്കില് ഈ പാനപാത്രം എന്നില് നിന്നും എടുത്തുകളയണമേ... കുരിശ് മരണത്തിന് മുന്പ് ഗദ്സമേന് മലയില് ഒറ്റക്ക് യേശുക്രിസ്തു പിതാവായ ദൈവത്തോട് പ്രാര്ത്ഥിച്ചതുപോലെ...
എനിക്കിത് സഹിക്കാന് കഴിയുന്നില്ല....കാലുകള് കുഴയുന്നു....എനിക്ക് ദാഹിക്കുന്നു...
വെള്ളം എനിക്കല്പം ദാഹജലം വേണം.
സ്ഫോടനത്തിന്റെ ശബ്ദം.തീഗോളങ്ങള് തലങ്ങും വിലങ്ങും പായുന്നു.
എന്നെ മരണം മാടി വിളിക്കുന്നതുപോലെ..കൂട്ടക്കരച്ചില്...ഞാനെന്റെ കാതുകള് ബലമായി പൊത്തിയടച്ചു.
ചേതനയറ്റ ശരീരങ്ങള്...ചോരയൊലിപ്പിച്ച് ഓടിവരുന്ന കുഞ്ഞുങ്ങള്......അമ്മമാര്...
സ്വന്തം ശരീരത്തെ നിരമ്മലമായി സൂക്ഷിക്കാന് പാടുപെടുന്ന കന്യകമാര്.
ദാഹ ജലത്തിന് വേണ്ടി....ശരീരം വിൽക്കുന്ന യുവതികള്..
തോക്കിന് മുനന്പില് പ്രതികരണശേഷി നഷ്ടപ്പെട്ട യുവത്വം.
വലിച്ചിഴച്ച് തല വെട്ടിപ്പൊളിക്കുന്ന കാപാലികന്മാര്.
കഴുത്തുവെട്ടി കൊള്ള നടത്തുന്ന കള്ളന്മാര്.
ഞാനെന്റ കണ്ണുകള് ഇറുക്കിയടച്ചു.
അകം കണ്ണുകൊണ്ട് പലതും ഞാന് കണ്ടു.എല്ലാം നശിച്ച കാഴ്ചകള്.
കാണാന് വെറുക്കുന്ന നടുക്കുന്ന കാഴ്ചകള്.എന്നെ അവയൊക്കെയും ഓരോന്നായി വേട്ടയാടി.
ഞാന് എന്റെ അമ്മയെ കാണാന് കൊതിച്ചു.എന്റെ ദൈവമേ നീ എന്നെ കൈവിടല്ലേ....
ആരോ ഒരാള് എന്നെ പേര് ചൊല്ലി വിളിച്ചു.
ആരത്തിയോടെ ഞാന് തിരിഞ്ഞ് നോക്കി.ആരത്തിയോടെ ഞാനയാളെ കെട്ടിപ്പിടിച്ചു.
പിടിവിടീപ്പിച്ച് അയാളെന്നെ കാര്ക്കിച്ച് തുപ്പി...
വേറൊരാള് കഠാര കൊണ്ട് എന്റെ വയറു പിളരന്നു.
ചോര ചീറ്റുന്നത് കണ്ട് മറ്റൊരാള് ആരത്തട്ടഹസിച്ചു.
പിന്നെ....വലിയൊരു താഴ്ചയിലേക്ക് അവരെന്നെ ജീവന് പോകുന്നതിന് മുന്പ് തളളിയിട്ടു.
അഗാധത്തില് നിന്ന് ഞാനെന്റെ ദൈവത്തെ വീണ്ടും വിളിച്ചു
അവന് എന്റെ ശബ്ദം കേട്ടു....
എന്നെ അവന് തന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി....
( 2004 ലാണ് ഞാന് ഇത് എഴുതിയത്..പഴയ കുറിപ്പികളില് നിന്നും പൊടിതട്ടി പ്രകാശിപ്പക്കുന്നു)
Comments