വിഷത്തിന് വിലക്ക്
മാധ്യമങ്ങള്‍ക്ക് ഇന്ന് ഒരു ചരിത്ര ദിനമാണ്.മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ക്കും ഭരണകൂട സാരഥികള്‍ക്കും ഒരു പോലെ ആഘോഷിക്കാനുള്ള സുദിനം.ഒരു നാടിനെ മുഴുവന്‍ രോഗികളും കഷ്ടപ്പെടുന്നവരുമാക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. സ്റ്റോക്ക് ഹോം സമ്മേളനം വളരെ അര്‍ത്ഥവത്തായ തീരുമാനം എടുത്തിരിക്കുന്നു.അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. പക്ഷേ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതുവരെ നിരോധനത്തിന് ഇളവുണ്ടായിരിക്കുമെന്ന വാര്‍ത്ത വരാന്‍ പോകുന്ന അന്വേഷണാത്മ മാധ്യമ പ്രവര്‍ത്തനത്തിന് ഒരു ഉഗ്രന്‍ സ്കൂപ്പാണ്.നിരോധനമേഖലയിലാണ് ഒട്ടേറെ സംഭവങ്ങള്‍ വലിയ വാര്‍ത്തകളായി മാറുന്നത്.അതുകൊണ്ട് തന്നെ നിരോധനത്തിന്‍റെ മറവില്‍ ഒട്ടേറെ കൃഷിയിടങ്ങളില്‍ ഇനിയും ഈ മാരക വിഷം തീണ്ടിയേക്കാം.പക്ഷേ ഈ സൗഭാഗ്യ ദിനം പിണറായി വിജയന്‍ പറയുന്നതുപോലെ വജയാഹ്ലാദം നടത്താനുള്ള സംഭവം തന്നെ. മാരക വിഷത്തിനെതിരെ പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും,സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.കൂടാതെ കാ...